Saturday, July 6, 2019

NGK(tamil)



Selvaraghavan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ പൊളിറ്റിക്കൽ ആക്‌ഷൻ ചിത്രത്തിൽ സൂര്യ, സായി പല്ലവി, രാകുൽ പ്രകീത് സിംഗ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് നന്ദ ഗോപാൽ കുമരന്റെ കഥയാണ്.. ഒരു സോഷ്യൽ വർക്കർ ആയ അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലേക് വിരൽ ചൂണ്ടുന്ന ഈ ചിത്രം അദ്ദേഹം എങ്ങനെയാണ് ഒരു സാധാരണകാരനിൽ നിന്നും തമിഴ്നാട് മുഖ്യമന്ത്രി ആകുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം...

നന്ദ ഗോപാൽ കുമരൻ ആയി സൂര്യയുടെ മികച്ച അഭിനയം ഉള്ള ഈ ചിത്രത്തിൽ സായി പല്ലവി ഗീത കുമാരി എന്നാ കുമരന്റെ ഭാര്യ കഥാപാത്രം ആയി എത്തി.. വ്യക്തിപരമായി സൂര്യയുടെ കഥാപാത്രം അല്ലാതെ ഈ കഥാപാത്രവും  എന്നിക് ഭയങ്കര ഇഷ്ടമായി.. രാകുൽ പ്രീത സിങ്ങ ചെയ്ത വാനതി, പോന്നവന്റെ പിച്ചൈ മുത്തു, ദേവരാജന്റെ കല്ലിവാഴൻ എന്നീകഥാപാത്രങ്ങളും ചിത്രത്തിലെ മികച്ച കഥാപാത്രങ്ങൾ ആയിരുന്നു...

Kabilan, Uma Devi, Vignesh Shivan, Selvaraghavan എന്നിവരുടെ വരികൾക്ക് Yuvan Shankar Raja ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music ആണ് വിതരണം നടത്തിയത്... Sivakumar Vijayan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Praveen K. L. നിർവഹിച്ചു.... .

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം Dream Warrior Pictures ഇന്റെ ബന്നേരിൽ S. R. Prakashbabu
S. R. Prabhu എന്നിവർ ചേർന്നാണ് നിർമിച്ചത്... Reliance Entertainment ആണ് ചിത്രത്തിന്റെ വിതരണം.... ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്ന ചിത്രം എനിക്കും കുറെ എടുത്തു വലിച്ചു നീട്ടിയ മാതിരി തോന്നി.. ഒരു വട്ടം കണ്ടിരിക്കാം

No comments:

Post a Comment