"ഒരു ഒന്നന്നര ഐറ്റം "
Lee Won-tae കഥയെഴുതി സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ ആക്‌ഷൻ ത്രില്ലെർ ചിത്രത്തിൽ Ma Dong-seok, Kim Mu-yeol, Kim Sung-kyu ഈണമിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് മൂന്ന് പേരുടെ കഥയാണ്... ഒരു ഒരു പോലീസ്കാരൻ, ഒരു ഗുണ്ടസംഘത്തിന്റെ തലവൻ പിന്നെ ഒരു പരമദുഷ്ടനായ ഒരു തുടര്‍-കൊലപാതകിയും... ഒരു കൊലപാതകത്തിൽ നിന്നും ആണ് ചിത്രം തുടങ്ങുന്നത്... കൊലപാതം നടത്തി രക്ഷപെടുന്ന അയാളെ പിടിക്കാൻ Jung Tae-suk എന്നാ പോലീസ്‌കാരൻ നിയോഗിക്കപ്പെടുന്നു... പക്ഷെ അതിനിടെ Kang Kyung-ho എന്നാ അയാൾ Jang Dong-soo എന്നാ ഗുണ്ടാത്തലവന്റെ നേരെ ആക്രമണം നടത്തുന്നിടത്തോട് കുടി ആ കൊലയാളിയെ പിടിക്കാൻ jung jang ഇന്റെ സഹായം തേടുന്നതും പിന്നീട് നടക്കുന്ന അതിഗംഭീര സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..
Ma Dong-seok ഇന്റെ Jang Dong-soo എന്നാ ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ കാതൽ ആയപ്പോൾ Kim Mu-yeol ഇന്റെ Jung Tae-suk എന്നാ പോലീസ് കഥാപാത്രവും Kim Sung-kyu ഇന്റെ Kang Kyung-ho എന്നാ ഡെവിൾ എന്നാ കഥാപാത്രവും ഒന്നിലൊന്നു മികച്ചു നിന്നു.... പ്രേത്യേകിച് ഡെവിൾ കഥാപാത്രം ചെയ്ത Kim Sung-kyu... ഒരു അപ്രതീക്ഷിത ട്വിസ്റ്റ് ചിത്രത്തിന്റെ ലെവൽ തന്നെ മാറ്റിയപ്പോൾ ഈ വർഷം ഞാൻ കണ്ട മികച്ച കൊറിയൻ ചിത്രങ്ങളിൽ ആദ്യ സ്ഥാനം ഇതിനു സ്വന്തം...
Jo Yeong-wook സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗംഭീര ഛായാഗ്രഹണം Park Se-seung ആണ്.... Heo Sun-mi, Han Young-kyu എന്നിവർ ചേർന്നാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്... B.A. Entertainment നിർമിച്ച ഈ ചിത്രം Kiwi Media Group ആണ് വിതരണം നടത്തിയത്... ഈ ചിത്രത്തിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് Sylvester Stallone ഉം അദ്ദേഹത്തിന്റെ Balboa Productions ഉം പ്രഖ്യാപിക്കപ്പെട്ട ഈ വേളയിൽ ഇംഗ്ലീഷിലും ഈ ചിത്രം വലിയ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു...
വൽകഷ്ണം :
2019 Cannes Film Festival യിലെ Midnight Screenings section യിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്... ഈ ചിത്രം അവിടെ അവാർഡുകൾ വാരികൂട്ടട്ടെ എന്ന് ആശംസിച്ചു കൊണ്ട്.... just don't miss

No comments:
Post a Comment