Tuesday, July 30, 2019

Life(english)



Rhett Reese, Paul Wernick എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ച ഈ American sci-fi horror ചിത്രം Daniel Espinosa ആണ് സംവിധാനം ചെയ്തത്...

ചിത്രം പറയുന്നത് ചൗവ ഗ്രഹത്തിൽ ജീവൻ തേടി പോകുന്ന ആറു പേരുടെ കഥയാണ്... Pilgrim 7 space probe യിൽ ചൗവ്വയിൽ നിന്നുമുള്ള കുറച്ചു മണ്ണുമായി ഭൂമിയിലേക്ക് തിരിക്കുന്ന അവരുടെ ജീവിതത്തിൽ ആ മണ്ണിൽ നിന്നും ഉത്ഭവിക്കുന്ന ഒരു ജീവി പ്രശങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....

Jake Gyllenhaal, Rebecca Ferguson, Ryan Reynolds, Hiroyuki Sanada, Ariyon Bakare, Olga Dihovichnaya എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Frances Parker,  Mary Jo Markey എന്നിവർ ആണ് നിർവഹിക്കുന്നത്.. Seamus McGarvey ഛായാഗ്രഹണവും, Jon Ekstrand സംഗീതവും നിർവഹിച്ചു...

Columbia Pictures, Skydance Media, Mockingbird Pictures ഈനിവരുടെ ബന്നേറിൽ David Ellison, Dana Goldberg, Bonnie Curtis, Julie Lynn എന്നിവർ നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്.. English, Vietnamese, Japanese ഭാഷകളിൽ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റെവ്യൂസും ബോക്സ്‌ ഓഫീസിൽ ആവറേജ് ഗ്രോസ്സറും ആയി...

16th Visual Effects Society Awards യിൽ Outstanding Model in a Photoreal or Animated Project, 44th Saturn Awards യിലെ Best Science Fiction Film നോമിനേഷൻസ് നേടിയ ഈ ചിത്രം ഒരു നല്ല അനുഭവം ആകുന്നു...

Monday, July 29, 2019

Catch me if you Can (english)



Frank Abagnale Jr. ഉം Stan Redding ഇൻേറയും Catch Me If You Can എന്നാ പുസ്‌തകത്തെ ആസ്പദമാക്കി Jeff Nathanson തിരക്കഥ രചിച്ചു Steven Spielberg സംവിധാനം ചെയ്ത ഈ അമേരിക്കൻ biographical crime ചിത്രത്തിൽ Leonardo DiCaprio, Tom Hanks എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി  എത്തി...

Frank Abagnale  എന്നാ ആളുടെ ജീവിതം ആസ്പദമാക്കി എടുത്ത ചിത്രം അദ്ദേഹം നടത്തിയ ബാങ്ക് ഫ്രോഡുകളുടെയും  അദ്ദേഹത്തിനെ പിടിക്കാൻ എത്തുന്ന FBI ഏജന്റ് Carl Hanratty ഇൻേറയും കഥയാണ്... ഫ്രാങ്ക് തന്റെ ജീവിതകാലയളവിൽ നടത്തുന്ന പല കള്ളത്തരങ്ങളിൽ നിന്നും എങ്ങനെ രക്ഷപെടുന്നു എന്നും അദ്ദേഹത്തെ പിടിക്കാൻ ദിനം രാത്രി ജോലി ചെയ്യുന്ന കാൾ എന്തൊക്കെ ചെയ്യുന്നു എന്നും അതിൽ നിന്നും ഫ്രാങ്ക് എങ്ങനെ ഒക്കെ രക്ഷപെടുന്നു പിന്നീട് പിടിക്കപ്പെടുന്നു എന്നതും ശിക്ഷ കഴിഞ്ഞു തിരിച്ചു എത്തുന്ന അദ്ദേഹം FBI യിക്ക് തലവേദന ആയ പല ബാങ്ക്  ഫ്രോഡ് കേസുകൾക് സഹയായി ആയി എന്നൊക്കെയാണ് ചിത്രത്തിന്റെ ആധാരം..

Frank Abagnale Jr. ആയി Leonardo DiCaprio എത്തിയ ചിത്രത്തിൽ Carl Hanratty എന്നാ കഥാപാത്രം ആയി Tom Hanks ഉം Frank Abagnale Sr ആയി Christopher Walken ഉം എത്തി... ഇവരെ കൂടാതെ Nathalie Baye, Amy Adams, Martin Sheen എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട് ..

John Williams സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Michael Kahn ഉം ഛായാഗ്രഹണം Janusz Kamiński ഉം നിർവഹിച്ചു... Amblin Entertainment Parkes/MacDonald Productions  എന്നിവരുടെ ബന്നേറിൽ Steven Spielberg
Walter F. Parkes എന്നിവർ നിർമിച്ച ഈ ചിത്രം DreamWorks Pictures ആണ് വിതരണം നടത്തിയത്...

 ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും വലിയ ചലനവും അഭിപ്രായവും നേടിയ ഈ ചിത്രത്തെ തേടി 75th Academy Awards യിലെ Best Supporting Actor(Christopher Walken ), Best Original Score (John Williams) എന്നി അവാർഡുകളും 56th British Academy Film Awards യിലെ costume designer (Mary Zophres), screenwriter(Jeff Nathanson) നോമിനേഷൻ കൂടാതെ Best Supporting Actor (Christopher Walken) അവാർഡും നേടി...
Golden Globe Award for Best Actor in a Motion Picture – Drama നോമിനേഷൻ നേടിയ ഈ ചിത്രത്തിലൂടെ John Williams ഇന് Grammy Award നോമിനേഷനും ലഭിച്ചു..... ഈ ചിത്രത്തിന്റെ ഒരു ഇതേ പേരിലുള്ള musical adaptation, 5th Avenue Theatre യിൽ അവതരിപ്പിക്കുകയുണ്ടായി.... നാല് Tony Awards നോമിനേഷൻ നേടിയ ഈ ചിത്രം Best Musical അവാർഡും നേടി.... ഒരു മികച്ച അനുഭവം...

Sunday, July 28, 2019

El hijo /The Son (spanish/english)



Guillermo Martínez നോവലിനെ ആസ്പദമാക്കി  Leonel D'Agostino തിരക്കഥ രചിച്ചു Sebastián Schindel സംവിധാനം ചെയ്ത ഈ സ്പാനിഷ് ത്രില്ലെർ ചിത്രം പറയുനത് lorenzo roy-julieta എന്നി ദമ്പതികളുടെ കഥയാണ്..

Lorenzo എന്നാ 50 വയസ്സ് പിന്നിട്ട ആര്ടിസ്റ് അങ്ങനെ അച്ഛൻ ആവാൻ പോകുകയാണ്... ഭാര്യയുടെ ഗര്ഭകാലത് അവളെ സംരഷിക്കാൻ അവിടെ എത്തുന്ന ഒരു നാനി അയാളുടെ ഭാര്യ തന്നെ കണ്ടുപിടിക്കുന്നു.... പക്ഷെ അവരുടെ വരവോടെ അയാളും ഭാര്യയും തമ്മിലുള്ള അകൽച്ച കൂടാൻ തുടങ്ങുകയും അതിലുടെ അദ്ദേഹത്തിനു സ്വന്തം മകനെ തന്നെ വിറ്റു പിരിയേണ്ട അവസ്ഥ വരികയും ചെയ്യുന്നു.... അവിടെ എന്നാണ് നടക്കുന്നത് എന്ന് അറിയാൻ ശ്രമിക്കുന്ന lorenzo യ്ക്ക് പക്ഷെ അദ്ദേഹത്തിന്റെ  ഭാര്യയിൽ നിന്നും തന്നെ പ്രശങ്ങൾ നേരിടേണ്ടി വരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..


Iván Wyszogrod സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ്  Alejandro Parysow യും ഛായാഗ്രഹണം  Guillermo  Nieto യും നിർവഹിക്കുന്നു...  Esteban Mentasti,  Hori Mentasti എന്നിവർ നിർമിച്ച ഈ ചിത്രം നെറ്ഫ്ലിസ് ആണ് വിതരണം നടത്തിയത്... ക്രിറ്റിക്സിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം പക്ഷെ കുറെ ഏറെ ഡിസ്റ്റ്ബിങ് മൊമെന്റ്സാൽ  നിറഞ്ഞത് കൊണ്ട് കാണാൻ ചിലപ്പോൾ ബുദ്ധിമുട്ടു അനുഭവപ്പെട്ടേക്കാം...

ഒരു മികച്ച അനുഭവം... ചില സീനുകൾ ശരിക്കും ഭയപ്പെടുത്തി...

Missing you(korean)



"പക അത് വീട്ടാൻ ഉള്ളതാണ് "

Mo Hong-jin കഥയെഴുതി സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ റിവെന്ജ് ഡ്രാമ ത്രില്ലെർ ചിത്രത്തിൽ Shim Eun-Kyung,  Kim Sung-Oh എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..

തന്റെ ഏഴാം വയസ്സിൽ അച്ഛന്റെ കൊലപാതകം നേരിട്ട് കാണേണ്ടി വരുന്ന hee-jo യ്ക്ക് ആ  കൊലപാതകി ki-bum ഇന്റെ മുഖം മനസ്സിൽ നിന്നും മായ്ക്കാൻ കഴിയുമായിരുന്നില്ല...കൂടാതെ  പല കൊലപതാകങ്ങളും ചെയ്ത അവൻ വെറും പതിനച്ചു വർഷം മാത്രമാണ് ജയിൽ വാസം അനുഭവിക്കാൻ പോകുന്നത് എന്നാ ആ ഞെട്ടിപ്പിക്കുന്ന സത്യവും.. അതുകൊണ്ട് അവൾ കാത്തിരുന്നു... ആ പതിനച്ചു വർഷങ്ങൾ.....  ഇന്ന് അയാൾ ജയിൽ വാസം കഴിഞ്ഞു ഇറങ്ങുകയാണ്.... hee-jo യുടെ ദിവസം ഇതാ അവളെ വിളിക്കാൻ തുടങ്ങുന്നു... അതിനിടെ അവളുടെ അച്ഛന്റെ കൂട്ടുകാരൻ Dae-Young ഉം എന്തിനോ ഉള്ള പുറപ്പാട് ആയിരുന്നു...

ഹീ-ജോ ആയി Shim Eun-Kyung എത്തിയ ചിത്രത്തിൽ ki-bum ആയി Kim Sung-Oh ഉം Dae-Young എന്നാ ഡിറ്റക്റ്റീവ് ആയി Yoon Je-Moon ഉം എത്തി.. മൂന്ന് പേരും ഒന്നിലൊന്നു മികച്ചത്...

Choi Sang-Ho ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ Kim Dae-Geun ആയിരുന്നു... Next Entertainment World ആണ് ചിത്രം വിതരണം നടത്തിയത്..

53rd Grand Bell Awards യിൽ Best Actress, Best New Director എന്നിവിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രം ക്രിറ്റിക്സിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനവും നടത്തി.... ഒരു മികച്ച അനുഭവം....

വാൽക്ഷണം :

Hee jo:അങ്കിൾ

Dae-young: hm

Hee jo: നിയമ സംരക്ഷണത്തിന് വേണ്ടി ഞാൻ കുറച്ചു ധൈര്യശാലി ആവുകയാണ്

Dae-young:പിന്നെ?

Hee jo:നികൃഷ്ട ജീവികൾ വിജയായികുന്നതിന് ഒരേ ഒരു കാരണമേ ഉള്ളു..

Dae-young:അത് എന്താണ്?

Hee jo: നല്ല ആളുകൾ ഒന്നും ചെയ്‍തിരിക്കുന്നത്....

Saturday, July 27, 2019

Yagavarayinum Naa Kaaka(tamil)



ഒരു സുഹൃത്തിന്റെ പോസ്റ്റ്‌ ആണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത്... ഇനി ഇപ്പോൾ ഏതാ പറയാ... കൊല മാസ്സ്...

Sathya Prabhas Pinisetty യുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ തമിൾ-തെലുഗു ത്രില്ലെർ ചിത്രത്തിൽ ആദി, റിച്ചാ പാലോട്, നിക്കി ഗാർണി, പശുപതി, മിഥുൻ ചക്രാബോധി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ഒരു യാതാർത്ഥ കഥയെ ആസ്പദമാക്കി എടുത്ത ഈ ചിത്രം സാഗയുടെ കഥയാണ്... മുദലിയാർ എന്നാ ഡോണിനെ കാണാൻ ചെന്നൈയിൽ നിന്നും ബോംബെ എത്തുന്ന അതെ സമയത്ത് അദ്ദേഹത്തെ ആരോ അപായപ്പെടുത്താൻ ഇറങ്ങുന്നതും പിന്നീട്  സാഗയുടെ ജീവിത്തിൽ കുറച്ചു കാലം മുൻപ് നടന്ന സംഭവങ്ങൾ എങ്ങനെ ഇവിടം വരേ എത്തി എന്നും ചിത്രം നമ്മളോട് പറയുന്നു...

Sathish Ganapathy എന്നാ സാഗ ആയി ആദി എത്തിയ ചിത്രത്തിൽ പ്രിയ എന്നാ കഥാപാത്രം ആയി റിച്ച പാലോടും കായൽ ആയി നിക്കി ഗാർണിയും എത്തി.. മുദലിയാർ എന്നാ കഥാപാത്രം  മിഥുൻ ചക്രാബോധി ചെയ്തപ്പോൾ നില എന്നാ കഥാപാത്രം Lakshmi Priyaa Chandramouli യും അവതരിപ്പിച്ചു.... ഇവരെ കൂടാതെ നാസർ, പശുപതി, ശരവണൻ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Madhan Karky, Thamarai, Gana Ulaganathan, Krishna Iyer എന്നിവരുടെ വരികൾക് Prasan-Praveen-Shyam ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music India ആണ് വിതരണം നടത്തിയത്... V J Sabu Joseph എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Shanmugasundaram ആയിരുന്നു....

ക്രിട്ടിസിൻറ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി.... Adharsha Chitralaya യുടെ ബന്നേറിൽ Ravi Raja Pinisetty നിർമിച്ച ഈ ചിത്രം Global United Media ആണ് വിതരണം നടത്തിയത്.... ഒരു മികച്ച അനുഭവം.....

Thursday, July 25, 2019

Intruder(english)



David Loughery കഥയെഴുതി Deon Taylor സംവിധാനം ചെയ്ത ഈ American psychological thriller ചിത്രത്തിൽ Michael Ealy, Meagan Good, Joseph Sikora എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് Scott-Annie Howard എന്നാ ദമ്പതികളുടെ കഥയാണ്... നാപ്പ് താഴ്‌വാരത്തെ പുതിയ വീട്ടിൽ എത്തുന്ന അവർ അവിടത്തെ പഴയ താമസക്കാരൻ Charlie Peck ഇനെ പരിചയപ്പെടുന്നു... അദ്ദേഹത്തിൽ നിന്നും വീടിന്റെ താക്കോൽ വാങ്ങി താമസം ആരംഭിക്കുന്ന അവരുടെ ജീവിതത്തിൽ നിന്നും ചാർളി വിട്ടുപോകാൻ തയ്യാർ ആവത്തോട് കുടി നടക്കുന്ന ആ വീട്ടുകാരും ചാർളി എന്നാ ആ സൈക്കോയും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ്  ചിത്രത്തിന്റെ ഇതിവൃത്തം...

Charlie Peck ആയി Dennis Quaid എത്തിയ ഈ ചിത്രത്തിൽ Scott Howard ആയി Michael Ealy യും Annie Howard ആയി Meagan Good യും എത്തി.. ഇവരെ കൂടാതെ Joseph Sikora, Alvina August എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Geoff Zanelli സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം
 Daniel Pearl യും എഡിറ്റിംഗ് Melissa Kent യും നിർവഹിക്കുന്നു... Screen Gems, Hidden Empire Film Group, Primary Wave Entertainment എന്നിവരുടെ ബന്നേറിൽ Deon Taylor, Roxanne Avent, Mark Burg, Brad Kaplan, Jonathan Schwartz എന്നിവർ നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി... ഒരു നല്ല ചിത്രം...

Wednesday, July 24, 2019

Vinci da (bengali)



"അതുക്കും മേലെ "

കുറെ ഏറെ കഷ്ടപാടുകൾക് ഇടയിൽ വന്ന ആ ആശ്വാസം വിൻസി ടായുടെ ജീവിതം തന്നെ മാറ്റി മറിച്ചു "

Rudranil Ghosh, Srijit Mukherji എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Srijit Mukherji  സംവിധാനം നിർവഹിച്ച ഈ ബംഗാളി psychological mystery crime thriller ചിത്രത്തിൽ Rudranil Ghosh, Ritwick Chakraborty, Anirban Bhattacharya, Riddhi Sen എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി......

അച്ഛന്റെ പഠിപ്പിച്ച കല കൊണ്ട് തട്ടി മുട്ടി ജീവിച്ചു പോകുന്ന വിൻസി ടായുടെ ജീവിതത്തിൽ ആദി ബോസ് എന്നൊരാൾ ഒരു വലിയ കോൺസൈന്മെന്റ് ആയി എത്തുന്നു.. ഒരു സിനിമയ്ക്ക് മേക്കപ്പ് അപ്പ്‌ ആര്ടിസ്റ്റ് ആകാൻ... അദ്ദേഹം പറഞ്ഞ ആളുടെ മാസ്ക് ഉണ്ടാകുന്ന വിൻസിയുടെ ജീവിതം അതോടെ കീഴ്മേൽ മറയുന്നതും പിന്നീട് ചിത്രം മികച്ച ത്രില്ലെർ ആയി മാറുകയും ചെയ്യുന്നു..

Vinci Da ആയി Rudranil Ghosh എത്തിയ ചിത്രത്തിൽ Adi Bose എന്നാ കിടിലൻ വില്ലൻ ആയി Ritwick Chakraborty എത്തി.. DCDD Bijoy Poddar എന്ന പോലീസ് കഥാപാത്രം ആയി Anirban Bhattacharya യും Jaya എന്നാ കഥാപാത്രം Sohini Sarkar ഉം എത്തി..

Anupam Roy യുടെ വരികൾക്ക് അദ്ദേഹം തന്നെ ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ബി ജി എം ഒരു രക്ഷയും ഇല്ലാത്ത ഒന്ന് ആണ്..Indradeep Dasgupta യുടെ ആ ഒരു വർക്കിന്‌ കുതിരപ്പവൻ... Sudipta Majumdar ആണ് ഛായാഗ്രഹണം....Debojyoti Ghosh ആണ് എഡിറ്റർ...

ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ് പ്രകടനം അറയില്ല.... കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണു.. ഒരു അതിഗംഭീര അനുഭവം...

വലക്ഷണം :
The art of revenge...The revenge of art....

എൻഡിങ് വാക്കുകൾക് അതീതം 😘😘😘😘

Monday, July 22, 2019

The accidental prime minister(hindi)



Sanjaya Baru ഇന്റെ The Accidental Prime Minister എന്നാ പുസ്തകത്തെ ആസ്പദമാക്കി Vijay Ratnkar Gutte, Mayank Tewari, Karl Dunne, Aditya Sinha എന്നിവർ തിരക്കഥ രചിച്ചു Vijay Ratnakar Gutte സംവിധാനം ചെയ്ത ഈ ഹിന്ദി ബിയോപിക് ഡ്രാമ ചിത്രത്തിൽ അനുപം ഖേർ, അക്ഷയ് ഖന്ന, സുസന്നെ ബെർനെറ്റ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

സഞ്ജയ് ബാറു എന്നാ dr. മൻമോഹൻ സിങിന്റെ   പോളിസി അനലിസ്റ്റ്ഇന്റെ പുസ്‌തകത്തിൽ പറയുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം അദ്ദേഹവും കോൺഗ്രസ്‌ പാർട്ടിയും തമ്മിൽ ഉണ്ടായിരുന്ന പ്രശ്ങ്ങളും അദ്ദേഹം അങ്ങനെ അതൊക്കെ ഹാൻഡിൽ ചെയ്തു രണ്ടുവട്ടം ഇന്ത്യൻ പ്രധാനമന്ത്രി ആയി എന്നതിന്റെ കഥയാണ്...

Manmohan Singh ആയി Anupam Kher എത്തിയ ചിത്രത്തിൽ Sanjaya Baru ആയി Akshaye Khanna ഉം എത്തി... Suzanne Bernert സോണിയ ഗാന്ധി ആയും Arjun Mathur രാഹുൽ ഗാന്ധി ആയും എത്തി... ഇവരെ കൂടാതെ Aahana Kumra, Abdul Quadir Amin, എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Baba Ngarjun വരികൾക്ക് Sandhu Tiwari ഈണമിട്ട ഇരുന്നു ഗാനം ഉള്ള ഈ ചിത്രത്തിന്റെ സ്കോർ Sumit Sethi, Abhijit Vaghani എന്നിവർ ചേർന്നാണ് നിർവഹിച്ചത്.... Pen India Limited ആണ് ഗാനങ്ങൾ വിതരണം ചെയ്തത്...

R. Madhi  ഛായാഗ്രഹണവും Praveen K. L. എഡിറ്റിഗും നിർവഹിച ഈ ചിത്രം  ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായവും ബോക്സ്‌ ഓഫീസിൽ ആവറേജ് ഗ്രോസ്സറും ആയിരുന്നു... കുറെ ഏറെ കോൺട്രിവേർസി നേടിയ ചിത്രം ഒരു വട്ടം കണ്ടിരിക്കാം...

Sunday, July 21, 2019

De De Pyaar De (hindi)



Luv Ranjan ഇന്റെ കഥയ്ക് അദ്ദേഹവും, Tarun Jain, Surabhi Bhatnagar ചേർന്നു തിരക്കഥ രചിച്ച ഈ ഹിന്ദി റൊമാന്റിക് കോമഡി ഡ്രാമ ചിത്രത്തിൽ അജയ് ദേവ്ഗൻ, തബു, രാകുൽ പ്രീത സിംഗ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് ആശിഷ് എന്നാ എൻ ആർ ഐ യുടെ കഥയാണ്... ഭാര്യ മൻജനയുമായി വർഷങ്ങൾക് മുൻപ് അകന്ന ആശിഷ് ഇപ്പോൾ ലണ്ടനിൽ ആണ് താമസം.... അതിനിടെ അവിടെ വച്ചു പരിച്ചയപെടുന്ന ആയിഷ എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുന്ന ആശിഷ് വർഷങ്ങൾക് മുൻപ് വിട്ടുപോയ മൻജനയും മക്കളോടും കല്യാണത്തിന് അനുവാദം ചോദിക്കാൻ ഇന്ത്യയിലെ മനാലിയിൽ എത്തുന്നതും പിന്നീട് അവിടെ നടക്കുന്ന രസകരമായ സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

ആശിഷ് ആയി അജയ് ദേവ്ഗൻ എത്തിയ ചിത്രത്തിൽ മൻജന ആയി തബുവും, ആയിഷ ആയി രാകുൽ പ്രീത് സിംഗ് ഉം എത്തി... ivare കൂടാതെ Javed Jaffrey, Jimmy Shergill, Alok Nath എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി എത്തി... Kumaar, Kunaal Vermaa, Garry Sandhu, Mellow D,  Tanishk Bagchi എന്നിവരുടെ വരികൾക്ക് Amaal Mallik, Rochak Kohli, Tanishk Bagchi, Vipin Patwa  Manj Musik, എന്നിവർ ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഈണമിട്ടത്... T-Series ആണ് ഗാനങ്ങളുടെ വിതരണം....

Sudhir K. Chaudhary ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Akiv Ali ആയിരുന്നു... Hitesh Sonik ചിത്രത്തിന്റെ ബി ജി എം നിർവഹിച്ചത്... Luv Films, T-Series എന്നിവരുടെ ബന്നേറിൽ Bhushan Kumar, Krishan Kumar, Luv Ranjan, Ankur Garg എന്നിവർ നിർമിച്ച ഈ ചിത്രം Yash Raj Films ഉം AA Films ഉം ചേർന്നാണ് വിതരണം....

ക്രിറ്റിക്സിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനവും ഈ വർഷത്തെ highest-grossing Bollywood films of 2019 ഉം ആണ്.... ഒരു നല്ല ചിത്രം...

Romeo Akbar Walter(hindi)



Robbie Grewal, Farhad Samji, Shreyansh Pandey എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Robbie Grewal സംവിധാനം നിർവഹിച്ച ഈ ഹിന്ദി espionage action thriller ചിത്രത്തിൽ John Abraham, Mouni Roy, Jackie Shroff, Sikandar Kher എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് Rahamatullah Ali എന്നാ അക്ബർ മാലികിന്റെ  കഥയാണ്.. ശ്രീകാന്ത് റായ് എന്നാ RAW ഏജന്റിന്റെ നിർദേശപ്രകാരം പാകിസ്ഥാനിൽ എത്തുന്ന അലി, അവിടെ ഇന്ത്യൻ ബാങ്കർ മുദസ്സർ എന്നാ സഹായിയുടെ സഹായത്തോടെ Isaq Afridi എന്നാ  ആളുടെ വലം കൈ ആകുകയും അകബര് മാലിക് എന്ന് പേര് മാറി ഇന്ത്യയുടെ സ്പൈ ആകുകയും ചെയ്യുന്നു.. പക്ഷെ ഒരു ദിനം അദ്ദേഹം പിടിക്കപെടുനത്തോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

Romeo Ali/Akbar Malik/Walter Khan എന്നി കഥാപാത്രങ്ങൾ ആയി ജോൺ അബ്രഹാം എത്തിയ ഈ ചിത്രത്തിൽ മൗനി റോയ് ആയി  Parul/Shraddha Sharmaയും ജാക്കി ഷറോഫ് Shrikant Rai ആയും എത്തി... ഇവരെ കൂടാതെ Sikandar Kher, Suchitra Krishnamoorthi, Raghubir Yadav എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Anil Mehta ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Hemal Kothari ആയിരുന്നു... Shabbir Ahmed, Murli Agarwal, Prince Dubey, Ashok Punjabi എന്നിവരുടെ വരികൾക്ക്
 Ankit Tiwari, Sohail Sen, Shabbir Ahmed,  Raaj Aashoo  എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Times Music ആണ് വിതരണം നടത്തിയത്... Yo Yo Honey Singh, Amar Mohile, Hitesh Sonik, Rochak Kohli, Clinton Cerejo എന്നിവരാണ് ചിത്രത്തിന്റെ ബി ജി എം....

ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് റിവ്യൂസ് ചിത്രം ബോക്സ്‌ ഓഫീസിലും ആവറേജ് പ്രകടനം നടത്തി... VA Film Company, Viacom18 Studios, Kyta Productions, Red Ice Productions എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Dheeraj Wadhawan, Ajay Kapoor, Vanessa Walia, Gary Grewal, Ajit Andhare എന്നിവർ നിമിച്ച ഈ ചിത്രം Panorama Studios ആണ് വിതരണം നടത്തിയത്... ഒരു നല്ല അനുഭവം...

Soothrakkaran



Anil Rraj, Wichu Balamurali എന്നിവരുടെ കഥയ്ക്കും തിരക്കഥയ്കും Anil Rraj സംവിധാനം നിർവഹിച്ച ഈ മലയാളം ത്രില്ലെർ ചിത്രത്തിൽ ഗോകുൽ സുരേഷ്, നിറഞ് മണിയൻപിള്ള രാജു, Varsha Bollamma എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ഒരു നാട്ടിൽ ഒരു കൊലപാതക പരമ്പര നടക്കാൻ തുടങ്ങുന്നതും പിന്നീട് ആ കൊലപാതക പരമ്പര എങ്ങനെ ആണ് ബന്ധപെട്ടു കിടക്കുന്നു എന്നതും അതിനു കാരണക്കാർ ആരാന്നു എന്നൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം...

ഗോകുൽ സുരേഷ് Madathil Aravindan എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ Sreejith  എന്നാ കഥാപാത്രം ആയി നിറഞഉം, അശ്വതി എന്നാ കഥാപാത്രം ആയി വർഷയും എത്തി.. ഇവരെ കൂടാതെ ലാലു അലക്സ്‌, ജേക്കബ് ഗ്രിഗറി, വിജയരാഘവൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

പുതുമുഖം Wichu Balamurali ചിത്രത്തിന്റെ ഗാനങ്ങൾക് ഈണമിട്ടപ്പോൾ ചിത്രത്തിന്റെ ബി ജി എം Saji Ram നിർവഹിച്ചു... Anil Nair ഛായാഗ്രഹണവും, Zian Sreekanth ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചു... Smruthi Cinemass ഇന്റെ ബാന്നറിൽ Tomy Varghese, Wichu Balamurali എന്നിവർ നിർമിച്ച ഈ ചിത്രം Magic Frames ആണ് വിതരണം നടത്തിയത്...

ക്രട്ടീസിന്റെ ഇടയിൽ ആവറേജ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും പരാജയം ആയിരുന്നു എന്നാണ് അറിവ്... ഒരു വട്ടം കണ്ടു മറക്കാം

Saturday, July 20, 2019

Aakshaganga



വിനയന്റെ  കഥയ്ക് Benny P Nayarambalam തിരക്കഥ രചിച്ച ഈ മലയാളം ഹോർറോർ ചിത്രത്തിൽ മുകേഷ്, ദിവ്യ ഉണ്ണി, മയൂരി, മധുപാൽ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം നടക്കുന്നത്  Maanikesseri ഇല്ലത്തു ആണ്..വർഷങ്ങൾക്കു മുൻപ് അവിടത്തെ ദേവൻ എന്നാ ഇളമുറ തമ്പുരാൻ അവിടത്തെ ഗംഗ എന്നാ ദാസി പെണ്ണുമായി ഇഷ്ടത്തിൽ ആവുകയും അത് അറിഞ്ഞ അവിടത്തെ തമ്പുരാന്മാർ ഗംഗയെ ജീവനോടെ കത്തിക്കുന്നു.... പിന്നീട് വർഷങ്ങൾക്കു ശേഷം അവൾ അവിടത്തെ ഉണ്ണി എന്നാ ഇളമുറ തമ്പുരാന്റെ ഭാര്യയായ മായ ആയി എത്തുന്നതും അങ്ങനെ ആ ഇല്ലക്കാരുടെ ഉറക്കംകെടുത്താൻ തുടങ്ങുന്നതുമാണ് കഥാസാരം...

മായ/ഡെയ്സി ആയി ദിവ്യ ഉണ്ണി എത്തിയ ചിത്രത്തിൽ ഗംഗ എന്നാ പ്രേതാത്മാവി മയൂരി എത്തി..... ഉണ്ണി എന്നാ കഥാപാത്രം ആയി റിയാസ് എത്തിയപ്പോൾ മുകേഷ്, ജഗദീഷ്, കലാഭവൻ മണി, എൻ എഫ് വര്ഗീസ്, രാജൻ പി ദേവ്  എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...

S. Ramesan Nair യുടെ വരികൾക്ക് Berny-Ignatious ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചവയായിരുന്നു... Rajamani ആണ് ചിത്രത്തിന്റെ ബി ജി എം.... ഇതിലെ "പുതുമഴയായി വന്നു നീ, വൈകാശി തിങ്കൾ ഉറങ്ങും വൈകൂര്യകടവിൽ, എന്നി ഗാനങ്ങൾ ഇപ്പോളും എന്റെ ഇഷ്ട ഗാനങ്ങളിൽ മുൻപന്തിയിൽ തന്നെ ഉണ്ട്....

Ramachandra Babu ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് G.Murali ആയിരുന്നു.. ക്രിട്ടിസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രയം നേടിയ ഈ ചിത്രം ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.. Avala Aaviya എന്നാ പേരിൽ തമിളിൽ ഡബ്ബ് ചെയ്തു ഇറങ്ങിയ ഈ ചിത്രത്തിന് ഇപ്പോൾ ഒരു രണ്ടാം ഭാഗം വരാൻ പോകുന്നു... കുട്ടികാലത് എന്നേ കുറെ ഏറെ ഭയപ്പെടുത്തി ചിത്രങ്ങളിൽ ഒന്ന്...

Saawariya(hindi)



Fyodor Dostoyevski യുടെ White Nights എന്നാ പുസ്തകത്തെ ആസ്പദമാക്കി Prakash Kapadia, Vibhu Puri  എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ച ഈ Sanjay Leela Bhansali ചിത്രത്തിൽ Ranbir Kapoor, Sonam Kapoor, salman khan എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.... ഇത് അവരുടെ ആദ്യ ചിത്രം ആയിരുന്നു..

ചിത്രം പറയുന്നത് രാജ് -സകീന എന്നിവരുടെ കഥയാണ്... ആ നാട്ടിലെ RK ബാറിലെ വേശ്യ ആയ ഗുലാബ്‌ജി ആണ് നമ്മുക്ക് അവരുടെ കഥ പറഞ്ഞു തരുന്നത്... അവിടത്തെ ഗായകൻ ആയ സാവാരിയ എന്ന് അവൾ സ്നേഹപൂർവ്വം വിളിക്കുന്ന രാജിന്റെ ജീവിതത്തിൽ ലിലിയൻ, സകിനാ, ഇമാൻ എന്നിവരുടെ കടന്നുവരവ് അദേഹത്തിന്റെ  ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ സാരം...

രാജ് ആയി രൺബീർ കപൂർ എത്തിയ ചിത്രത്തിൽ സകിനാ ആയി സോനം കപൂറും, ഇമാൻ ആയി സൽമാൻ ഖാനും എത്തി... ഇവരെ  കൂടാതെ റാണി മുഖർജി ഗുലാബ്‌ജി എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്... കൂടാതെ zohra sehgal, vibha chibber, begum para എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Ravi K. Chandran ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം Monty Sharma ആയിരുന്നു... Sony BMG ആയിരുന്നു ഗാനങ്ങളുടെ വിതരണം... ആ വർഷത്തെ ഏറ്റവും കൂടുതൽ വിൽകപെട്ട ഗാനങ്ങളിൽ ആദ്യ സ്ഥാനത്തു ഈ ചിത്രത്തിന്റെ ഗാനങ്ങൾ ഉണ്ടായിരുന്നു... ഇതിലെ "jab se tere naina, saawariya" എന്നി ഗാനങ്ങൾ ഇപ്പോളും എല്ലാരുടെയും ഇഷ്ട ഗാനങ്ങളിൽ ഉണ്ടാകും..

Sanjay Leela Bhansali എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം SLB Films ഇന്റെ ബന്നേറിൽ Sanjay Leela Bhansali തന്നെ ആണ് നിർമിച്ചത്... Sony Pictures, Meteor Pictures എന്നിവർ ചേർന്ൻഹ് വിതരണം...

രൺബീർ കപൂറിന് മികച്ച പുതുമുഖത്തിനുള്ള film fare അവാർഡ് ലഭിച്ച ഈ ചിത്രത്തിലൂടെ Monty Sharma യ്ക്ക് Filmfare RD Burman Award for New Music Talent അവാർഡും ലഭിച്ചു... ഇത് കൂടാതെ Filmfare Award for Best Supporting Actress, Best Debut (Female) എന്നി വിഭാഗങ്ങളിൽ റാണി മുഖർജി, സോനം കപൂർ എന്നിവർക്ക് നോമിനേഷനും നേടി.... ഇത് കൂടാതെ Stardust Superstar of Tomorrow - Female, Stardust Superstar of Tomorrow - Male, എന്നി star dust അവാർഡും ചിത്രം നേടി..

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു... ഒരു വട്ടം കണ്ടിരിക്കാം (ചിലപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടും )

Om shanthi om(hindi)



"Ladies and gentleman,
 ഇതിനി ഷിദത് സെ മേം തുംഹേയ്‌ പാനെ കി കൊഷിഷ്‌ കി ഹേയ്.. കി ഹര് സഹരേ നെ മുജെ തുമ്സെ മിലാനെ കി സാജിഷ് കി ഹേയ്...
കേഹത്തെ ഹേയ് അഗർ കിസി ചീസ് കോ ദിൽ സെ ചാഹോ തോ പൂരി കായനാദ് ഉസെ തുംസെ മിലാനെ കി കായനാദ് മെ ലഗ് ജാതി ഹേയ്... ആപ് സബ് നെ മുജേ മേരെ ചാഹത് സെ മില ദിയാ.. thanks thank u very much..I feel like the king of the world....ആജ് ഈസ്‌ ബാത്ത് കാ ഭി യകീൻ ഹോ ഗയ കി ഹെമറേ ഫിൽമോക്കി തരഹ് ഹാമാരെ സിന്ദഗി മേം ഭി end തക് സബ് കുച്ച് ടീക് ഹി ഹോ ജാതാ ഹേയ്.. happiz ending..  ഔർ അഗർ ടിക് ന ഹോ തോ വോ the end നഹി.. പിക്ചർ അഭി ബാക്കി ഹേയ് മേരെ ദോസ്ത്.. പിക്ചർ അഭി ബാക്കി ഹേയ്...  i love you i love you all.. "

ചില ചിത്രങ്ങൾ ഉണ്ട്...വലിയ സംഭവം ഒന്നും അല്ലെങ്കിലും കാലം എത്ര കഴിഞ്ഞാലും ഇപ്പോൾ ആദ്യം കാണുന്ന അതെ പോലെ അതെ കൗതുകത്തോടെ കണ്ടു ഇരുന്നു പോകുന്ന ചിത്രങ്ങൾ...  ഞാൻ ഈ ഒരു ക്യാറ്റഗറിയിൽ കണ്ട ചിത്രം ആണ്
Farah Khan ഇന്റെ കഥയ്ക് അവരും Mushtaq Shiekh ഉം തിരക്കഥ രചിച് ഈ ഫറാഹ് ഖാൻ- ഷാരൂഖ് ഖാൻ ചിത്രം...

1970 യിൽ ജീവിച്ച ഓം പ്രകാശ് മഖീജ എന്നാ ജൂനിയർ ആര്ടിസ്റ്  ശാന്തി പ്രിയ എന്നാ നടിയുമായി സ്നേഹത്തിൽ ആകുന്നു... അതിനിടെ അവരുടെ ജീവിതത്തിൽ വരുന്ന മുകേഷ് മെഹ്റ എന്നാ പ്രൊഡ്യൂസർ എത്തുന്നതും അവർ തമ്മിൽ ഉടെലെടുക്കുന്ന ചില പ്രശങ്ങൾ ഓമിനിറ്റിയും ശാന്തിയുടെയും കൊലപാതകത്തിൽ അവസാനിക്കുന്നു...  പിന്നീട മുപ്പത് വർഷങ്ങൾ കഴിഞ്ഞു ഓമും -ശാന്തിയും തങ്ങളുടെ കൊലപാതകിന്റെ കാരണക്കാരെ  തേടി പുനർജനിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

ദീപിക പദുകോൺ ഇന്റെ  ആദ്യ ചിത്രം ആയ ഈ ഹിന്ദി Indian fantasy romantic melodrama ചിത്രത്തിൽ അവർ ശാന്തിപ്രിയ മെഹ്‌റ /സാൻഡി എന്നി കഥാപാത്രം ആയി എത്തിയപ്പോൾ ഓം പ്രകാശ് മകീജെ / ഓം കപൂർ ആയി ഷാരൂഖ് ഖാൻ ഉം മുകേഷ് മെഹ്റ എന്നാ വില്ലൻ കഥാപാത്രം ആയി അർജുനൻ റാംപാലും എത്തി... ഇവരെ കൂടാതെ Shreyas Talpade യുടെ പപ്പു Javed Sheikh യുടെ Rajesh Kapoor എന്നി കഥാപാത്രങ്ങളും ചിത്രത്തിന്റെ ഏറ്റവും മികച കഥാപാത്രങ്ങൾ തന്നെ...

Javed Akhtar ഇന്റെ വരികൾക്ക് Vishal-Shekhar സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ബി ജി എം Sandeep Chowta ആയിരുന്നു.... T-Series ആണ് ഗാനങ്ങൾ വിതരണം... V. Manikandan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Shirish Kunder ആയിരുന്നു.....

Red Chillies Entertainment ഇന്റെ ബന്നേരിൽ ഗൗരി ഖാൻ നിർമിച്ച ഈ ചിത്രം Eros International ആണ് വിതരണം നടത്തിയത്...National Film Awards യിലെ  Best Art Direction അവാർഡ് Sabu Cyril ഇന് ഈ ചിത്രത്തിലൂടെ ലഭിച്ചപ്പോൾ,
53rd Filmfare Awards യിലെ 12 നോമിനേഷൻസും Best Female Debut എന്നാ പുരസ്കാരം ദീപികയ്കും കൂടാതെ Best Special Effects അവാർഡും ലഭിച്ചു...ഇത് കൂടാതെ Best Film, Best Director, Best Supporting Actor എന്നിങ്ങനെ പല നോമിനേഷൻസും അവാർഡ്‌സും Asian Film Awards, Asia Pacific Screen Awards, CAAMFest, International Indian Film Academy Awards, Neuchâtel International Fantastic Film Festival, Producers Guild Film Awards, Screen Awards, Stardust Awards, Zee Cine Awards, എന്നി അവാർഡ് വേദികളിൽ ചിത്രം ആദരിക്കപ്പെടും ചെയ്തു...

ക്രിറ്റസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും അതിഗംഭീര പ്രകടനം നടത്തി... ആ  സമയത്തെ ബോക്സ്‌ ഓഫീസിലെ  ഏറ്റവും വലിയ ഹിറ്റ്‌ ആയിരുന്ന ഈ ചിത്രം എന്റെ ഏറ്റവും പ്രിയ ചിത്രങ്ങളിൽ ഒന്ന് തന്നെ......

Thursday, July 18, 2019

The advocate : A missing body(korean)



Lee Gong-ju, Choi Kwan-young, Heo Jong-ho, Gu In-hoe,  Kim Chang-woo എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Heo Jong-ho സംവിധാനം ചെയ്ത ഈ South Korean courtroom thriller-comedy ചിത്രത്തിൽ Lee Sun-kyun, Kim Go-eun എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

"Winning is justice, and I am the winner." എന്നാ ലൈഫ് മോട്ടോ ഉള്ള Byeon Ho-sung എന്നാ  വലിയ വകീൽ  Moon Ji-hoon എന്നാ ആളുടെ conglomerate pharmaceutical company യുടെ വകീൽ കുപ്പായം അണിയുന്നതും അങ്ങനെ അദ്ദേഹം അദേഹത്തിന്റെ chauffeur Kim Jeong-hwan ഇന്റെ ഒരു കൊലപാതക കേസ് വാദിക്കാൻ ഇറങ്ങുന്നതും ആണ് കഥാസാരം...

Lee Sun-kyun,   Byeon Ho-sung എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ Moon Ji-hoon, Jang Hyun-sung ആയും Kim Go-eun Jin Sun-min എന്നാ മറ്റൊരു മുഖ്യ കഥാപാത്രവും അവതരിപ്പിച്ചു... ഇവരെ കൂടാതെ Im Won-hee, Kim Yoon-hye എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

CJ E&M പ്രൊഡക്ഷൻസിന്റെ ബന്നേറിൽ Seo Young-hee
Kim Hyun-jung, Park Ji-sung, Im Sang-jin, Kim Nam-su എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് Mowg ഉം ഛായാഗ്രഹണം Kim Ji-yong ഉം നിർവഹിക്കുന്നു... CJ Entertainment ആണ് ചിത്രത്തിന്റെ വിതരണം നടത്തിയത്... Shin Min-kyung ആണ് എഡിറ്റർ... ക്രിട്ടിസിന്റെ ഇടയിൽ മിസ്സ് റിവ്യൂസ് നേടിയ ചിത്രത്തിൽ ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തി എന്നാണ് അറിവ്..

Monday, July 15, 2019

Suttu Pidikka Utharavu(tamil)



Ramprakash Rayappa കഥയെഴുതി സംവിധാനം ചെയ്ത ഈ Tamil action drama ചിത്രത്തിൽ വിക്രാന്ത്, സുസീതീരാൻ, അതുല്യ രവി, കൂടാതെ സംവിധായകൻ myssiken എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.....

കോയമ്പത്തൂരിലെ ഒരു ബാങ്കിൽ കൊള്ളയടിക്കുന്ന കുറ്റവാളികൾ ഒരു കോളനിയിൽ എത്തുന്നതും അവിടെ മീഡിയ, ആൾകാർ, പോലീസ്‌കാർ പിന്നെ കുറച്ചു തീവ്രവാദികൾ  എന്നിവർ തമ്മിലുള്ള ക്യാറ് ആൻഡ് മൗസ് ഗെയിം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Sujith Sarang ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് G. Ramarao ഉം സംഗീതം Jakes Bejoy ഉം നിർവഹിക്കുന്നു.. Kalpataru Pictures ഇന്റെ ബന്നേറിൽ P.K. Ram Mohan നിർമിച്ച ഈ ചിത്രം ഒരു നല്ല അനുഭവം ആയിരുന്നു...

Sunday, July 14, 2019

Stonehearst Asylum(english)



Edgar Allan Poe യുടെ The System of Doctor Tarr and Professor Fether എന്നാ പുസ്തകതെ ആസ്പദമാക്കി Joseph Gangemi തിരക്കഥ രചിച്ചു Brad Anderson സംവിധാനം ചെയ്ത ഈ American Gothic ചിത്രത്തിൽ Kate Beckinsale, Jim Sturgess, Ben Kingsley, David Thewlis എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത്  Dr. Edward Newgate എന്നാ ഡോക്ടറുടെ കഥയാണ്... Stonehearst Asylum എന്നാ സ്ഥലത്തു എത്തുന്ന അദ്ദേഹം അവിടത്തെ Dr. Silas Lamb ഇനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്  അവിടത്തെ പാരമ്പര്യേതര രീതികളുമായി ആശ്ചര്യം തോന്നുകയും ചെയുന്നു...അതിനെ കുറിച്ച് കൂടുതൽ അറിയാൻ പുറപ്പെടുന്ന ന്യൂഗേറ്റ് അവിടെ നടക്കുന്ന പല രഹസ്യങ്ങളും അറിയുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

John Debney സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Thomas Yatsko യും എഡിറ്റിംഗ് Brian Gates ഉം നിർവഹിച്ചു... Icon Productions, Sobini Films എന്നിടൽ പ്രൊഡക്ഷൻ കമ്പനിയുടെ ബന്നേറിൽ Mel Gibson, Mark Amin, Bruce Davey എന്നിവർ നിർമിച്ച ഈ ചിത്രം Millennium Films ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി.... ഒരു ആവറേജ് അനുഭവം

Khiladi 786(hindi)



Himesh Reshammiya ഇന്റെ കഥയ്ക് Kaushal Bakshi തിരക്കഥ രചിച്ചു Ashish R Mohan സംവിധാനം ചെയ്ത ഈ ഹിന്ദി ആക്‌ഷൻ കോമഡി ചിത്രത്തിൽ അക്ഷയ് കുമാർ, അസിൻ, മിഥുൻ ചക്രബോർതി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... Paresh Rawal ആണ് ചിത്രത്തിന്റെ നറേറ്റർ....

ചിത്രം പറയുന്നത് Champak Lal എന്നാ വെഡിങ് ഓർഗനൈസർ ആണ്... തന്റെ മകൻ മസൂഖ് അദ്ദേഹത്തിന്റെ കൂടെ എത്തുന്നതും പക്ഷെ  അവന്റെ മണ്ടത്തരം കാരണം അദേഹത്തിന്റെ ബിസിനസ്‌ കുത്തന്നെ താഴുന്നതും കൂടെ ചെയ്തപ്പോൾ അദ്ദേഹം അവനെ വീട്ടിൽ നിന്നും പുറത്താകുന്നു... എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചരിക്കുന്ന മസൂഖിന്റെ ജീവിത്തിൽ പെട്ടന്ന് ഇന്ദു ടെണ്ടുൽക്കർ, താന്തിയ തൂകാരം ടെണ്ടുൽക്കർ പിന്നെ ബഹതർ സിംഗ് എന്നാ ഖിലാഡി 786 യും എത്തുന്നതോട് കൂടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ഖിലാഡി 786 ആയി അക്ഷയ് കുമാർ എത്തിയ ചിത്രത്തിൽ ഇന്ദു ആയി അസിനും താന്തിയ ആയി മിഥുൻ ചക്രബോർതിയും എത്തി... മസൂഖ് എന്നാ കഥാപാത്രം ഹിമേഷ് രേഷാമിയ അവതരിപ്പിച്ചു... ഇവരെ കൂടാതെ മനോജ്‌ ജോഷി, സഞ്ജയ് മിശ്ര, രാജ് ബാബ്ബർ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Sameer, R Mehndi, Shabbir Ahmed,  Reshammiya എന്നിവരുടെ വാരികൾക്ക് Himesh Reshammiya ഈണമിട്ട ഇതിലെ ഗാനങ്ങൾ
Eros Music / T-Series/ HR Musik Limited/ Zee Music Company എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... Ashish Gaikar ചിത്രത്തിന്റെ എഡിറ്റിംഗും Attar Singh Saini ഛായാഗ്രഹണവും നിർവഹിച്ചു....

Hari Om Entertainment Co., HR Musik Limited എന്നിവരുടെ ബന്നേറിൽ   Himesh Reshammiya, Twinkle Khanna, Sunil Lulla, M P Singh എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Eros International ആണ് വിതരണം നടത്തിയത്... .

Stardust Awards 2013 യിലെ Breakthrough Supporting Performance  നോമിനേഷൻഉം 13th Dadasaheb Phalke അവാർഡ്‌സിലെ Best Supporting Actor പുരസ്കാരവും Himesh Reshammiya യ്ക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചു...ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും ആവറേജ് വിജയവും ആയ ഈ ചിത്രം ഒരു നല്ല കോമഡി എന്റെർറ്റൈനെർ എന്നാ നിലയ്ക്ക് കണ്ടു രസിക്കാം....

Saturday, July 13, 2019

Thenali (tamil)


What About Bob? എന്നാ അമേരിക്കൻ ചിത്രത്തിൽ നിന്നും പ്രേരണഉൾകൊണ്ട് Crazy Mohan തിരക്കഥ രചിച്ചു K. S. Ravikumar സംവിധാനം ചെയ്ത ഈ തമിൾ കോമഡി ചിത്രത്തിൽ കമൽ ഹസൻ, ജയറാം, ദേവയാനി, ജ്യോതിക എന്നിവർ പ്രഥാകഥപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് തെനാലി എന്നാ മാനസിക വിഭ്രത്തിയുള്ള ഒരാളുടെ കഥയാണ്... ശ്രീ ലങ്കയിൽ നിന്നും മാനസിക ചികിത്സയ്ക്കു തമിഴ്നാട്ടിൽ എത്തുന്ന അദ്ദേഹം പഞ്ചഭൂതം എന്നാ സൈക്കാട്രിസ്റ്റിന്റെ അടുത്ത് എത്തുന്നു.. പക്ഷെ പഞ്ചഭൂതം തെനാലിയെ അയാളുടെ എതിരി ആയ ഡോക്ടർ കൈലാഷിന്റെ വീട്ടിലേക് പറഞ്ഞുവിടുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങൾ എങ്ങനെ ആണ് കൈലാഷിന്റെ വീട്ടുകാർ തെനാലിയെ ഇഷ്ടപ്പെടാൻ തുടങ്ങുന്നതും എന്നൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം....

തെനാലി ആയി കമൽ ഹസ്സൻ എത്തിയ ചിത്രത്തിൽ ഡോക്ടർ കൈലാഷ് ആയി ജയറാമും, പഞ്ചഭൂതം എന്നാ കോമിക് വില്ലൻ ഡോക്ടർ ആയി ഡൽഹി ഗണേഷും എത്തി.... ഇവരെ കൂടാതെ ദേവയാനി, ജ്യോതിക, ചാർളി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Arivumathi, Pa. Vijay, Thamarai, Kalaikumar, Piraisoodan, Ilayakamban എന്നിവരുടെ വരികൾക്ക് A.R.Rahman ആണ് ചിത്രത്തിന്റെ ഗാനങ്ങൾക് ഈണമിട്ടത്.... Star Music
Sa Re Ga Ma എന്നിവർ ചേർന്നാണ് ഗാനങ്ങൾ വിതരണം നടത്തിയത്... K. Thanigachalam എഡിറ്റിംഗ് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം Priyan ആണ്...

R. K. Celluloids ഇന്റെ ബന്നേറിൽ K. S. Ravikumar, R. Karpagam  എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം R. K. Celluloids തന്നെ വിതരണം നടത്തിയത്.... Tamil Nadu State Film Awards യിലെ Best Lyricist, Art Director, special jury (jayaram) എന്നി വിഭാഗങ്ങളിൽ അവാർഡ് നേടിയ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫ്‌സൈലും അതിഗംഭീര പ്രകടനം നടത്തി.... തെലുഗിൽ ഇതേ പേരിൽ ഡബ്ബ് ചെയ്തു ഇറക്കിയ ഈ ചിത്രം ഒരു മികച്ച അനുഭവം ആയിരുന്നു...ജയറാമേട്ടന്റെ മികച്ച അഭിനയം കൊണ്ട് ഞെട്ടിച്ചു കളഞ്ഞു 

Friday, July 12, 2019

Gunday (hindi)


Ali Abbas Zafar കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ആക്‌ഷൻ ത്രില്ലെർ ചിത്രത്തിൽ രൺവീർ സിംഗ്, അർജുനൻ കപൂർ, പ്രിയങ്ക ചോപ്ര, ഇർഫാൻ ഖാൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം നടക്കുന്നത് 1970 ഉകളിൽ കൽക്കത്തയിൽ ആണ്.. അവിടെ നമ്മൾ ബിക്രം-ബാല എന്നിട്ട് കൂട്ടുകാരെ പരിചയപ്പെടുന്നു... 1971യിലേ ബംഗ്ലാദേശ് വിഭജനത്തിനു ശേഷം അവിടെ നിന്നും ഭാരത്തിലേക് രക്ഷപെടുന്ന അവർ പിന്നീട് കൊൽക്കത്തയിലേ വലിയ പുള്ളികൾ ആകുന്നതും അതിനിടെ അവരുടെ ഇടയിൽ നന്ദിത എന്നാ cabaret dancer ഉം ,സയൻജീത് സര്കാര് എന്നാ പോലീസ് ഓഫീസറും വരുണത്തോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്..

രൺവീർ സിംഗ് ബിക്രം ബോസ് എന്നാ കഥപാത്രം ആയി എത്തിയ ചിത്രത്തിൽ ബാല ഭട്ടാചാര്യ ആയി അർജുനൻ കപൂറും, നന്ദിത ആയി പ്രിയങ്ക ചോപ്രയും എത്തി... സയൻജീത് സർക്കാർ എന്നാ കഥാപാത്രം ഇർഫാൻ ഖാൻ അവതരിപ്പിച്ചപ്പോൾ ലത്തീഫ് എന്നാ ബിക്രം -ബാല എന്നിവരുടെ ഗോഡ്ഫാദർ കഥാപാത്രം പങ്കജ് ത്രിപാഠിയും മികച്ചതായി ചെയ്തു... ഇവരെ കൂടാതെ Karan Aanand, Saurabh Shukla, Anant Vidhaat Sharma എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Irshad Kamil, Zafar എന്നിവരുടെ വരികൾക്ക് Sohail Sen ഈണമിട്ട ഇതിലെ ഗാനങ്ങൾ YRF Music ആണ് വിതരണം നടത്തിയത്... ഇതിലെ എല്ലാ ഗാനങ്ങലും ആ വർഷത്തെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചപ്പോൾ "Tune Maari Entriyaan" എന്നാ ഗാനത്തിന്റെ  നൃത്ത സംവിധാനത്തിന് ആ വർഷത്തെ ഫിലിം ഫെയർ അവാർഡ് നോമിനേഷൻ ലഭിക്കുകയുണ്ടായി.. Julius Packiam ആണ് ചിത്രത്തിന്റെ ബി ജി എം...

Aseem Mishra ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് Rameshwar S. Bhagat ഉം നരറേറ്റർ Irrfan Khan ഉം ആയിരുന്നു... Yash Raj Films ഇന്റെ ബന്നേറിൽ Aditya Chopra നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ 10th highest-grossing Bollywood release of 2014 ആയിരുന്നു... BIG Star Entertainment Awards, Filmfare Awards,
Mirchi Music Awards, Producers Guild Film Awards, Screen Awards, Stardust Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും അതിഗംഭീര അഭിപ്രായത്തോടെ പ്രദർശനം നടത്തിയ ഈ ചിത്രം ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത് തന്നെ ഉണ്ടാകും... മികച്ച അനുഭവം..

വൽകഷ്ണം :
നന്ദിത തുമ്ഹരെ യെ സിസ്റ്റം പൈദാ കർത്താ ഹേയ്... വിക്രം ഔർ ബാല ജൈസേ "gunday"

John Wick (english)



Derek Kolstad കഥയും തിരക്കഥയും രചിച്ചു Chad Stahelski സംവിധാനം ചെയ്ത ഈ American neo-noir action ത്രില്ലെർ ചിത്രത്തിൽ Keanu Reeves, Michael Nyqvist, Alfie Allen എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

തന്റെ ഭാര്യയുടെ മരണശേഷം അവളുടെ പട്ടികുട്ടി മാത്രം കൂട്ടായി ഉള്ള വിക് തന്റെ വീട്ടിൽ അതിക്രമിച്ചു കടന്നവരെയും, അദേഹത്തിന്റെ കാർ തട്ടിപ്പറിച്ചവരെയും തേടി ഇറങ്ങിപുറപ്പെടുന്നതും അതിനോട് അനുബന്ധിച്ചു അദ്ദേഹം നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃതം...

Keanu Reeves,  ജോൺ വിക് ആയി എത്തിയ ഈ ചിത്രത്തിൽ Michael Nyqvist, Alfie Allen, Adrianne Palicki എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്.. Tyler Bates, Joel J. Richard  എന്നിവർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Jonathan Sela ഉം എഡിറ്റിംഗ് Elísabet Ronalds ഉം നിർവഹിച്ചു....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു... Thunder Road Pictures, 87Eleven Productions, MJW Films, DefyNite Films എന്നിവരുടെ ബന്നേറിൽ Basil Iwanyk, David Leitch, Eva Longoria, Michael Witherill എന്നിവർ നിർമിച്ച ഈ ചിത്രം Summit Entertainment ആണ് വിതരണം നടത്തിയത്.... 2017 യിൽ John Wick: Chapter 2 എന്നാ പേരിലും 2018യിൽ John Wick: Chapter 3 – Parabellum എന്നാ പേരിലും രണ്ട് ഭാഗങ്ങൾ കൂടിയുള്ള ഈ ചിത്രത്തിന്റെ ബാക്കി രണ്ടും ഇതുപോലെ തന്നെ മികച്ചവ തന്നെ... ഒരു മികച്ച അനുഭവം

Monday, July 8, 2019

The Gangster, The Cop, The Devil (korean)



"ഒരു ഒന്നന്നര ഐറ്റം "

Lee Won-tae കഥയെഴുതി സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ ആക്‌ഷൻ ത്രില്ലെർ ചിത്രത്തിൽ Ma Dong-seok, Kim Mu-yeol, Kim Sung-kyu ഈണമിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് മൂന്ന് പേരുടെ കഥയാണ്... ഒരു ഒരു പോലീസ്കാരൻ, ഒരു ഗുണ്ടസംഘത്തിന്റെ തലവൻ പിന്നെ ഒരു പരമദുഷ്ടനായ ഒരു തുടര്‍-കൊലപാതകിയും... ഒരു കൊലപാതകത്തിൽ നിന്നും ആണ് ചിത്രം തുടങ്ങുന്നത്...  കൊലപാതം നടത്തി രക്ഷപെടുന്ന അയാളെ പിടിക്കാൻ Jung Tae-suk എന്നാ പോലീസ്‌കാരൻ നിയോഗിക്കപ്പെടുന്നു... പക്ഷെ അതിനിടെ Kang Kyung-ho എന്നാ അയാൾ Jang Dong-soo എന്നാ ഗുണ്ടാത്തലവന്റെ നേരെ ആക്രമണം നടത്തുന്നിടത്തോട് കുടി ആ കൊലയാളിയെ പിടിക്കാൻ jung jang ഇന്റെ സഹായം തേടുന്നതും പിന്നീട് നടക്കുന്ന അതിഗംഭീര സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..

Ma Dong-seok ഇന്റെ Jang Dong-soo  എന്നാ ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ കാതൽ ആയപ്പോൾ Kim Mu-yeol ഇന്റെ Jung Tae-suk എന്നാ പോലീസ് കഥാപാത്രവും Kim Sung-kyu ഇന്റെ Kang Kyung-ho എന്നാ ഡെവിൾ എന്നാ കഥാപാത്രവും ഒന്നിലൊന്നു മികച്ചു നിന്നു.... പ്രേത്യേകിച് ഡെവിൾ കഥാപാത്രം ചെയ്ത Kim Sung-kyu... ഒരു അപ്രതീക്ഷിത ട്വിസ്റ്റ്‌ ചിത്രത്തിന്റെ ലെവൽ തന്നെ മാറ്റിയപ്പോൾ ഈ വർഷം ഞാൻ കണ്ട മികച്ച കൊറിയൻ ചിത്രങ്ങളിൽ ആദ്യ സ്ഥാനം ഇതിനു സ്വന്തം...

Jo Yeong-wook സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗംഭീര ഛായാഗ്രഹണം Park Se-seung ആണ്.... Heo Sun-mi, Han Young-kyu എന്നിവർ ചേർന്നാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്... B.A. Entertainment നിർമിച്ച ഈ ചിത്രം Kiwi Media Group ആണ് വിതരണം നടത്തിയത്... ഈ ചിത്രത്തിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് Sylvester Stallone ഉം അദ്ദേഹത്തിന്റെ Balboa Productions  ഉം പ്രഖ്യാപിക്കപ്പെട്ട ഈ വേളയിൽ ഇംഗ്ലീഷിലും ഈ ചിത്രം വലിയ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു...

വൽകഷ്ണം :
2019 Cannes Film Festival യിലെ Midnight Screenings section യിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്... ഈ ചിത്രം അവിടെ അവാർഡുകൾ വാരികൂട്ടട്ടെ എന്ന് ആശംസിച്ചു കൊണ്ട്.... just don't miss

Sunday, July 7, 2019

Cocktail(hindi)



Imtiaz Ali, Sajid Ali എന്നിവരുടെ കഥയ്ക് Homi Adajania സംവിധാനം നിർവഹിച്ച ഈ ഹിന്ദി റൊമാന്റിക് കോമഡി ഡ്രാമ ചിത്രത്തിൽ സൈഫ് അലി ഖാൻ, ദീപിക പദുകോൺ, ഡയാന പെന്റി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് മീര, വെറോണിക്ക, ഗൗതം എന്നിവർ തമ്മിലുള്ള ത്രികോണ പ്രണയ കഥയാണ്.. മീര എന്നാ സാധാരണ പെൺകുട്ടി കുനാൽ എന്നാ തന്റെ ഭർത്താവിനെ തേടി ലണ്ടനിൽ എത്തുന്നു..  പക്ഷെ അയാൾ തന്നെ പറ്റിക്കുകയായിരുന്നു എന്ന് മനസിലാക്കിയ അവൾ  വെറോണിക്ക എന്നാ പെൺകുട്ടിയെ കണ്ടുമുട്ടണത്തും അവളിലൂടെ ഗൗതമിനെ പരിചപ്പെടുന്നതും അത് ഒരു ത്രികോണ പ്രണയം ആയി മാറുന്നതോട് നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം..

മീര ആയി പുതുമുഖം Diana Penty എത്തിയ ചിത്രത്തിൽ വെറോണിക്ക ആയി ദീപികയും ഗൗതം ആയി സൈഫ് അലി ഖാനും എത്തി.. ഇവരെ കൂടാതെ ബൊമ്മൻ ഇറാനി, ഡിംപിൾ കപാഡിയ, രൺദീപ് ഹുണ്ടാ എന്നിങ്ങനെ വാക്കിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Irshad Kamil, Amitabh Bhattacharya, Arif Lohar, Yo Yo Honey Singh എന്നിവരുടെ വരികൾക്ക് Pritam ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റ്‌ ആണ്... yo yo യുടെ Angreji beat എന്നാ ആൽബം സോങ് ചിത്രത്തിലെ ടൈറ്റിൽ സോങ് ആയപ്പോൾ  Tum Hi Ho Bandhu, daru desi എന്നാ ഗാനങ്ങൾ  ഇപ്പോളും എന്റെ ഇഷ്ട ഗാനങ്ങളിൽ ആദ്യ സ്ഥാനം ഉള്ളതാണ്... Salim-Sulaiman ആണ് ചിത്രത്തിന്റെ ബി ജി എം....

Anil Mehta ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Sreekar Prasad ആയിരുന്നു.., Illuminati Films, Eros International എന്നിവരുടെ ബന്നേറിൽ Saif Ali Khan, Dinesh Vijan എന്നിവർ നിർമിച്ച ഈ ചിത്രം Eros International ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച പ്രതികരണം നടത്തിയ ഈ ചിത്രം ദീപക്കിയുടെ പെർഫോമൻസിൽ കൂടുതൽ അറിയപെട്ടപ്പോൾ ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം ആയിരുന്നു... ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ചിത്രം മികച്ച പ്രതികരണവും വിജയവും ആയി... 2013 യിലേ Filmfare Award, Zee Cine Award, IIFA Award, Stardust Award എന്നിങ്ങനെ പല അവാർഡ് വേദികളിലും ദീപികയുടെ വെറോണിക്ക ശ്രദ്ധിക്കപെട്ടപ്പോൾ ഇതിലെ " Tum Hi Ho Bandhu" എന്നാ ഗാനത്തിനു  5th Mirchi Music Awards യിൽ Song of The Year, Female Vocalist of The Year, Music Composer of The Year, Album of The Year എന്നി നോമിനേഷൻസും  ലഭിക്കുകയുണ്ടായി.... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടു നോക്കു... .ഒരു മികച്ച അനുഭവം...

Kalank (hindi)



Shibani Bathija ഇന്റെ കഥയ്ക് Abhishek Varman തിരക്കഥ രചിച്ചു Hussain Dalal ഡയലോഗ് എഴുതിയ ഈ ഹിന്ദി പീരിയഡ് ഡ്രാമ ചിത്രം Abhishek Varman ആണ് സംവിധാനം ചെയ്തത്...

1945യിൽ നടക്കുന്ന ഈ ചിത്രം പറയുന്നത് ചൗദരി കുടുംബത്തിന്റെ കഥയാണ്... തന്റെ മരണം അടുത്ത് എന്ന് അറിയുന്ന സത്യ ചൗദരി രൂപ് എന്നാ കൂട്ടുകാരിയോട് തന്റെ ഭർത്താവ് ദേവ് ചൗദരിക് തുണയാവാൻ പറയുന്നതും അതിനു പകരമായി അവളുടെ കുടുംബം ചൗദരി ഏറ്റടുക്കകയും ചെയ്യുന്നു... പക്ഷെ ദേവുമായി കല്യാണം കഴിഞ്ഞു എത്തുന്ന രൂപ് ബഹാർ ബീഗമും അവരുടെ മകൻ സഫർയുമായി കണ്ടുമുട്ടുന്നതോട് നടക്കുന്ന സംഭവങ്ങൾ പിന്നീട് നമ്മളോട് ബൽരാജ് ചൗധരിയും ബീഗവും തമ്മിലുള്ള അടുപ്പം  മനസിലാക്കി തരുന്നതും അതിനിടെ സഫറുമായി രൂപ് സ്നേഹത്തിൽ ആവുന്നതോട് നടക്കുന്ന സംഭവങ്ങലും,  അതിനിടെ ഭാരത്തിൽ ഹിന്ദു മുസ്ലിം ലഹള പുറപ്പെടുന്നതോട് നടക്കുന്ന സംഭവങ്ങൾ എങ്ങനെ ആണ് ഇവർ എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു എന്നൊക്കെയാണ് ഈ ചിത്രത്തിന്റെ ആധാരം...

ബൽരാജ് ചൗദരി ആയി സഞ്ജയ് ദത് എത്തിയ ചിത്രത്തിൽ രൂപ് ആയി ആലിയ ഭട്ടും, സഫർ ആയി വരുൺ ധവാൻ ഉം എത്തി... ദേവ്  ചൗദരി എന്നാ കഥപാത്രം ആദിത്യ റോയ് കപൂർ ചെയ്തപ്പോൾ ബഹാർ ബീഗം ആയി മാധുരി ദിക്ഷിതും അവരുടെ റോൾ മികച്ചതാക്കി... ഇവരെ കൂടാതെ Kunal Khemu, Pavail Gulati, Hiten Tejwani എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Amitabh Bhattacharya യുടെ വരികൾക്ക് Pritam ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... Sanchit Balhara, Ankit Balhara എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ബി ജി എം.... Binod Pradhan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Shweta Venkat Mathew ആയിരുന്നു...

Dharma Productions, Fox Star Studios, Nadiadwala Grandson Entertainment എന്നിവരുടെ ബന്നേരിൽ Karan Johar, Sajid Nadiadwala, Hiroo Yash Johar, Apoorva Mehta എന്നിവർ നിർമിച്ച ഈ ചിത്രം Fox Star Studios ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല പ്രതികരണം നേടിയ ചിത്രം top ten highest grossing Bollywood films of 2019 യിൽ എത്തിയെങ്കിലും ചിത്രത്തിന്റെ വലിയ ബജെറ് ഈ ചിത്രത്തെ ഒരു വലിയ പരാജയം ആക്കി മാറ്റി....  ഒന്ന് കണ്ടു മറക്കാം പറ്റുന്ന ചിത്രം

Saturday, July 6, 2019

NGK(tamil)



Selvaraghavan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ പൊളിറ്റിക്കൽ ആക്‌ഷൻ ചിത്രത്തിൽ സൂര്യ, സായി പല്ലവി, രാകുൽ പ്രകീത് സിംഗ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് നന്ദ ഗോപാൽ കുമരന്റെ കഥയാണ്.. ഒരു സോഷ്യൽ വർക്കർ ആയ അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലേക് വിരൽ ചൂണ്ടുന്ന ഈ ചിത്രം അദ്ദേഹം എങ്ങനെയാണ് ഒരു സാധാരണകാരനിൽ നിന്നും തമിഴ്നാട് മുഖ്യമന്ത്രി ആകുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം...

നന്ദ ഗോപാൽ കുമരൻ ആയി സൂര്യയുടെ മികച്ച അഭിനയം ഉള്ള ഈ ചിത്രത്തിൽ സായി പല്ലവി ഗീത കുമാരി എന്നാ കുമരന്റെ ഭാര്യ കഥാപാത്രം ആയി എത്തി.. വ്യക്തിപരമായി സൂര്യയുടെ കഥാപാത്രം അല്ലാതെ ഈ കഥാപാത്രവും  എന്നിക് ഭയങ്കര ഇഷ്ടമായി.. രാകുൽ പ്രീത സിങ്ങ ചെയ്ത വാനതി, പോന്നവന്റെ പിച്ചൈ മുത്തു, ദേവരാജന്റെ കല്ലിവാഴൻ എന്നീകഥാപാത്രങ്ങളും ചിത്രത്തിലെ മികച്ച കഥാപാത്രങ്ങൾ ആയിരുന്നു...

Kabilan, Uma Devi, Vignesh Shivan, Selvaraghavan എന്നിവരുടെ വരികൾക്ക് Yuvan Shankar Raja ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music ആണ് വിതരണം നടത്തിയത്... Sivakumar Vijayan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Praveen K. L. നിർവഹിച്ചു.... .

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം Dream Warrior Pictures ഇന്റെ ബന്നേരിൽ S. R. Prakashbabu
S. R. Prabhu എന്നിവർ ചേർന്നാണ് നിർമിച്ചത്... Reliance Entertainment ആണ് ചിത്രത്തിന്റെ വിതരണം.... ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്ന ചിത്രം എനിക്കും കുറെ എടുത്തു വലിച്ചു നീട്ടിയ മാതിരി തോന്നി.. ഒരു വട്ടം കണ്ടിരിക്കാം

Friday, July 5, 2019

E



Rohan Bajaj ഇന്റെ The Unknown എന്നാ പുസ്തകത്തെ ആധാരമാക്കി Rohan Bajaj, Amin Surani എന്നിവർ കഥയെഴുതി Rohan Bajaj, Hari Kumar K, Anwar Husain, Deepu Mathew (Dialogues) എന്നിവർ തിരക്കഥ രചിച്ചു Kukku Surendran സംവിധാനം ചെയ്ത ഈ മലയാളം ഹോർറോർ ചിത്രത്തിൽ ഗൗതമി, ആഷിഖ് അമീർ, ഡൈൻ ഡേവിസ്, അഞ്ജലി നായർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

Alzheimer's രോഗത്തെ പറ്റി ഒരു ഡോക്യൂമെന്ററി എടുക്കാൻ പുറപ്പെടുന്ന കാർത്തിക്കും സംഘവും ഹരിപ്പാട് മാലതി മേനോനും അവളുടെ മകളും താമസിക്കുന്ന വീട്ടിൽ എത്തുന്നതും പക്ഷെ അവിടെ വച്ചു നടക്കുന്ന ചില വിചത്ര സംഭവങ്ങൾ അവരെ മാലതി മേനോനെ കൂടുതൽ അറിയാൻ ശ്രമികാൻ പ്രേരിപികുനതും ആണ് കഥാസാരം...

മാലതി മേനോൻ ആയി ഗൗതമി മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ കാർത്തിക് ആയി ആഷിഖ് അമീറും, മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച് എല്ലാരും അവരുടെ റോൾസ് മോശമില്ലാത്ത അഭിനയം കാഴ്ചവെച്ചു....

Manoj Pillai ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Ayub Khan ഉം സംഗീതം Rahul Raj ഉം നിർവഹികുന്നു..
A.S Productions ഇന്റെ ബന്നേറിൽ Sangeeth Sivan, Amin Surani, Saahil Surani എന്നിവർ നിർമിച്ച ഈ ചിത്രം Carnival Motion, Pictures Worldwide എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... ഒരു വട്ടം കണ്ടിരിക്കാം

Thursday, July 4, 2019

Devi (tamil)



A. L. Vijay, Paul Aaron എന്നിവരുടെ കഥയ്ക് A. L. Vijay, Sathya, Chintan Gandhi എന്നിവർ തിരക്കഥ രചിച്ചു A. L. Vijay സംവിധാനം ചെയ്ത ഈ തമിൾ/ഹിന്ദി/തെലുഗു ഹോർറോർ കോമഡി ചിത്രത്തിൽ പ്രഭുദേവ, തമന്ന, സോനു സോദ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ബോംബയിൽ ജോലി ചെയ്യുന്ന കൃഷ്ണകുമാർ എന്നാ തമിഴൻ വീട്ടുകാരുടെ നിർബന്ധം കാരണം ദേവി എന്ന പെൺകുട്ടിയെ കല്യാണം കഴിക്കേണ്ടി വരുന്നു.... ദേവിയെ കൂട്ടി തിരിച്ചു ബോംബയിൽ എത്തുന്ന കൃഷ്ണ റൂബി ദേവിയുടെ രൂപസാദൃശ്യം ഉള്ള പെൺകുട്ടിയെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..

കൃഷ്ണകുമാർ ആയി പ്രഭുദേവ എത്തിയ ചിത്രത്തിൽ റൂബി/ദേവി എന്നിട്ട് കഥാപാത്രങ്ങൾ ആയി തമന്നയും രാജ് ഖന്ന എന്നാ വില്ലൻ വേഷണത്തിൽ സോനു സൂദും എത്തി.. ഇവരെ കൂടാതെ മുരളി ശർമ, രാജ് അരുൺ, ജോയ് മാത്യു എന്നിങ്ങനെ വലിയൊരു താരനിര സപ്പോർട്ടിങ് കാസ്റ്റിംഗ് ആയി ചിത്രത്തിൽ ഉണ്ട്...

Manush Nandan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Anthony ആയിരുന്നു... Na. Muthukumar,Sreejo,  Ramajogayya Sastry, Shabbir Ahmed, Irfan Kamal, Veer Rahimpuri, Shabbir Ahmed, Danish Sabri, Pranav Vatsa എന്നിവരുടെ വരികൾക്ക് Sajid-Wajid, Vishal Mishra, Gurinder Seagal, Raaj Ashoo, MusicMG എന്നിവർ വിവിധ ഭാഷകളിൽ ഈണമിട്ട ഇതിലെ ഗാനങ്ങൾ Prabhu Deva Studios, Divo എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.. ഗോപി സുന്ദർ ചിത്രത്തിന്റെ ബി ജി എം കൈകാര്യം ചെയ്തപ്പോൾ ചിത്രത്തിന്റെ കുറച്ചു അഡിഷണൽ മ്യൂസിക് G. V. Prakash Kumar ആണ് നിർവഹിച്ചത്....

Prabhu Deva Studios ഇന്റെ ബന്നേറിൽ K. Ganesh, Amarnaath, M. V. V. Sathyanarayana, Sonu Sood, Radhika Chaudhari എന്നിവർ നിർമിച്ച ഈ ചിത്രം Auraa Cinemas ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മോശമില്ലാത്ത റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വിജയം ആയിരുന്നു...

2017 യിലേ Asianet Film Awards യിൽ Most Popular Tamil Actress വിഭാഗത്തിൽ അവാർഡും Filmfare Awards South യിലേ Best Actress - Tamil നോമിനേഷനും ഈ ചിത്രത്തിലൂടെ തമന്നയ്ക് ലഭിച്ചിട്ടുണ്ട്.... ഇതിന്റെ രണ്ടാം ഭാഗം ഈ വർഷം ഇറങി വിജയം ആയിട്ടുണ്ട്... ഒരു നല്ല അനുഭവം..

Wednesday, July 3, 2019

Abraham Lincoln:Vampire hunter (english)


Seth Grahame-Smith ഇന്റെ Abraham Lincoln, Vampire Hunter എന്നാ പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ചു Timur Bekmambetov സംവിധാനം ചെയ്ത ഈ American dark fantasy action horror film അമേരിക്കയുടെ പതിനാറാം പ്രസിഡന്റ്‌ ആയ അബ്രഹാം ലിംകനെ ഒരു vampire hunter ആയി  ചിത്രികരിച്ചു എടുത്ത ചിത്രം ആണ്...

ചിത്രം തുടങ്ങുന്നത് 1818യിൽ നിന്നുമാണ്... അമ്മയെ ഒരു രക്തരക്ഷസ് ആക്രമിക്കുന്നത് നേരിട്ട് കാണേണ്ടി വരുന്ന കുഞ്ഞു എബ്രഹാം പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം ആരും അറിയാതെ ഒരു vampire hunter ആകുന്നതും അങ്ങനെ ആ നാട്ടിലെ vampire സിനെ കൂട്ടുകാരൻ Henry Sturges ഇന് ഒപ്പം അവരെ നേരിടാൻ ഇറങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ് നമ്മളെ കൂട്ടികൊണ്ട് പോകുന്നു...

Abrham lincon ആയി Lux Haney-Jardine/Benjamin Walker എത്തിയ ചിത്രത്തിൽ Henry Sturges ആയി Dominic Cooper ഉം William Johnson എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി Curtis Harris/Anthony Mackie എന്നിവരും എത്തി... ഇവരെ കൂടാതെ Mary Elizabeth Winstead, Jimmi Simpson, Rufus Sewell എന്നുവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Caleb Deschanel ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം Henry Jackman ഉം എഡിറ്റിംഗ് William Hoy ഉം നിർവഹിച്ചു... Bazelevs Company, Dune Entertainment, Tim Burton Productions എന്നിവരുടെ ബാനറിൽ Tim Burton, Timur Bekmambetov, Jim Lemley എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു.. 2013യിലേ Young Artist Award ഇൽ Best Performance in a Feature Film – Supporting Young Actor Ten and Under അവാർഡിൽ നോമിനേഷൻ നേടിയ  ഈ ചിത്രത്തിന്റെ ഗാനങ്ങൾ Fox Music ആണ് വിതരണം നടത്തിയത്.... ഒരു നല്ല അനുഭവം.. ഒരു വട്ടം കാണാം

Maharshi(telugu)



"കത്തി' എന്നാ മുരുഗദാസ് ചിത്രം പറഞ്ഞു തന്ന  ഒരു കഥയുണ്ട്.. ആ ഒരു കഥയുടെ മെയിൻ തീം തന്നെ ആണ് ഈ ഒരു  ചിത്രത്തിന്റെയും ആധാരം "

Vamsi Paidipally, Hari, Ahishor Solomon എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Vamsi Paidipally സംവിധാനം ചെയ്ത ആ തെലുഗു ആക്‌ഷൻ ഡ്രാമ ചിത്രത്തിൽ മഹേഷ്‌ ബാബു, പൂജ ഹെഡ്ഗെ, ജഗത്പതി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

"The Origin " എന്നാ US  കമ്പനിയുടെ ceo ആയി ചാർജ് എടുത്ത  ശേഷം നടന്ന സുഹൃത്തുക്കളുടെ ഒത്തുകൂടലിൽ വച്ചു ഋഷി തന്റെ സുഹൃത് രവി തനി വേണ്ടി നടത്തിയ ത്യാഗത്തെ കുറിച്ച് അറിയുന്നതും, അങ്ങനെ രവിക്ക് വേണ്ടി ഋഷി തിരിച്ചു നാട്ടിൽ എത്തുന്നതും, പിന്നീട്  അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

ഋഷി ആയി മഹേഷ്‌ ബാബു എത്തിയ ചിത്രത്തിൽ രവി എന്നാ രവി ശകർ ആയി അല്ലാറി നരേഷും, വിവേക് മിത്തൽ എന്നാ വില്ലൻ കഥാപാത്രം ആയി ജഗത്പതി ബാബുവും എത്തി... പൂജ എന്നാ ഋഷിയുടെ ലവ് ആയി പൂജ ഹെഡ്ഗെ അഭിനയിച്ചപ്പോൾ പ്രകാശ് രാജ്, ജയസുധ, സായി കുമാർ, കിഷോർ എന്നിങ്ങനെ വാക്കിയൊരു താരനിര സപ്പോർട്ടിങ് ആയി ചിത്രത്തിൽ എത്തി...

Sri Mani യുടെ വരികൾക്ക് Devi Sri Prasad ഈണമിട്ട ചിത്രത്തിലെ  ഗാനങ്ങൾ Aditya Music company ആണ് വിതരണം നടത്തിയത്.. ഇതിലെ ശങ്കർ മഹാദേവൻ പാടിയ പദറ പദറ  എന്ന് തുടങ്ങുന്ന ഗാനം വളരെ ഇഷ്ടമായി...

K. U. Mohanan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Praveen K. L. ആയിരുന്നു... Sri Venkateswara Creations, Vyjayanthi Movies, PVP Cinema എന്നിവരുടെ ബന്നേറിൽ Dil Raju, C. Ashwini Dutt, Prasad V. Potluri എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും വിജയവും ആയി.... ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നായി ഇതും ഉണ്ടാകും... നല്ല അനുഭവം

Monday, July 1, 2019

Junglee (hindi)



Rohan Sippy, Charudutt Acharya, Umesh Padalkar, Ritesh Shah എന്നിവർ ചേർന്നു എഴുതിയ കഥയ്ക് Adam Prince, Raghaav Dar എന്നിവർ തിരക്കഥ രചിച്ചു Chuck Russell സംവിധാനം ചെയ്ത ഈ Hindi-language action-adventure ചിത്രത്തിൽ Vidyut Jammwal, Pooja Sawant, Asha Bhat, Atul Kulkarni എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് Dipankar Nair ഉം അദേഹത്തിന്റെ മകൻ രാജിന്റെയും കഥയാണ്... ഒരു ആന സങ്കേതം നടത്തുന്ന ദിപാങ്കർഇന്റെ മകൻ രാജ് വർഷങ്ങൾക്കു ശേഷം നാട്ടിൽ എത്തുന്നതും അതിനിടെ അവിടെ എത്തുന്ന Keshav Kotian ഉം അദ്ദേഹത്തിന്റെ സംഘവും അവിടത്തെ ആനകളെ നോട്ടം വച്ചു കൊമ്പിനു വേണ്ടി കൊല്ലാൻ തുടങ്ങുന്നതോട് കുടി Dipankar Nair എന്നാ ബാബയും, രാജും കൂടാതെ അവിടെ എത്തുന്ന ചില പെൺകുട്ടികളും നടത്തുന്ന പോരാട്ടം ആണ് ചിത്രത്തിന്റെ ആധാരം..

Dipankar Nair ആയി തലൈവാസൽ വിജയ് എത്തിയ ചിത്രത്തിൽ രാജ് ആയി വിദ്യുത് ജമാലും കേശവ് എന്നാ വില്ലൻ കഥാപാത്രം ആയി അതുൽ കുൽക്കരിയും എത്തി.. ഇവരെ കൂടാതെ പൂജ സാവന്ത്, Makarand Deshpande, Kushal Menon എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Anvita Dutt Guptan, Kumar Suryavanshi എന്നിവരുടെ വരികൾക്ക് Sameer Uddin ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്.. ടി സീരീസ് ആണ് ഗാനങ്ങൾ വിതരണം നടത്തിയത്.. Mark Irwin, Sachin Gadankush എന്നിവർ ചേർന്നു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Jayesh Shikarkhane, Vasudevan Kothandath എന്നിവർ ചേർന്നാണ് പൂർത്തിയാക്കിയത്...

Junglee Pictures ഇന്റെ ബന്നേരിൽ Vineet Jain,  Priti Shahani എന്നിവർ നിർമിച്ച ഈ ചിത്രം AA Films, UFO Moviez എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും ശോഭിച്ചില്ല... വെറുതേ ഒരു വട്ടം കാണാം