Imtiaz Ali, Sajid Ali എന്നിവരുടെ കഥയ്ക് Homi Adajania സംവിധാനം നിർവഹിച്ച ഈ ഹിന്ദി റൊമാന്റിക് കോമഡി ഡ്രാമ ചിത്രത്തിൽ സൈഫ് അലി ഖാൻ, ദീപിക പദുകോൺ, ഡയാന പെന്റി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് മീര, വെറോണിക്ക, ഗൗതം എന്നിവർ തമ്മിലുള്ള ത്രികോണ പ്രണയ കഥയാണ്.. മീര എന്നാ സാധാരണ പെൺകുട്ടി കുനാൽ എന്നാ തന്റെ ഭർത്താവിനെ തേടി ലണ്ടനിൽ എത്തുന്നു.. പക്ഷെ അയാൾ തന്നെ പറ്റിക്കുകയായിരുന്നു എന്ന് മനസിലാക്കിയ അവൾ വെറോണിക്ക എന്നാ പെൺകുട്ടിയെ കണ്ടുമുട്ടണത്തും അവളിലൂടെ ഗൗതമിനെ പരിചപ്പെടുന്നതും അത് ഒരു ത്രികോണ പ്രണയം ആയി മാറുന്നതോട് നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം..
മീര ആയി പുതുമുഖം Diana Penty എത്തിയ ചിത്രത്തിൽ വെറോണിക്ക ആയി ദീപികയും ഗൗതം ആയി സൈഫ് അലി ഖാനും എത്തി.. ഇവരെ കൂടാതെ ബൊമ്മൻ ഇറാനി, ഡിംപിൾ കപാഡിയ, രൺദീപ് ഹുണ്ടാ എന്നിങ്ങനെ വാക്കിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..
Irshad Kamil, Amitabh Bhattacharya, Arif Lohar, Yo Yo Honey Singh എന്നിവരുടെ വരികൾക്ക് Pritam ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റ് ആണ്... yo yo യുടെ Angreji beat എന്നാ ആൽബം സോങ് ചിത്രത്തിലെ ടൈറ്റിൽ സോങ് ആയപ്പോൾ Tum Hi Ho Bandhu, daru desi എന്നാ ഗാനങ്ങൾ ഇപ്പോളും എന്റെ ഇഷ്ട ഗാനങ്ങളിൽ ആദ്യ സ്ഥാനം ഉള്ളതാണ്... Salim-Sulaiman ആണ് ചിത്രത്തിന്റെ ബി ജി എം....
Anil Mehta ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Sreekar Prasad ആയിരുന്നു.., Illuminati Films, Eros International എന്നിവരുടെ ബന്നേറിൽ Saif Ali Khan, Dinesh Vijan എന്നിവർ നിർമിച്ച ഈ ചിത്രം Eros International ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ മികച്ച പ്രതികരണം നടത്തിയ ഈ ചിത്രം ദീപക്കിയുടെ പെർഫോമൻസിൽ കൂടുതൽ അറിയപെട്ടപ്പോൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം ആയിരുന്നു... ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ചിത്രം മികച്ച പ്രതികരണവും വിജയവും ആയി... 2013 യിലേ Filmfare Award, Zee Cine Award, IIFA Award, Stardust Award എന്നിങ്ങനെ പല അവാർഡ് വേദികളിലും ദീപികയുടെ വെറോണിക്ക ശ്രദ്ധിക്കപെട്ടപ്പോൾ ഇതിലെ " Tum Hi Ho Bandhu" എന്നാ ഗാനത്തിനു 5th Mirchi Music Awards യിൽ Song of The Year, Female Vocalist of The Year, Music Composer of The Year, Album of The Year എന്നി നോമിനേഷൻസും ലഭിക്കുകയുണ്ടായി.... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടു നോക്കു... .ഒരു മികച്ച അനുഭവം...

No comments:
Post a Comment