വിനയന്റെ കഥയ്ക് Benny P Nayarambalam തിരക്കഥ രചിച്ച ഈ മലയാളം ഹോർറോർ ചിത്രത്തിൽ മുകേഷ്, ദിവ്യ ഉണ്ണി, മയൂരി, മധുപാൽ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം നടക്കുന്നത് Maanikesseri ഇല്ലത്തു ആണ്..വർഷങ്ങൾക്കു മുൻപ് അവിടത്തെ ദേവൻ എന്നാ ഇളമുറ തമ്പുരാൻ അവിടത്തെ ഗംഗ എന്നാ ദാസി പെണ്ണുമായി ഇഷ്ടത്തിൽ ആവുകയും അത് അറിഞ്ഞ അവിടത്തെ തമ്പുരാന്മാർ ഗംഗയെ ജീവനോടെ കത്തിക്കുന്നു.... പിന്നീട് വർഷങ്ങൾക്കു ശേഷം അവൾ അവിടത്തെ ഉണ്ണി എന്നാ ഇളമുറ തമ്പുരാന്റെ ഭാര്യയായ മായ ആയി എത്തുന്നതും അങ്ങനെ ആ ഇല്ലക്കാരുടെ ഉറക്കംകെടുത്താൻ തുടങ്ങുന്നതുമാണ് കഥാസാരം...
മായ/ഡെയ്സി ആയി ദിവ്യ ഉണ്ണി എത്തിയ ചിത്രത്തിൽ ഗംഗ എന്നാ പ്രേതാത്മാവി മയൂരി എത്തി..... ഉണ്ണി എന്നാ കഥാപാത്രം ആയി റിയാസ് എത്തിയപ്പോൾ മുകേഷ്, ജഗദീഷ്, കലാഭവൻ മണി, എൻ എഫ് വര്ഗീസ്, രാജൻ പി ദേവ് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...
S. Ramesan Nair യുടെ വരികൾക്ക് Berny-Ignatious ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയായിരുന്നു... Rajamani ആണ് ചിത്രത്തിന്റെ ബി ജി എം.... ഇതിലെ "പുതുമഴയായി വന്നു നീ, വൈകാശി തിങ്കൾ ഉറങ്ങും വൈകൂര്യകടവിൽ, എന്നി ഗാനങ്ങൾ ഇപ്പോളും എന്റെ ഇഷ്ട ഗാനങ്ങളിൽ മുൻപന്തിയിൽ തന്നെ ഉണ്ട്....
Ramachandra Babu ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് G.Murali ആയിരുന്നു.. ക്രിട്ടിസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രയം നേടിയ ഈ ചിത്രം ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.. Avala Aaviya എന്നാ പേരിൽ തമിളിൽ ഡബ്ബ് ചെയ്തു ഇറങ്ങിയ ഈ ചിത്രത്തിന് ഇപ്പോൾ ഒരു രണ്ടാം ഭാഗം വരാൻ പോകുന്നു... കുട്ടികാലത് എന്നേ കുറെ ഏറെ ഭയപ്പെടുത്തി ചിത്രങ്ങളിൽ ഒന്ന്...

No comments:
Post a Comment