"കത്തി' എന്നാ മുരുഗദാസ് ചിത്രം പറഞ്ഞു തന്ന ഒരു കഥയുണ്ട്.. ആ ഒരു കഥയുടെ മെയിൻ തീം തന്നെ ആണ് ഈ ഒരു ചിത്രത്തിന്റെയും ആധാരം "
Vamsi Paidipally, Hari, Ahishor Solomon എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Vamsi Paidipally സംവിധാനം ചെയ്ത ആ തെലുഗു ആക്‌ഷൻ ഡ്രാമ ചിത്രത്തിൽ മഹേഷ് ബാബു, പൂജ ഹെഡ്ഗെ, ജഗത്പതി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
"The Origin " എന്നാ US കമ്പനിയുടെ ceo ആയി ചാർജ് എടുത്ത ശേഷം നടന്ന സുഹൃത്തുക്കളുടെ ഒത്തുകൂടലിൽ വച്ചു ഋഷി തന്റെ സുഹൃത് രവി തനി വേണ്ടി നടത്തിയ ത്യാഗത്തെ കുറിച്ച് അറിയുന്നതും, അങ്ങനെ രവിക്ക് വേണ്ടി ഋഷി തിരിച്ചു നാട്ടിൽ എത്തുന്നതും, പിന്നീട് അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...
ഋഷി ആയി മഹേഷ് ബാബു എത്തിയ ചിത്രത്തിൽ രവി എന്നാ രവി ശകർ ആയി അല്ലാറി നരേഷും, വിവേക് മിത്തൽ എന്നാ വില്ലൻ കഥാപാത്രം ആയി ജഗത്പതി ബാബുവും എത്തി... പൂജ എന്നാ ഋഷിയുടെ ലവ് ആയി പൂജ ഹെഡ്ഗെ അഭിനയിച്ചപ്പോൾ പ്രകാശ് രാജ്, ജയസുധ, സായി കുമാർ, കിഷോർ എന്നിങ്ങനെ വാക്കിയൊരു താരനിര സപ്പോർട്ടിങ് ആയി ചിത്രത്തിൽ എത്തി...
Sri Mani യുടെ വരികൾക്ക് Devi Sri Prasad ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ Aditya Music company ആണ് വിതരണം നടത്തിയത്.. ഇതിലെ ശങ്കർ മഹാദേവൻ പാടിയ പദറ പദറ എന്ന് തുടങ്ങുന്ന ഗാനം വളരെ ഇഷ്ടമായി...
K. U. Mohanan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Praveen K. L. ആയിരുന്നു... Sri Venkateswara Creations, Vyjayanthi Movies, PVP Cinema എന്നിവരുടെ ബന്നേറിൽ Dil Raju, C. Ashwini Dutt, Prasad V. Potluri എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച അഭിപ്രായവും വിജയവും ആയി.... ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നായി ഇതും ഉണ്ടാകും... നല്ല അനുഭവം

No comments:
Post a Comment