David Loughery കഥയെഴുതി Deon Taylor സംവിധാനം ചെയ്ത ഈ American psychological thriller ചിത്രത്തിൽ Michael Ealy, Meagan Good, Joseph Sikora എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് Scott-Annie Howard എന്നാ ദമ്പതികളുടെ കഥയാണ്... നാപ്പ് താഴ്‌വാരത്തെ പുതിയ വീട്ടിൽ എത്തുന്ന അവർ അവിടത്തെ പഴയ താമസക്കാരൻ Charlie Peck ഇനെ പരിചയപ്പെടുന്നു... അദ്ദേഹത്തിൽ നിന്നും വീടിന്റെ താക്കോൽ വാങ്ങി താമസം ആരംഭിക്കുന്ന അവരുടെ ജീവിതത്തിൽ നിന്നും ചാർളി വിട്ടുപോകാൻ തയ്യാർ ആവത്തോട് കുടി നടക്കുന്ന ആ വീട്ടുകാരും ചാർളി എന്നാ ആ സൈക്കോയും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Charlie Peck ആയി Dennis Quaid എത്തിയ ഈ ചിത്രത്തിൽ Scott Howard ആയി Michael Ealy യും Annie Howard ആയി Meagan Good യും എത്തി.. ഇവരെ കൂടാതെ Joseph Sikora, Alvina August എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Geoff Zanelli സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം
Daniel Pearl യും എഡിറ്റിംഗ് Melissa Kent യും നിർവഹിക്കുന്നു... Screen Gems, Hidden Empire Film Group, Primary Wave Entertainment എന്നിവരുടെ ബന്നേറിൽ Deon Taylor, Roxanne Avent, Mark Burg, Brad Kaplan, Jonathan Schwartz എന്നിവർ നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം നടത്തി... ഒരു നല്ല ചിത്രം...

No comments:
Post a Comment