Sunday, July 28, 2019

Missing you(korean)



"പക അത് വീട്ടാൻ ഉള്ളതാണ് "

Mo Hong-jin കഥയെഴുതി സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ റിവെന്ജ് ഡ്രാമ ത്രില്ലെർ ചിത്രത്തിൽ Shim Eun-Kyung,  Kim Sung-Oh എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..

തന്റെ ഏഴാം വയസ്സിൽ അച്ഛന്റെ കൊലപാതകം നേരിട്ട് കാണേണ്ടി വരുന്ന hee-jo യ്ക്ക് ആ  കൊലപാതകി ki-bum ഇന്റെ മുഖം മനസ്സിൽ നിന്നും മായ്ക്കാൻ കഴിയുമായിരുന്നില്ല...കൂടാതെ  പല കൊലപതാകങ്ങളും ചെയ്ത അവൻ വെറും പതിനച്ചു വർഷം മാത്രമാണ് ജയിൽ വാസം അനുഭവിക്കാൻ പോകുന്നത് എന്നാ ആ ഞെട്ടിപ്പിക്കുന്ന സത്യവും.. അതുകൊണ്ട് അവൾ കാത്തിരുന്നു... ആ പതിനച്ചു വർഷങ്ങൾ.....  ഇന്ന് അയാൾ ജയിൽ വാസം കഴിഞ്ഞു ഇറങ്ങുകയാണ്.... hee-jo യുടെ ദിവസം ഇതാ അവളെ വിളിക്കാൻ തുടങ്ങുന്നു... അതിനിടെ അവളുടെ അച്ഛന്റെ കൂട്ടുകാരൻ Dae-Young ഉം എന്തിനോ ഉള്ള പുറപ്പാട് ആയിരുന്നു...

ഹീ-ജോ ആയി Shim Eun-Kyung എത്തിയ ചിത്രത്തിൽ ki-bum ആയി Kim Sung-Oh ഉം Dae-Young എന്നാ ഡിറ്റക്റ്റീവ് ആയി Yoon Je-Moon ഉം എത്തി.. മൂന്ന് പേരും ഒന്നിലൊന്നു മികച്ചത്...

Choi Sang-Ho ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ Kim Dae-Geun ആയിരുന്നു... Next Entertainment World ആണ് ചിത്രം വിതരണം നടത്തിയത്..

53rd Grand Bell Awards യിൽ Best Actress, Best New Director എന്നിവിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രം ക്രിറ്റിക്സിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനവും നടത്തി.... ഒരു മികച്ച അനുഭവം....

വാൽക്ഷണം :

Hee jo:അങ്കിൾ

Dae-young: hm

Hee jo: നിയമ സംരക്ഷണത്തിന് വേണ്ടി ഞാൻ കുറച്ചു ധൈര്യശാലി ആവുകയാണ്

Dae-young:പിന്നെ?

Hee jo:നികൃഷ്ട ജീവികൾ വിജയായികുന്നതിന് ഒരേ ഒരു കാരണമേ ഉള്ളു..

Dae-young:അത് എന്താണ്?

Hee jo: നല്ല ആളുകൾ ഒന്നും ചെയ്‍തിരിക്കുന്നത്....

No comments:

Post a Comment