Guillermo Martínez നോവലിനെ ആസ്പദമാക്കി Leonel D'Agostino തിരക്കഥ രചിച്ചു Sebastián Schindel സംവിധാനം ചെയ്ത ഈ സ്പാനിഷ് ത്രില്ലെർ ചിത്രം പറയുനത് lorenzo roy-julieta എന്നി ദമ്പതികളുടെ കഥയാണ്..
Lorenzo എന്നാ 50 വയസ്സ് പിന്നിട്ട ആര്ടിസ്റ് അങ്ങനെ അച്ഛൻ ആവാൻ പോകുകയാണ്... ഭാര്യയുടെ ഗര്ഭകാലത് അവളെ സംരഷിക്കാൻ അവിടെ എത്തുന്ന ഒരു നാനി അയാളുടെ ഭാര്യ തന്നെ കണ്ടുപിടിക്കുന്നു.... പക്ഷെ അവരുടെ വരവോടെ അയാളും ഭാര്യയും തമ്മിലുള്ള അകൽച്ച കൂടാൻ തുടങ്ങുകയും അതിലുടെ അദ്ദേഹത്തിനു സ്വന്തം മകനെ തന്നെ വിറ്റു പിരിയേണ്ട അവസ്ഥ വരികയും ചെയ്യുന്നു.... അവിടെ എന്നാണ് നടക്കുന്നത് എന്ന് അറിയാൻ ശ്രമിക്കുന്ന lorenzo യ്ക്ക് പക്ഷെ അദ്ദേഹത്തിന്റെ ഭാര്യയിൽ നിന്നും തന്നെ പ്രശങ്ങൾ നേരിടേണ്ടി വരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..
Iván Wyszogrod സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Alejandro Parysow യും ഛായാഗ്രഹണം Guillermo Nieto യും നിർവഹിക്കുന്നു... Esteban Mentasti, Hori Mentasti എന്നിവർ നിർമിച്ച ഈ ചിത്രം നെറ്ഫ്ലിസ് ആണ് വിതരണം നടത്തിയത്... ക്രിറ്റിക്സിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം പക്ഷെ കുറെ ഏറെ ഡിസ്റ്റ്ബിങ് മൊമെന്റ്സാൽ നിറഞ്ഞത് കൊണ്ട് കാണാൻ ചിലപ്പോൾ ബുദ്ധിമുട്ടു അനുഭവപ്പെട്ടേക്കാം...
ഒരു മികച്ച അനുഭവം... ചില സീനുകൾ ശരിക്കും ഭയപ്പെടുത്തി...

No comments:
Post a Comment