Thursday, July 4, 2019

Devi (tamil)



A. L. Vijay, Paul Aaron എന്നിവരുടെ കഥയ്ക് A. L. Vijay, Sathya, Chintan Gandhi എന്നിവർ തിരക്കഥ രചിച്ചു A. L. Vijay സംവിധാനം ചെയ്ത ഈ തമിൾ/ഹിന്ദി/തെലുഗു ഹോർറോർ കോമഡി ചിത്രത്തിൽ പ്രഭുദേവ, തമന്ന, സോനു സോദ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ബോംബയിൽ ജോലി ചെയ്യുന്ന കൃഷ്ണകുമാർ എന്നാ തമിഴൻ വീട്ടുകാരുടെ നിർബന്ധം കാരണം ദേവി എന്ന പെൺകുട്ടിയെ കല്യാണം കഴിക്കേണ്ടി വരുന്നു.... ദേവിയെ കൂട്ടി തിരിച്ചു ബോംബയിൽ എത്തുന്ന കൃഷ്ണ റൂബി ദേവിയുടെ രൂപസാദൃശ്യം ഉള്ള പെൺകുട്ടിയെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..

കൃഷ്ണകുമാർ ആയി പ്രഭുദേവ എത്തിയ ചിത്രത്തിൽ റൂബി/ദേവി എന്നിട്ട് കഥാപാത്രങ്ങൾ ആയി തമന്നയും രാജ് ഖന്ന എന്നാ വില്ലൻ വേഷണത്തിൽ സോനു സൂദും എത്തി.. ഇവരെ കൂടാതെ മുരളി ശർമ, രാജ് അരുൺ, ജോയ് മാത്യു എന്നിങ്ങനെ വലിയൊരു താരനിര സപ്പോർട്ടിങ് കാസ്റ്റിംഗ് ആയി ചിത്രത്തിൽ ഉണ്ട്...

Manush Nandan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Anthony ആയിരുന്നു... Na. Muthukumar,Sreejo,  Ramajogayya Sastry, Shabbir Ahmed, Irfan Kamal, Veer Rahimpuri, Shabbir Ahmed, Danish Sabri, Pranav Vatsa എന്നിവരുടെ വരികൾക്ക് Sajid-Wajid, Vishal Mishra, Gurinder Seagal, Raaj Ashoo, MusicMG എന്നിവർ വിവിധ ഭാഷകളിൽ ഈണമിട്ട ഇതിലെ ഗാനങ്ങൾ Prabhu Deva Studios, Divo എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.. ഗോപി സുന്ദർ ചിത്രത്തിന്റെ ബി ജി എം കൈകാര്യം ചെയ്തപ്പോൾ ചിത്രത്തിന്റെ കുറച്ചു അഡിഷണൽ മ്യൂസിക് G. V. Prakash Kumar ആണ് നിർവഹിച്ചത്....

Prabhu Deva Studios ഇന്റെ ബന്നേറിൽ K. Ganesh, Amarnaath, M. V. V. Sathyanarayana, Sonu Sood, Radhika Chaudhari എന്നിവർ നിർമിച്ച ഈ ചിത്രം Auraa Cinemas ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മോശമില്ലാത്ത റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വിജയം ആയിരുന്നു...

2017 യിലേ Asianet Film Awards യിൽ Most Popular Tamil Actress വിഭാഗത്തിൽ അവാർഡും Filmfare Awards South യിലേ Best Actress - Tamil നോമിനേഷനും ഈ ചിത്രത്തിലൂടെ തമന്നയ്ക് ലഭിച്ചിട്ടുണ്ട്.... ഇതിന്റെ രണ്ടാം ഭാഗം ഈ വർഷം ഇറങി വിജയം ആയിട്ടുണ്ട്... ഒരു നല്ല അനുഭവം..

No comments:

Post a Comment