Sunday, July 21, 2019

De De Pyaar De (hindi)



Luv Ranjan ഇന്റെ കഥയ്ക് അദ്ദേഹവും, Tarun Jain, Surabhi Bhatnagar ചേർന്നു തിരക്കഥ രചിച്ച ഈ ഹിന്ദി റൊമാന്റിക് കോമഡി ഡ്രാമ ചിത്രത്തിൽ അജയ് ദേവ്ഗൻ, തബു, രാകുൽ പ്രീത സിംഗ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് ആശിഷ് എന്നാ എൻ ആർ ഐ യുടെ കഥയാണ്... ഭാര്യ മൻജനയുമായി വർഷങ്ങൾക് മുൻപ് അകന്ന ആശിഷ് ഇപ്പോൾ ലണ്ടനിൽ ആണ് താമസം.... അതിനിടെ അവിടെ വച്ചു പരിച്ചയപെടുന്ന ആയിഷ എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുന്ന ആശിഷ് വർഷങ്ങൾക് മുൻപ് വിട്ടുപോയ മൻജനയും മക്കളോടും കല്യാണത്തിന് അനുവാദം ചോദിക്കാൻ ഇന്ത്യയിലെ മനാലിയിൽ എത്തുന്നതും പിന്നീട് അവിടെ നടക്കുന്ന രസകരമായ സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

ആശിഷ് ആയി അജയ് ദേവ്ഗൻ എത്തിയ ചിത്രത്തിൽ മൻജന ആയി തബുവും, ആയിഷ ആയി രാകുൽ പ്രീത് സിംഗ് ഉം എത്തി... ivare കൂടാതെ Javed Jaffrey, Jimmy Shergill, Alok Nath എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി എത്തി... Kumaar, Kunaal Vermaa, Garry Sandhu, Mellow D,  Tanishk Bagchi എന്നിവരുടെ വരികൾക്ക് Amaal Mallik, Rochak Kohli, Tanishk Bagchi, Vipin Patwa  Manj Musik, എന്നിവർ ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഈണമിട്ടത്... T-Series ആണ് ഗാനങ്ങളുടെ വിതരണം....

Sudhir K. Chaudhary ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Akiv Ali ആയിരുന്നു... Hitesh Sonik ചിത്രത്തിന്റെ ബി ജി എം നിർവഹിച്ചത്... Luv Films, T-Series എന്നിവരുടെ ബന്നേറിൽ Bhushan Kumar, Krishan Kumar, Luv Ranjan, Ankur Garg എന്നിവർ നിർമിച്ച ഈ ചിത്രം Yash Raj Films ഉം AA Films ഉം ചേർന്നാണ് വിതരണം....

ക്രിറ്റിക്സിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനവും ഈ വർഷത്തെ highest-grossing Bollywood films of 2019 ഉം ആണ്.... ഒരു നല്ല ചിത്രം...

No comments:

Post a Comment