Friday, May 31, 2019

Watchman(tamil)



A.L.Vijay കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ തമിൾ ക്രൈം ത്രില്ലെർ ചിത്രത്തിൽ ജി വി പ്രകാശ് കുമാർ, സംയുക്ത ഹെഡ്ജ്, യോഗി ബാബു,സുമൻ   എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ബാല എന്നാ യുവാവിന്റെ ജീവിതത്തിൽ നടക്കുന്ന ഒരു രാത്രിയിലെ സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം... അടുത്ത ദിനം രാവിലെക്കുള്ളിൽ താൻ എടുത്ത കടം തിരിച്ചടക്കാൻ നിവർത്തില്ലാതെ നിൽക്കുന്ന അവൻ കക്കാൻ ഒരു വീട്ടിൽ കേറുന്നതും പക്ഷെ അത് അവന്റെ ജീവിതത്തിൽ തന്നെ ഏറ്റവും പേടിപെടുത്തുന്നതും നല്ലതും ആയി മാറുന്നതാണ് കഥാസാരം...

ബാല ആയി ജി വി പ്രകാശ് കുമാർ എത്തിയപ്പോൾ റഷീദ് ഖാൻ കഥാപാത്രം ആയി സുമനും ഒരു ടെററിസ്റ് കഥാപാത്രം ആയി രാജ് അരുണും എത്തി...

Arunraja Kamaraj യുടെ വരികൾക് ജി വി തന്നെ സംഗീതം നിർവഹിച്ച ഒരു ഇതിലെ ഒരേ ഒരു  പ്രൊമോഷൻ  ഗാനം Think Music India വിതരണം നടത്തി... Double Meaning Productions ഇന്റെ ബന്നേറിൽ Arun Mozhi Manickam നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Nirav Shah ഉം എഡിറ്റിംഗ് Anthony യും ആണ്... ക്രട്ടീസിന്റെ ഇടയിൽ ആവറേജ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വിജയം ആയില്ല... വെറുതെ ഒരു വട്ടം കണ്ടിരിക്കാം

Tuesday, May 28, 2019

Vaarikkuzhiyile kolapathakam



"ഒരു ഒന്നന്നര അച്ഛനും അദ്ദേഹം കണ്ട ഒരു കൊലപാതകത്തിന്റെയും  കഥ "

Rejishh Midhila കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള മിസ്ടറി ക്രൈം ത്രില്ല്ർ ചിത്രം പറയുന്നത് ചിത്രത്തിന്റെ കഥ പേര് പോലെ തന്നെ ഒരു കൊലപാതക മിസ്ടറി ആണ്...

ഫാദർ വിൻസെന്റ് കൊമ്പനാന എന്നാ വികാരിയച്ചന്റെയും അദേഹത്തിന്റെ ഇടവകയിൽ നടക്കുന്ന ഒരു കൊലപാതകത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ ഫാദർ വിൻസെന്റ് കൊമ്പനാന എന്നാ കഥാപാത്രം ആയി അമിത് ചക്കാലക്കലും കാട്ടുതാര ജോയ് എന്നാ കഥാപാത്രം ആയി ദിലീഷ് പോത്തനും മികച്ച ഒരു കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്... ഇവരെ കൂടാതെ ലെന, അഞ്ജലി നായർ, നന്ദു, ഷമ്മി തിലകൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Take One Entertainments ഇന്റെ ബന്നേറിൽ Shibu Devadath,  Sujeesh Kolothody,  Rejishh Midhila എന്നിവർ  നിർമിച്ച ഈ ചിത്രത്തിന്റെ സംഗീതം Mejo Joseph ഉം എഡിറ്റർ Sandeep Nandakumar ആണ്... Eldo Isaac ആണ് ഛായാഗ്രഹണം... ബി ജി എം ഉം കിടു.....

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലെ ഒരു കൊച്ചു sleeper hit ആയിരുന്നു... ചൈനയിൽ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രം ഇനി മുതൽ എന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്ന് തന്നെ....


വാൽകഷ്ണം :
അച്ചോ ഒന്ന് കുമ്പസരിക്കണം 😘😘

Monday, May 27, 2019

Chernobyl (mini series)



"ഈ ഇടയ്ക്ക് ഒരു സീരീസ് വന്നു... കണ്ടു.. പക്ഷെ റിവ്യൂ... വാക്കുകൾക് അതീതം.. അത്രേ പറയാൻ ഉള്ളു... "

Craig Mazin ഇന്റെ കഥയ്ക്കും തിരക്കഥയ്ക്കും Johan Renck സംവിധാനം ചെയ്ത ഈ five-part British-American historical drama television miniseries 1986 ഏപ്രിലിൽ സോവ്യറ്റ് യൂണിയനിൽ നടന്ന Chernobyl nuclear disaster ഇനെ ആധാരം ആക്കി എടുത്തതാണ്..

April 26, 1988 യിൽ Valery Legasov എന്നാ ആൾ താൻ ആണ് Chernobyl nuclear disaster ഇന്റെ കാരണക്കാരൻ എന്നു ചില ടേപ്പുകളിൽ തന്റെ ശബ്ദം കൊടുത്തു തൂങ്ങി മരിക്കുന്നു.. അങ്ങനെ ചിത്രം രണ്ട് വർഷം പിന്നോട്ട് പോകുകയും അന്ന് അവിടെ നടന്ന സംഭവങ്ങളിലേക്കും നമ്മളെ കൂട്ടികൊണ്ട് പോകുന്നു... അവിടെ നമ്മൾ എങ്ങനെ അത് നടന്നു എന്നും അവിടത്തെ ഹീറോസിനെയും നമ്മളെ പരിചയപ്പെടുന്നു... 

Jared Harris, Stellan Skarsgård, Emily Watson  എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ സീരിസിന്റെ ഛായാഗ്രഹണം Jakob Ihre ഉം എഡിറ്റർ Jinx Godfrey ആണ്....
Sister Pictures, The Mighty Mint,  Word Games എന്നിവരുടെ ബന്നേറിൽ American network HBO ഇന്റെ കൂടെ  the British television network Sky എന്നിവർ നിർമിച്  അഞ്ച് എപ്പിസോഡ് ഉള്ള ഈ സീരിസിന്റെ മൂന്ന് ഭാഗം ആണ് ഇപ്പോൾ പുറത്തിറങ്ങിട്ടുള്ളത്.... ഇനിയും രണ്ടണ്ണം കൂടിയുണ്ട്...

കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണാൻ ശ്രമികുക... ഒരു ഒന്നര ഐറ്റം

Saturday, May 25, 2019

The unknown woman (la sconosciuta- italian)



Giuseppe Tornatore,Massimo De Rita എന്നിവരുടെ കഥയ്ക് Giuseppe Tornatore സംവിധാനം ചെയ്ത ഈ ഇറ്റാലിയൻ psychological thriller mystery ചിത്രം Irenaയുടെ കഥ പറയുന്നു..

യുക്രേനിയൻ ഒരു പ്രോസ്ടിട്യൂറ്റ് ആയിരുന്ന ഐറിൻ അവിടെ നിന്നും രക്ഷപെട്ടു ഇറ്റലിയിലെ ഒരു പ്രവിശ്യായിൽ എത്തുന്നു.. അവിടെ വച്ചു അവൾ ഗിന എന്നാ ഒരു വീട്ടുവേലക്കാരിയുമായി സൗഹ്രദത്തിൽ ആവുകയും അങ്ങനെ അവരുടെ സഹായത്തോടെ അവൾ ഒരു അമ്മയുടെയും മകളുടെയും ഉള്ള വീട്ടിൽ ജോലിക്ക് കേറുന്നു... പക്ഷെ തന്റെ കൂർമബുദ്ധികൊണ്ട് ഗിനയെ ഇല്ലാതാകുന്ന ഐറിൻ ആ അമ്മയുടെയും മകൾ  തീയയുടെയും പ്രീതി പിടിച്ചു പറ്റുന്നതും അതിനിടെ അവളുടെ പഴയ ഓർമ്മകൾ അവളെ വേട്ടയാടാൻ തുടങ്ങുന്നതോട് കുടി നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

ഐറീൻ എന്നാ കഥാപാത്രം ആയി Kseniya Rappoport എത്തിയ ചിത്രത്തിൽ ഗിന എന്നാ കഥാപാത്രം ആയി Piera Degli Esposti യും തിയാ ആയി Clara Dossena യും, അമ്മ കഥാപാത്രം ചെയ്ത Claudia Gerini യും അവരുടെ റോൾ ഭംഗിയാക്കി... ഇവരെ കൂടാതെ Michele Placido, Alessandro Haber, Ángela Molina എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Ennio Morricone ചിത്രത്തിന്റെ മാസമാരിക സംഗീതവും ബി ജി എം ഉം നിര്വഹിച്ചപ്പോൾ, Fabio Zamarion ഇന്റെ ഛായാഗ്രഹണവും, Massimo Quaglia ഇന്റെ എഡിറ്റിംഗും ചിത്രത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്.. Marigolda Film, Medusa Film എന്നിവരുടെ ബന്നേറിൽ Franco Committeri, Laura Fattori എന്നിവർ നിർമിച്ച ഈ ചിത്രം Medusa Film ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം David di Donatello, European Film Awards, Moscow Film Festival, Norwegian Film Festival എന്നിങ്ങനെ പല അവാർഡ് വേദികളായി പ്രദർശനം നടത്തുകയും അവിടെ എല്ലാം മികച്ച അഭിപ്രായവും Best Actress – Leading Role, Best Cinematography,best Film, Best Musiq, Audience Award – Best Film എന്നിങ്ങനെ കുറെ ഏറെ പുരസ്കാരങ്ങൾ നേടുകയും ചെയ്തു...  കാണാത്തവർ ഉണ്ടേൽ തീർച്ചയായും കണ്ടു നോക്കു... ഒരു മികച്ച അനുഭവം

Kavaludaari(kannada)


ഒറ്റ വാക് "mindblowing"

Hemanth M Rao കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ കണ്ണട ഇൻവെസ്റ്റിഗേഷൻ noir ത്രില്ലെർ ചിത്രത്തിൽ അനന്ത് നാഗ്, ഋഷി, അച്യുത കുമാർ, സുമൻ രംഗനാഥൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ശ്യാം എന്നാ പോലീസ് ഓഫീസറിലൂടെയാണ് ചിത്രം വികസിക്കുന്നത്... ട്രാഫിക്കിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ക്രൈം ഡിപ്പാർട്മെന്റ്ഇൽ ജോലി ചെയ്യാൻ ആണ് ആഗ്രഹം... പക്ഷെ പല പ്രശ്ങ്ങളാലും അത് നടക്കാതെ വരുന്നു...  അതിനിടെ ഒരു കൺസ്ട്രക്ഷൻ സൈറ്റ്യിൽ വച്ചു കുറച്ചു അസ്ഥികൾ കിട്ടുന്നതും അതിന്റെ പിന്നാലെ ഇറങ്ങിപുറപ്പെടുന്ന അദ്ദേഹത്തിന് വർഷങ്ങൾക് മുൻപ് നടന്ന ഒരു കൊലപാതക പരമ്പരയുടെ ചുരുൾ അഴിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം....

ശ്യാം ആയി ഋഷി എത്തിയ ചിത്രത്തിൽ മുത്തന്ന എന്നാ മറ്റൊരു പ്രധാനകഥാപാത്രം ആയി അനന്ത് നാഗ് എത്തി... അച്യുത് കുമാറിന്റെ കുമാർ എന്നാ കഥാപാത്രവും സുമൻ രംഗനാഥൻ ചെയ്ത മാധുരി എന്നാ കഥാപാത്രവും പ്രത്യേകം പരാമര്ശിക്കേണ്ടത് തന്നെ....

Nagarjun Sharma, Dhananjay Ranjan, Kiran Kaverappa എന്നിവരുടെ വരികൾക്ക് Charan Raj ചെയ്ത സംഗീതം ബി ജി എം  എന്നിവയ്ക്കു പ്രത്യേക അഭിനന്ദനങ്ങൾ.. PRK Audio ആണ് ഗാനങ്ങൾ വിതരണം ചെയ്തത്... Advaitha Gurumurthy ആണ് ചിത്രത്തിന്റെ മികച്ച ഛായാഗ്രഹണം നിർവഹിച്ചത്....

PRK Productions ഇന്റെ ബന്നേറിൽ Ashwini Puneeth Rajkumar നിർമിച്ച ഈ ചിത്രം പുനീത് രാജ്‌കുമാർ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരഭം ആയിരുന്നു...അവർ തന്നെ ആണ് ചിത്രം ചിത്രം വിതരണവും നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം കണ്ണട ബോക്സ്‌ ഓഫുസിലും മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്....

വാൽക്ഷണം :
അവസാനം എന്തോ പറയാറില്ലേ?  എന്താ അത്...

Ah...കൊല മാസ്സ് 😘😘😘

The Skeleton Key (english)



Ehren Kruger യുടെ കഥയ്കും തിരക്കഥയ്ക്കും Iain Softley സംവിധാനം ചെയ്ത ഈ american supernatural horror ചിത്രത്തിൽ Kate Hudson, Gena Rowlands, John Hurt എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത്  Caroline Ellis എന്നാ caretaker യുടെ കഥയാണ്.. Louisiana യിലെ Terrebonne Parish യിലെ ഒരു ഏകാന്തമായ plantation house യിൽ Violet Devereaux എന്നാ സ്ത്രീയുടെ ഭർത്താവായ Benjamin എന്നാ ആളെ നോക്കാൻ എത്തുന്ന അവർക്ക് വയലറ്റ് അവിടത്തെ എല്ലാ റൂമും തുറക്കുന്ന സ്കെൽട്ടൻ കീ ഏല്പിക്കുന്നതും പക്ഷെ അവരുടെ ജീവിതത്തിൽ അവിടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....

Caroline Ellis ആയി Kate Hudson എത്തിയ ചിത്രത്തിൽ Benjamin Devereaux ആയി John Hurt ഉം എത്തി.... Violet Devereaux എന്നാ കഥാപാത്രം Gena Rowlands ഇന്റെ കയ്യിൽ ഭദ്രമായിരുന്നു... ഇവരെ കൂടാതെ Joy Bryant, Jeryl Prescott, Ronald McCall, Peter Sarsgaard എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Edward Shearmur സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Joe Hutshing ഉം ഛായാഗ്രഹണം Dan Mindel ഉം നിർവഹിച്ചു... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് ഗ്രോസ്സറും ആയിരുന്നു... ഒരു നല്ല അനുഭവം....

Friday, May 24, 2019

Napte thunai (tamil)



Sreekanth Vasrp, Devesh Jeyachandran എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ D. Parthiban Desingu ചിത്രം ഒരു മ്യൂസികൾ സ്പോർട്സ് കോമഡി തമിൾ ചിത്രം ആണ്....

പ്രഭാകരൻ എന്നാ പോണ്ടിച്ചേരികാരൻ നാട് വിട്ടു ഫ്രാൻ‌സിലേക്ക് പോകാൻ കാത്തിരിക്കുന്നവൻ ആണ്....അതിനിടെ ദീപ എന്നാ ഹോക്കി കളിക്കുന്ന പെൺകുട്ടിയുമായി അവൻ സ്നേഹത്തിൽ ആകുന്നതും അത് അവനെ അവൻ ഷണ്മുഖൻ എന്നാ ഹോക്കി കൊച്ചിന്റെ അടുത്ത് എത്തിക്കുന്നു.... അതിനിടെ ദീപയെ  ശല്യം ചെയ്ത കുറച്ചു ഹോക്കി കളിക്കാരുമായി പ്രഭാ വഴക്കിടുന്നതോട് കുടി അവന്റെ പഴയ കാലം പുറത്തുവരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും നമ്മളെ ചിത്രം കൂട്ടികൊണ്ട് പോകുകയും ചെയ്യുന്നു...

പ്രഭാകരൻ ആയി ഹിപ്ഹോപ് ആദി വേഷമിട്ട ചിത്രത്തിൽ ദീപ ആയി അനഘയും ഷണ്മുഖൻ ആയി ഹരീഷ് ഉത്തമനും എത്തി... ഹരിചന്ദ്രൻ എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി കരു പഴനിയപ്പനും സ്വന്തം വേഷം മികച്ചതാക്കി... ഇവരെ കൂടാതെ കൗസല്യ, പാണ്ടിരാജൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രഥാകഥപാത്രങ്ങളെ അവതരിപിച്ചു..

Aravinnd Singh ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് Fenny Oliver ഉം സംഗീതം ഹിപ്ഹോപ് തമിഴ ടീമും നിർവഹിച്ചു... അറിവ്, ഹിപ്ഹോപ് തമിഴ എന്നിവരുടെതാണ് ഗാനരചന... ഇതിലെ കേരള സോങ് വളരെ ഇഷ്ടമായി.... Think Music ആണ് ഗാനങ്ങൾ വിതരണം  ചെയ്തത്...

Avni Movies ഇന്റെ ബന്നേറിൽ Sundar C., Kushboo എന്നിവർ നിർമിച്ച ഈ ചിത്രം Screen Scene Media Entertainment ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും ആവറേജ് പ്രകടനം കാഴ്ചവെച്ചു എന്നാണ് അറിവ്... സ്പോർട്സ് ഡ്രാമ ഇഷ്ടമുള്ളവർക് കണ്ടു നോകാം...

Sunday, May 19, 2019

Ode to my father (korean)



"One promise can shape a lifetime"

ചില ചിത്രങ്ങൾ ഉണ്ട് കണ്ടു കഴിയുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ ചിലപ്പോൾ ഒരു രണ്ട് ആഴ്ച വരേ നീണ്ടു നില്കും... ആ ഒരു ക്യാറ്റഗറിയിൽ അവസാനം കണ്ട ചിത്രം ആണ് ഈ സൗത്ത് കൊറിയൻ ഡ്രാമ.....

ഒരു സാധാരണകാരന്റെ അസാധാരണമായ ഒരു യാത്രയുടെ കഥ പറഞ്ഞ ഈ Yoon Je-kyoon ചിത്രം 1950 യിലെ കൊറിയൻ യുദ്ധത്തിന്റെ അവസാനം നടന്ന  Hungnam Evacuation യുടെ പശ്ചാത്തലത്തിൽ നിന്നും കഥ പറഞ്ഞു തുടങ്ങുന്നത്.. അവിടെ വച്ചു നമ്മൾ  യും അവന്റെ കുടുംബത്തിനെയും പരിചയപ്പെടുന്നു... ഒരു റഫ്യൂജി ഷിപ്പിൽ തന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിമാരുടെയും കൂടെ സൗത്ത് കൊറിയയിൽ നിന്നും രക്ഷപെടാൻ തുണ്ടാകുമ്പോൾ Yoon Je-kyoon ഇന്റെകൂടെ ഉണ്ടായിരുന്ന അവന്റെ ഇളയ അനിയത്തിയെ നഷ്ടപ്പെടുന്നതും അവളെ തേടി ഇറങ്ങുന്ന അവന്റെ അച്ഛന അമ്മയെയും ബാക്കി രണ്ട്  അനിയത്തിമാരുടെയും സംരക്ഷണം അവനെ ഏല്പിച്ചു അവനോടു ബുസാനിലേക് പോകാൻ ആവശയപ്പെടുന്നു... പക്ഷെ ആ അച്ഛൻ തിരിച്ചു വന്നില്ല... അനിയത്തിയും.. പിന്നീട് അവന്റെ ജീവിതതിൽ നടക്കുന്ന പല സംഭവങ്ങളിലേക്കും അവനെ കൂട്ടികൊണ്ടുപോകുന്ന ചിത്രം അവസാനം സൗത്ത് കൊറിയയിൽ ടി വി യുടെ ആഗമനവും അതിനോട് അനുബന്ധിച്ചു എങ്ങനെയാണ് വീണ്ടും Deok-soo അനിയത്തിയെയും അച്ഛനെയും തേടി കണ്ടുപിടിയ്ക്കാൻ പുറപ്പെടുന്നത് എന്നൊക്കെയാണ് ചിത്രത്തിന്റെ ആധാരം....

Hwang Jung-min ഇന്റെ Yoon Je-kyoon ആണ് ചിത്രത്തിന്റെ കാതൽ...ശരിക്കും ആ കഥാപാത്രം ഞെട്ടിച്ചു കളഞ്ഞു...Young-ja ചെയ്ത Yunjin Kim എന്നാ കഥാപാത്രവും Oh Dal-su ചെയ്ത Dal-goo എന്നാ കൂട്ടുകാരൻ കഥാപാത്രവും ശരിക്കും മിന്നിച്ചു..ഇവരെ കൂടാതെ Jung Jin-young, Jang Young-nam, Ra Mi-ran എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Park Su-jin ഇന്റെ കഥയ്ക് Yoon Je-kyoon സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം Lee Byung-woo നിർവഹിക്കുന്നു.... Choi Young-hwan ഇന്റെ ഛായാഗ്രഹണവും Lee Jin എഡിറ്റിംഗും കൈയടി അർഹിക്കുന്നു... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം പക്ഷെ കൊറിയൻ ബോക്സ്‌ ഓഫീസിലെ fourth highest-grossing film ആണ്....

10th Max Movie Awards, 20th Chunsa Film Art Awards[41], 17th Udine Far East Film Festival, 9th Asian Film Awards, 51st Baeksang Arts Awards, 19th Bucheon International Fantastic Film Festival, 10th APN[44] Awards, 36th Blue Dragon Film Awards എന്നിങ്ങനെ പല അവാർഡ് വേദികളിൽ Best Film, Best Director, Best Actor, Best Supporting Actor, Best Supporting Actress, Best New Actress, Best Screenplay, Special Audience Awardfor Best Film എന്നിങ്ങനെ പല അവാർഡ്‌സും നോമിനേഷൻസും നേടിയ ഈ ചിത്രം 2019 യിൽ പുറത്തിറങ്ങുന്ന സൽമാൻ ഖാൻ ചിത്രം ഭരത് ഇതിന്റെ ഒഫിഷ്യൽ ഇന്ത്യൻ റീമെയ്ക് ആണ്...കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണുക... മനസ് നിറയ്ക്കുന്ന ഒരു മികച്ച അനുഭവം.....

Saturday, May 18, 2019

Kanchana:muni 2(tamil)


Raghava Lawrence കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ഈ തമിൾ ഹോർറോർ കോമഡി ചിത്രം അദേഹത്തിന്റെ തന്നെ മുനി സീരിസിലെ രണ്ടാം ചിത്രം ആണ്....

ചിത്രം പറയുന്നത് രാഘവന്റെ കഥയാണ്...ഒരു സാധാരണ തമിൾ യുവാവായ രാഘവൻ അവന്റെ കൂട്ടുകാരോട് കുടി ചുറ്റിയടിച്ചു ക്രിക്കറ്റ് കളിച്ചു നടക്കുന്ന ആളാണ്‌... രാവിലെ വലിയ റൗഡിയും ധൈര്യശാലിയും ആണെകിലും രാത്രിയായാൽ അദ്ദേഹം നേരെ തിരിച്ചു ആണ്.... ഒരു പ്രേതത്തെ പേടിക്കുന്ന ആൾ.... ഒന്ന് ബാത്‌റൂമിൽ പോകാൻ വരേ അമ്മയെ വിളിക്കുകയും, മുഴുവൻ ദൈവം ഫോട്ടോകളാൽ മൂടികെട്ടു ഇരിക്കുകയും ചെയ്യുന്ന ആൾ... പക്ഷെ അതിന്ടെ അവന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ അവനെ കാഞ്ചന എന്നാ ട്രാൻസ്‍ജിൻഡർ പ്രേതത്തെ കാണാൻ ഇടവരുത്തുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

രാഘവൻ ആയി ലൗറെൻസ് വേഷമിട്ട ചിത്രത്തിൽ കാഞ്ചന ആയി ശരത് കുമാർ എത്തി... ദേവൻ ശങ്കർ എന്നാ വില്ലൻ വേഷം ചെയ്തപ്പോൾ  ബാബു ആന്റണി ചെയ്ത ഭായ് എന്നാ കഥാപാത്രവും മികച്ചതായിരുന്നു.. ഇവരെ കൂടാതെ ലക്ഷ്മി റായ്, കോവൈ സരള, ദേവദർശിനി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Raghava Lawrence, Vivega, Velmurugan, എന്നിവരുടെ വരികൾക്ക് S thaman ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്... E. Krishnasamy, Vetri എന്നിവർ ചേർന്നു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ Kishore Te. ആണ്....

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ആ വർഷത്തെ തമിളിലെ ഏറ്റവും വലിയ പണംവാരി പഠനങ്ങളിൽ ഒന്നായിരുന്നു... Raghavendra Productions ഇന്റെ ബന്നേറിൽ സംവിധായകൻ തന്നെ ആണ് ചിത്രത്തിന്റെ നിർമാണം...

തമിൾ തെലുഗു എന്നി ഭാഷകളിൽ നിർമിച്ച ഈ ചിത്രം തമിളിൽ Sri Thenandal Films വിതരണം നടത്തിയപ്പോൾ തെലുഗിൽ
Sri Lakshmi Narasimha Productions ചിത്രത്തിന്റെ വിതരണം ഏറ്റടുത്തു... "കല്പന" എന്നാ പേരിൽ കന്നഡത്തിലും" മായ "എന്നാ പേരിൽ സിംഹളയിലും, "മായാബനി" എന്നാ പേരിൽ ബംഗ്ലാദേശിലും പുനര്നിര്മിക്കപെട്ട ഈ ചിത്രം "ലക്ഷ്മി ബോംബ്" എന്നാ ഹിന്ദിയിലും വരുന്നുണ്ട്...

1st South Indian International Movie Awards യിലെ Best Actor in a Supporting Role എന്നാ പുരസ്കാരം ഈ ചിത്രത്തിലൂടെ ശരത് കുമാർ നേടി.. വിജയ് അവാർഡ്‌സിലും, Best Supporting Actor, Best Female Comedian എന്നിട്ട് വിഭാഗങ്ങളിലെ അവാർഡുകൾ ഈ ചിത്രത്തിലെ അഭിനയത്തിന് ശരത് കുമാർ, കോവൈ സരള എനിവർക് ആയിരുന്നു....

വാൽക്ഷണം :
മുനി സീരിസിലെ  നാലാം ഭാഗം കാഞ്ചന 3 ഈ വർഷം ഇറങി വലിയ ബ്ലോക്ക്‌ ബ്ലുസ്റ്റർ ആയി...അത് കണ്ടിട്ട് അതിന്റെയും റിവ്യൂ ഇടാം എന്ന് വച്ചതാ.. ഇനിയിപ്പോൾ വേണ്ട... കാരണം ഇതിലെ നായിക ഒന്നിന്ന് പകരം മൂന്നും, ശരത് കുമാർ ചെയ്ത കാഞ്ചന ഇതിലെ കാളിയും കുറച്ചു കൂടുതൽ കൊമേഡിയും കുത്തി കേറ്റിയപ്പോൾ കാഞ്ചന 3: മുനി 4 റെഡി...

9



Jenuse Mohamed കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം സയൻസ് ഫിക്ഷൻ ഹോർറോർ ത്രില്ലെർ ചിത്രം Prithviraj Productions, SPE Films India എന്നിവരുടെ ബന്നേറിൽ Supriya Menon, SPE Films India എന്നിവർ ചേർന്നാണ് നിർമിച്ചത്..

Dr. ആൽബർട്ട് ലൂയിസ് എന്നാ cosmologist ഇന്റെയും അദേഹത്തിന്റെ മകൻ ആദത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്....ഭൂമിയുടെ അടുത്തുകൂടെ പോകുന്ന ഒരു വാൽനക്ഷത്രം ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന  ഒരു വലിയ electromagnetic pulse ഉണ്ടാകാൻ പോകുന്നു എന്ന് അറിയുന്ന ആൽബർട്ട് അദേഹത്തിന്റെ mentor Dr. Inayat Khan ഇന്റെ ആവശ്യപ്രകാരം ഹിമാലയത്തിൽ അതിനെ കുറിച്ചുള്ള ഒരു റിസേർച് നടത്താൻ ഇറങ്ങുന്നതും പക്ഷെ ആ കോമെറ് പോയതിനു ശേഷം അദ്ദേത്തിന്റെയും മകന്റെയും ജീവിതത്തിൽ നടക്കുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്...

Dr.ആൽബർട്ട് ആയി പ്രിത്വിരാജ് എത്തിയ ചിത്രത്തിൽ Dr. Inayat Khan ആയി പ്രകാശ് രാജുമോൻ ആദം ആയി മാസ്റ്റർ അലോകും എത്തുന്നു... ആനി എന്നാ ആൽബർട്ടിന്റെ ഭാര്യ ആയി മമത എത്തിയപ്പോൾ ഇവാ എന്നാ നിഗൂടാ കഥാപാത്രം Wamiqa Gabbi യുടെ കയ്യിൽ ഭദ്രമായിരുന്നു... അതിഗംഭീരം ആയിരുന്നു അവരുടെ കഥാപാത്രവും അഭിനയവും.... ഇവരെ കൂടാതെ ടോണി ലൂക്ക, വിശാൽ കൃഷ്ണ, രാഹുൽ മാധവ് എന്നിങ്ങനെ നല്ലയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

B. K. Harinarayanan, Preeti Nambiar എന്നിവരുടെ വരികൾക് Shaan Rahman ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ബി ജി എം Sekhar Menon ആണ് നിർവഹിച്ചത്....Sony musiq ആണ് ഗാനങ്ങൾ വിതരണം നടത്തിയത്....

Abinandhan Ramanujam ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Shameer Muhammed നിർവഹിക്കുന്നു... ക്രിട്ടിസിന്റെ ഇടയിൽ ഗംഭീര അഭിപ്രായം നേടിയ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്...ബോക്സ്‌ ഓഫീസിൽ ചിത്രം പരാജയം ആയിരുന്നു....

വാൽക്ഷണം :
മലയാള സിനിമയിൽ ഇതേവരെ കാണാത്ത visual treatment ഇനെ പറ്റി പറയുമ്പോഴും ഇപ്പളും ഒരു ചോദ്യം ബാക്കി ശരിക്കും ആരായിരുന്നു ഇവാ? അത് ആൽബർട്ട് തന്നെ ഉണ്ടാക്കിയ അദേഹത്തിന്റെ കാണാ മുഖം ആണ് എന്ന് പറയുന്നുണ്ട് ഇനിയത്, ബട്ട്‌ അവസാനം ആ ഗുഹയ്ക്കുള്ളിൽ കാണുന്നത് ഇവാ  ആ ഒരു ദിനം പ്രത്യക്ഷപ്പെടും എന്നല്ലേ?അല്ലാ ഇവാ ചിത്രത്തിൽ പറയുമ്പോലെ  ആൽബർട്ടിന്റെ multiple personality ആയിരുന്നുവോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഒന്നുടെ ബാക്കി

Friday, May 17, 2019

Kesari (hindi)



"Mind blowing "

10000 അഫ്ഗാൻ സൈനികാരോട് Battle of Saragarhi യിൽ
ഏറ്റുമുട്ടിയ 21 ധീര സിഖ് സൈനികരുടെ ധീര യുദ്ധത്തിന്റെ കഥ"

Anurag Singh, Girish Kohli എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ചു Anurag Singh സംവിധാനം നിർവഹിച്ച ഈ Indian Hindi-language historical action-war ചിത്രത്തിൽ അക്ഷയ് കുമാർ, പരിനീതി ചോപ്ര, മിർ സർവർ, വൻഷ ഭരദ്വാജ്, ജസ്പ്രീത് സിംഗ്, വിവേക് സൈനി, വിക്രം കൊച്ചാർ എന്നിവർ പ്രഥാകഥപാത്രങ്ങൾ ആയി എത്തി...

മഹാരാജ രഞ്ജിത്ത് സിങിന്റെ അഫ്ഗാൻ അതിർത്തിയിലെ കോട്ടകൾ  ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അതീനതയിൽ ആകുന്നതും അതിനിടെ Havaldar Ishar Singh എന്നാ ബ്രിട്ടീഷ് ആർമിയിലെ ഇന്ത്യൻ സൈനികൻ അവരുടെ ഗുലിസ്താൻ കോട്ടകാക്കാൻ എത്തുന്നതും അതിനിടെ അവിടെ എത്തുന്ന 10000 അഫ്ഗാൻ പോരാളികളോട് ഏറ്റുമുട്ടാൻ വെറും ഇരുപത്തിയൊന്ന് സൈനികരൊപ്പം ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം....

Guru Nanak Dev Ji, Tanishk Bagchi, Kunwar Juneja, Manoj Muntashir, Kumaar Guru Gobind Singh Ji, Manoj Muntashir എന്നിവരുടെ  വരികൾക്ക് Jasbir Jassi, Arijit Singh, Chirantan Bhatt, Raju Singh, Gurmoh, Arko എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ ചിത്രത്തിന്റെ മൂഡ് അനുസരിച്ചു മികച്ചതായി തോന്നി... ഇതിൽ തന്നെ പരാക് പാടിയ "തെരെ മിട്ടി സെ മർ ജാവ " എന്നാ ഗാണം ശരിക്കും രോമാഞ്ചം ഉണ്ടാക്കി... Raju Singh ഇന്റെ ബി ജി എം ഇനും ഒരു വലിയ കൈയടി... Zee Music Company ആണ് ഗാനങ്ങൾ വിതരണം...

ഈ വർഷത്തെ list of top ten highest grossing Bollywood films of 2019 ഒന്നായ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Anshul Chobey യും എഡിറ്റിംഗ് Manish More യും നിർവഹിച്ചു.. Dharma Productions, Cape of Good Films, Azure Entertainment, Zee Studios എന്നിവരുടെ ബന്നേറിൽ Karan Johar, Aruna Bhatia, Hiroo Yash Johar, Apoorva Mehta, Sunir Khetarpal എന്നിവർ നിർമിച്ച ഈ ചിത്രം Zee Studios ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ്/മിക്സഡ് റിവ്യൂസ് നേടിയ ഈ ചിത്രം ഈ വർഷത്തെ എന്റെ ഇഷ്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത് തന്നെ ഉണ്ടാകും...

A day (korean)



Cho Sun-ho, Lee Sang-hak എന്നിവർ  കഥയും തിരക്കഥയും രചിച്ച ഈ സൗത്ത് കൊറിയൻ മിസ്ടറി ത്രില്ലെർ ചിത്രം Cho Sun-ho ആണ് സംവിധാനം ചെയ്തിട്ടുള്ളത്....

ഒരു യാത്ര കഴിഞ്ഞു വിമാനത്തിൽ വീട്ടിലേക് വരികയായിരുന്ന doctor Kim Joon-young സ്വന്തം മകൾ ഒരു ആക്‌സിഡന്റിൽ പേറ്റു മരിക്കുന്നത് കണ്ണിൽ മുന്നിൽ കാണേണ്ടി വരുന്നു... പക്ഷെ പെട്ടന്ന് തന്നെ അദ്ദേഹം അതൊരു സ്വപനം ആണെന്ന് മനസിലാക്കുകയും പിന്നീട് ആ ഒരു ദിനം ഒരു ലൂപിൽ അദ്ദേഹം ചെലവിടാൻ തുടങ്ങി എന്നാ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാകുന്നതിനോട് കുടി അതിന്റെ കാരണവും അതിൽ നിന്നും രക്ഷപെട്ടു പുറത്തു കടക്കാൻ നടത്തുന്ന ശ്രമങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Kim Ji-yong ഛായാഗ്രഹണം നിർവഹിച ചിത്രത്തിന്റെ സംഗീതം Mowg ഉം എഡിറ്റർ Shin Min-Kyung ഉം ആണ്... Film Line productions,  ഇന്റെ ബന്നേറിൽ Song Ji-eun, Lee Sang-hak എന്നിവർ നിർമിച്ച ഈ ചിത്രം CGV Arthouse ആണ് വിതരണം നടത്തിയത്....

2017 യിലെ Fantasia International Film Festival ഇൽ Audience Award for Best Asian Feature Film അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം 2018 യിലെ Fantasporto award യിൽ Special Mention ഉം കരസ്ഥമാക്കി.... ഹാർട്ട്‌ ട്രാൻസ്‌പ്ലാന്റഷന് മുഖ്യ വിഷയം ആയി എത്തിയ ഈ ചിത്രം ഒരു മികച്ച അനുഭവം സമ്മാനിക്കുന്നു... just amazing

Thursday, May 16, 2019

Hello madras girl



J willams കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമയിൽ ലാലേട്ടൻ, ശങ്കർ, മാധവി, പൂർണിമ ജയറാം  എന്നിവർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ശ്യാം- സ്വപ്ന എന്നിവരുടെ കഥയാണ്.... കോളേജിലെ ഇണക്കിളികൾ ആയ അവരുടെ ഇഷ്ട്ടം സുരേഷ് എന്നാ അവരുടെ ചേട്ടനും അറിയാവുന്നതാണ്.... പക്ഷെ അത് ലാൽ എന്നാ സ്വപ്നയെ കണ്ണുവച്ച അവരുടെ കോളേജ് സുഹൃത്തിനു ഇഷ്ടമാല്ലാതെ ആവുന്നതും അവൻ ശ്യാമിന്റെയും സ്വപനയുടെയും പേരിൽ പോസ്റ്ററുകൾ കോളേജിൽ ഒട്ടിക്കുന്നതും അത് സുരേഷും-ലാലും തമ്മിൽ പ്രശങ്ങൾ ഉടെലെടുക്കാൻ കാരണം ആകുന്നു.. അതിനിടെ അവർ തമ്മിൽ ഒരു സംഘട്ടനം നടക്കുമ്പോൾ ഇടയിൽ കേറിവരുന്ന സ്വപ്‍ന അവിടെ വച്ചു മരിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്...

ശ്യാം ആയി ശങ്കർ എത്തിയ ചിത്രത്തിൽ സ്വപ്ന ആയി പൂർണിമ ജയറാമും, ലാൽ എന്നാ കഥാപാത്രം ആയി ലാലേട്ടനും എത്തി... ഇതിലെ ഭീമൻ രഘു ചെയ്യുന്ന കഥാപാത്രം നമ്മളെ ജയനെ ഓർമിപ്പിക്കും...ഇവരെ കൂടാതെ ഉർവശി, പപ്പു എന്നിവരും ചിത്രത്തകൾ ഉണ്ട്....

 വേണു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Sreenivasalu ആണ്... Poovachal Khader യുടെ വരികളക് Gangai Amaran ആണ് ചിത്രണത്തിന്റെ ഗാനങ്ങൾക്ക് ഈണമിട്ടത്... J.W international ഇന്റെ ബന്നേറിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രം ഹരി മൂവീസ് ആണ് വിതരണം നടത്തിയത്...

ഒരു വട്ടം കണ്ടിരിക്കാം...

Saturday, May 11, 2019

Padayottam



"മമ്മൂക്കയും-ലാലേട്ടനും അച്ഛനും മകനും ആയി അഭിനയിച്ച ചിത്രം "

Alexandre Dumas ഇന്റെ The Count of Monte Cristo എന്നാ കഥയെ ആസ്പദമാക്കി Priyadarshan, N. Govindan Kutty എന്നിവരുടെ തിരക്കഥയ്ക് Jijo Punnoose സംവിധാനം ചെയ്ത ഈ മലയാളം epic ഡ്രാമ ചിത്രം ഇന്ത്യയിലെ ആദ്യ 70mm ചിത്രം ആയിരുന്നു...

ചിത്രം പറയുന്നത് കോലത്തിരി രാജയുടെ കഥയാണ്...അദേഹത്തിന്റെ രണ്ടാമത്തെ  സഹോദരി പുത്രൻ  ഉദയൻ ആദ്യ സഹോദരി പുത്രൻ  ആയ ദേവൻനെ കാളും സുന്ദരനും സുമുഖനും ആണ്..  അവിടെ തന്നെ അദേഹത്തിന്റെ കൊട്ടരത്തിലെ ശ്രേഷ്ഠ പദവിയിൽ ഇരിക്കുന്ന കമ്മാരൻ, പെരുമണ കുറുപ് എന്നിവർ രാജ്യം പിടിച്ചഅടകാൻ തക്കം പാർത് ഇരിക്കുന്നവർ ആണ്... അതിനിടെ ഉദയനെ കല്യാണം തന്റെ മകൾ പാർവതിയുമായി രാജാവ് പ്രഖ്യാപിക്കുന്നതും ആ അവസരം മുതലെടുത്തു കമ്മാരനും കൂട്ടരും ദേവനെ വശത്താകുന്നു.. അവർ വരച്ച ചതികുഴിൽ വീഴുന്ന രാജാവും സംഘവും ഉദയനെ നാടുകടത്തുകയും അങ്ങനെ അദ്ദേഹം ഒരു അടിമകപ്പലിൽ എത്തുന്നു... അവിടെ വച്ചു Kunjali  എന്നാ അടിമ അദ്ദേഹത്തിന് കൊട്ടാരത്തിൽ നടന്ന കൊടും ചതിയുടെ കഥപറഞ്ഞു കൊടുക്കുന്നതും അതിനോട് അനുബന്ധിച്ചു പിന്നീട് നടക്കുന്നു സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

കോലത്തിരി രാജ ആയി Thikkurisi Sukumaran Nair എത്തിയ ചിത്രത്തിൽ ഉദയൻ ആയി പ്രേം നസീർ എത്തി... ദേവൻ എന്നാ കഥാപാത്രം മധു അവതരിപ്പിച്ചപ്പോൾ പാർവതി ആയി ലക്ഷ്മിയും കമ്മാരൻ ആയി മമ്മൂട്ടി വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു...  ലാലേട്ടൻ കമ്മാരന്റെ മകൻ കണ്ണൻ ആയും, ശങ്കർ ചന്ദ്രൂട് എന്നാ കഥാപാത്രവും ആയി എത്തി.... ഇവരെ കൂടാതെ എൻ ഗോവിന്ദൻ കുട്ടി, സത്താർ, പപ്പു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

Kavalam narayana panikar യുടെ വരികൾക്ക് ഗുണ സിംഗ് ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാമചന്ദ്ര ബാബുവും ഛായാഗ്രഹണം ടി ആർ ശേഖറും നിർവഹിക്കുന്നു.... മലയത്തിലെ ആ കാലത്ത് ഏറ്റവും വലിയ ഹിറ്റ്‌ ആയി ഈ ചിത്രം ആയിരുന്നു നമ്മുടെ ആദ്യ 20-20 യും ആദ്യ ഒരു കോടി ചിത്രവും.... നവോദയ ഫിലിമ്സിന്റെ  ബന്നേറിൽ  നവോദയ അപ്പച്ചൻ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണവും നടത്തിയത്....  കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണണ്ട ചിത്രം....

Khamoshiyan(hindi)



വിക്രം ഭട്ട് കഥയെഴുതി പുതുമുഖം കരൺ ദാരാ സംവിധാനം ചെയ്ത ഈ ഹിന്ദി റൊമാന്റിക് ഹോർറോർ ചിത്രം Vishesh Films ഇന്റെ ബന്നേറിൽ Mahesh Bhatt ഉം Mukesh Bhatt um ചേർന്നാണ് നിർമിച്ചത്....

കബീർ വാലിയ എന്നാ നോവലിസ്റ്റിലുടെ യാണ് ചിത്രം പുരോഗമിക്കുന്നത്... തന്റെ പുതിയ നോവലിന്റെ കഥ തേടി കശ്മീരിൽ എത്തുന്ന കബീർ മീര ശർമ എന്നാ പെൺകുട്ടിയുടെ ഗസ്റ്റ് ഹൌസിൽ എത്തുന്നു.. അവിടെ വച്ചു അവൻ
അവൻ മീരയുടെ ചില നിഗൂട സത്യങ്ങൾ അറിയാൻ തുടങ്ങുന്നതും അവളെ അതിൽ നിന്നും രക്ഷിക്കാൻ ഇറങ്ങുന്നതും ആണ് കഥാസാരം..

കബീർ വാലിയ ആയി Ali Fazal എത്തിയ ചിത്രത്തിൽ മീര ആയി Sapna Pabbi എത്തി... മീരയുട ഭർത്താവ് ജയദേവ് എന്നാ കഥാപാത്രം Gurmeet Chaudhary അവതരിപ്പിച്ചു... ഇവരെ കൂടതെ കഥാകൃത് വിക്രം ഭട്ട്, Debina Bonnerjee എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..

Nigam Bomzan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Kuldip K. Mehan ആണ്... Rashmi Singh, Sayeed Quadri, Abhendra Kumar Upadhyay എന്നിവരുടെ വരികൾക്ക്
Jeet Gannguli, Ankit Tiwari, Bobby Imraan, Navad Zafar എന്നിവർ ചേർന്നു ഈണമിട്ട പത്തോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ബിജിഎം Raju Singh നിർവഹിച്ചു... sony musiq ആണ് ഗാനങ്ങൾ വിതരണം നടത്തിയത്....

Fox Star Studios വിതരണം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും  ആവറേജ് പ്രകടനം നടത്തി.... ആൽഫ്രഡ്‌ ഹിച്ച്കോക്ക് ഇന്റെ സൈക്കോ,  Robert Zemeckis ഇന്റെ What Lies Beneath എന്നിട്ട് ചിത്രങ്ങളോട് സാമ്യത ഉള്ള ഈ ചിത്രത്തിനു 8th Mirchi Music Awards ഇൽ Best Song Engineer (Recording & Mixing) എന്നാ വിഭാഗത്തിന്റെ നോമിനേഷൻ Pankaj Borah & Eric Pillai എന്നിവർക്ക് ഇതിലെ "Khamoshiyan"  ഗാനത്തിന് ലഭിക്കുകയുണ്ടായി.... ഹോർറോർ മിസ്ടറി ചിത്രങ്ങൾ ഇഷ്ട്മുള്ളവർക് ഒന്ന് കണ്ടു നോകാം...

Mad max: Fury road (english)



"ഒരു ഒന്നന്നര ഒന്നേമുക്കാൽ കിക്കിടു ഐറ്റം "

George Miller, Brendan McCarthy, Nico Lathouris എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും George Miller സംവിധാനം ചെയ്ത ഈ ഹോളിവുഡ് post-apocalyptic action ചിത്രത്തിൽ tom hardy,
Charlize Theron, Nicholas Hoult,  Hugh Keays-Byrne ennivar പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ഒരു എമർജൻസിയുടെ ഭാഗമായി ഈ ലോകം ഒരു മരുഭൂമിയുടെ അവശിഷ്ടമായി മാറിയ സഹാചര്യത്തിൽ Max Rockatansky എന്നാ അതിലെ ഒരു രക്ഷകൻ Imperator Furiosa എന്നാ സ്ത്രീയുടെ കൂടെ Immortan Joe  എന്നാ ക്രൂരനായ സാംസ്കാരിക നേതാവും അദേഹത്തിന്റെ പടയാളികളിൽ നിന്നും  രക്ഷപെട്ടു ഒരു  ടാങ്കറിൽ റോഡിൽ/മരുഭൂമിയിൽ  ഇറങ്ങുന്നതും,  പക്ഷെ ജോവും പടയാളികളും അവരെ പിന്തുടരുന്നതോടെ കുടി അവരിൽ നിന്നും രക്ഷപെടാൻ അവർ നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം.....

Max Rockatansky ആയി ടോം ഹാർഡി എത്തിയ ചിത്രത്തിൽ Imperator Furiosa എന്നാ കഥാപാത്രം ആയി Charlize Theron ഉം എത്തി... Immortan Joe  എന്നാ ക്രൂരനായ നേതാവായി  Hugh Keays-Byrne ഉം സ്വന്തം വേഷം ഗംഭീരം ആക്കി.... ഇവരെ കൂടാതെ
Nicholas Hoult, Rosie Huntington-Whiteley, Riley Keough എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

Junkie XL സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം John Seale ഉം എഡിറ്റിംഗ് Margaret Sixel ഉം നിർവഹിച്ചു... Warner Bros. Pictures, Village Roadshow Pictures, Kennedy Miller Mitchell, RatPac-Dune Entertainment എന്നിട്ട് പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Doug Mitchell, George Miller, PJ Voeten എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures  ഉം Roadshow Films ഉം സംയുതമായി ആണ് വിതരണം നടത്തിയത്....

ഈ ലോകത്തിൽ  നിര്മിച്ചിട്ടുള്ളതിൽ വച്ചു greatest action films of all time എന്നാ വിശേഷണം ഉള്ള ഈ ചിത്രത്തിന് one of the greatest films of the 21st century എന്നാ പട്ടവും ലഭിച്ചിട്ടുണ്ട്.... ഇതിന്റെ സംവിധാനം, കഥ, തിരക്കഥ, ഛായാഗ്രഹണം, ബി ജി എം, അഭിനേതാക്കളുടെ അഭിനയം എന്നിവയ്ക്കു കുറെ ഏറെ പ്രശംസ ലോകത്തിന്റെ നാനാ ഭാഗത്തിൽ നിന്നും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ്‌ ഓഫീസിലും അതിഗംഭീര വിജയം ആയിരുന്നു... 88th Academy Awards യിൽ പത്തു നോമിനേഷൻ ലഭിച്ച ഈ ചിത്രത്തിനു അവിടെ Best Film Editing, Best Production Design, Best Costume Design, Best Makeup and Hairstyling, Best Sound Mixing, and Best Sound Editing എന്നി വിഭാഗങ്ങളിൽ അവാർഡും നേടി..

TCL Chinese Theatre യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം  68th Cannes Film Festival യിലും അതിഗംഭീര അഭിപ്രായത്തോടെ പ്രദർശനം നടത്തിട്ടുണ്ട്... ഒരു മികച്ച അനുഭവം... പൊളിച്ച് അടക്കി... .

Friday, May 10, 2019

Pet Sematary (english)


Stephen king ഇന്റെ 1983 യിലെ  Pet Sematary എന്നാ പുസ്തകത്തെ ആധാരമാക്കി Matt Greenberg ഇന്റെ കഥയ്ക് Jeff Buhler തിരക്കഥ രചിച്ച ഈ അമേരിക്കൻ supernatural horror ചിത്രം 1989 യിലെ ചിത്രത്തിന് ശേഷം വന്ന അഡാപ്റ്റേഷൻ ആണ്....

ചിത്രം പറയുന്നത് Louis Creed ഉം അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്.... ബോസ്റ്റണിൽ നിന്നും മൈനിലെ Ludlow എന്നാ ചെറുപട്ടണത്തിലേക്  പുതുതായി കുടുമ്ബതോടൊപ്പം അദ്ദേഹം എത്തുന്നതും അവരുടെ വീടിനു ചേർന്നുള്ള വളർത്തുമൃഗ സെമിത്തേരിയിൽ നടക്കുന്ന ചില സംഭവങ്ങൾ അവരുടെ ജീവിതത്തിൽ പ്രശങ്ങൾ കൊണ്ടുവരുന്നതാണ് കഥാസാരം...

Dr. Louis Creed ആയി Jason Clarke എത്തിയ ചിത്രത്തിൽ Rachel Creed ആയി Amy Seimetz ഉം, Jud Crandall എന്നാ മറ്റൊരു കഥാപാത്രം ആയി John Lithgow ഉം എത്തി.... ഇവരെ കൂടാതെ Jeté Laurence, Hugo & Lucas Lavoie എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

South by Southwest ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ സംഗീതം Christopher Young ഉം എഡിറ്റിംഗ് Sarah Broshar ഉം നിർവാഹുച്ചു... Laurie Rose ആണ് ഛായാഗ്രഹണം....

Di Bonaventura Pictures ഇന്റെ ബന്നേറിൽ Lorenzo di Bonaventura, Mark Vahradian, Steven Schneider എന്നിവർ ചേർന്നു നിർവഹിച്ച ഈ ചിത്രം Paramount Pictures ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ മികച്ച വിജയം ആയിരുന്നു...ഈ ചിത്രത്തിന്  ഒരു രണ്ടാം ഭാഗത്തിന്റെ ചർച്ച നടക്കുന്നു എന്ന് കേൾക്കുന്നു... ഒരു മികച്ച അനുഭവം

Thursday, May 9, 2019

Chandragiri



Mohan kupelri കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ത്രില്ലെർ ചിത്രത്തിൽ ലാൽ, സജിത മഠത്തിൽ, ഹരീഷ് പേരാടി എന്നാണിവർ പ്രഥാകഥപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് രാഘവൻ മാഷുടെ കഥയാണ്... ചന്ദ്രഗിരി സ്കൂളിലെ പ്രിൻസിപ്പാൾ ആയ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം... അവിടത്തെ സ്കൂളിലെ പ്രശ്ങ്ങളും, endosulphan ദുരന്തത്തിന്റെ പ്രശ്ങ്ങളും, ആ സ്കൂളിനെ തകർക്കാൻ എത്തുന്ന ചില ആൾക്കാരുകളിലൂടെയും ആണ് ചിത്രത്തിന്റെ സഞ്ചാരം..

രാഘവൻ മാഷ് ആയി ലാൽ എത്തിയ ചിത്രത്തിൽ പട്ടേലർ എന്നാ വില്ലൻ  കഥാപാത്രം ആയി ഹാരീസ് പേരാടി എത്തി.... Bijibal ബിജിഎം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം Sreevalsan J Menon  നിർവഹിച്ചു... Shaji Kumar  ഇന്റെ താണ് ഛായാഗ്രഹണം....

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ അധികം ശോഭിച്ചില്ല.. എന്നിരുന്നാലും ഒരു വട്ടം കണ്ടിരിക്കാം..

Wednesday, May 8, 2019

Total dhamaal(hindi)



Indra Kumar ഇന്റെ കഥയ്ക് Ved Prakash, Paritosh Painter, Bunty Rathore എന്നിവർ തിരക്കഥ രചിച്ച ഈ Indra Kumar ചിത്രം  ധമാൽ, ഡബിൾ ധമാൽ എന്നി ചിത്രങ്ങളുടെ മൂന്നാമത്തെ ഭാഗം ആണ്... പക്ഷെ വേറെ കഥ....

ചിത്രം പറയുന്നത് അവിനാഷ് പട്ടേൽ, ഗുഡ്ഡു, ലാലൻ, മാനവ്,ആദിത്യ  പിന്നെ ഒരു പോലീസ് ഓഫീസറുടെയും കഥയാണ്.... ഗുഡ്ഡുവും അദേഹത്തിന്റെ കൂട്ടുകാരൻ ജോണിയും പോലീസ് കമ്മീഷണറുടെ കയ്യിൽ നിന്നും അഞ്ഞൂറ് കോടി തട്ടുന്നതും പക്ഷെ ആ പൈസ ചില പ്രശ്നങ്ങളിൽ അകപ്പെട്ടു അവരുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോകുന്നു... അതിനിടെ നമ്മൾ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ പരിചപ്പെടുന്നു.... ഒരു പ്രത്യേക സാഹചര്യത്തിൽ ആ പൈസ എവിടുന്ന് എന്നു മനസിലാകുന്ന അവർ അതിനു വേണ്ടി ഇറങ്ങിപുറപ്പെടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്....

Kumaar, Kunwar Juneja എന്നിവരുടെ വരികൾക്ക് Gourov-Roshin,ആണ് ഈണമിട്ടത്... 1963 Hollywood ചിത്രം  It's a Mad, Mad, Mad, Mad World എന്നാ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ എടുത്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sanu Varghese ഉം എഡിറ്റിംഗ് Amitabh Shukla യും നിർവഹിക്കുന്നു... Sandeep Shirodkar ആണ് ചിത്രത്തിന്റെ ബി ജി എം...

Ajay Devgn FFilms, Maruti International, Fox Star Studios, Pen India Limited, Mangal Murti Films ഇന്റെ ബന്നേറിൽ Fox Star Studios, Ajay Devgn FFilms, Ashok Thakeria,  Indra Kumar, Sri Adhikari Brothers, Anand Pandit എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Fox Star Studios ആണ് വിതരണം നടത്തിയത്......

ഈ വർഷത്തെ ബോളിവുഡ് സിനിമയിലെ മൂന്നാമത്തെ ഹൈസ്റ് ഗ്രോസ്സർ ആയ ഈ ചിത്രം ക്രിട്ടിസിന്റ്ന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടി... അജയ് ദേവ്ഗൺ, അനിൽ കപൂർ, മധുരി ദീക്ഷിത്, അർഷാദ് വേർസി, ജാവേദ് ജേർഫീ, റിതിഷ് ദേശ്മുഖ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഉള്ള ഈ ചിത്രം കോമഡി ചിത്രത്തിൽ ഉണ്ട്... കോമഡി ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക് കണ്ടു നോകാം... കുറെ ഏറെ കാർട്ടൂൺ കോമഡികലാൽ സമ്പന്നമായ ഒരു നല്ല ചിത്രം...

Tuesday, May 7, 2019

Neram(malayalam/tamil)



Alphonse Puthren കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം-തമിൾ black comedy thriller ചിത്രത്തിൽ നിവിൻ പോളി, നസ്രിയ നാസിം, ബോബി സിംഹ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് മാത്യുവിന്റെ /വെട്രി യുടെ കഥയാണ്... ജീന /വേണി എന്നാ പെൺകുട്ടിയുമായി ഇഷ്ട്ടത്തിൽ ആണ്... അതിനിടെ വട്ടി രാജ എന്നാ എന്നാ കൊള്ള പലിശക്കാരനിൽ നിന്നും പൈസ കടം എടുത്ത അവന്റെ ജീവിതത്തിൽ ഒരു ദിനം നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം... അന്ന് വൈകുനേരം അഞ്ച് മണിക്ക് ഉള്ളിൽ വട്ടിരാജയുടെ പൈസ തിരിച്ചു കൊടുക്കാൻ ഇറങ്ങിപുറപ്പെടുന്ന മാത്യുവിന്റെ കയ്യിൽ നിന്നും ഒരാൾ അവന്റെ പൈസ അടങ്ങുന്ന ബാഗ് ഒരാൾ തട്ടി എടുത്തു ഓടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ടുപോകുന്നത്...

മാത്യു / വെട്രി ആയി നിവിൻ എത്തിയ ചിത്രത്തിൽ വട്ടി രാജ എന്നാ കഥാപാത്രം ആയി ബോബി സിംഹ എത്തി... മാത്യുവിന്റെ കാമുകി ജീന/വേണി ആയി നസ്രിയ യും അവളുടെ  അച്ഛൻ ജോണികുട്ടി /ശരവണൻ ആയി ലാലു അലക്സ്‌ /തമ്പി രാമയ്യ ഉം വരുന്നു... ഇവരെ കൂടാതെ വിൽസൺ ജോസഫ് /ശബരീഷ് വർമ, ഷമ്മി തിലകൻ /ജോൺ വിജയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്....

Rajesh Murugesan സംഗീതം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധാകൻ alphose puthran തന്നെ ആണ് നിർവഹിച്ചത്... Anend C. Chandran ആണ് ചിത്രത്തിന്റെ മികച്ച ഛായാഗ്രഹണം.... സത്യൻ അന്തിക്കാടിന്റെ കിന്നാരം എന്നാ ചിത്രത്തിലെ പിസ്ത സുമ കിരാ എന്നാ ഗാനത്തിന്റെ റീമിക്സ് വേർഷൻ വന്ന ഈ ചിത്രത്തിന്റെ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടച്ചവ ആയിരുന്നു...

Winner Bulls Films ഇന്റെ ബന്നേറിൽ Koral Viswanathan നിർമിച്ച ഈ ചിത്രം മലയാളത്തിൽ LJ Films ഉം തമിളിൽ Red Giant Movies ഉംആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ പോസറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും  മികച്ച പ്രകടനം കാഴ്ചവെച്ചു....

തെലുഗുയിൽ Run എന്നാ പേരിലും മറാത്തിയിൽ Time Bara Vait എന്നാ പേരിലും കന്നഡത്തിൽ Kismath എന്നാ പേരിലും പുനര്നിര്മിച്ച ഈ ചിത്രം പല അവാർഡ് വേദികളിലും മികച്ച അഭിപ്രായത്തോട് പ്രദർശനവും നടത്തിട്ടുണ്ട്... ഈ ചിത്രത്തിലൂടെ നിവിനിനും നസ്രിയാകും ഫിലിം ഫെയർ അവാർഡും(Filmfare Award for Best Debut (Male), Filmfare Award for Best Debut (Female)) ലഭിച്ചു.... ഇത് കൂടാതെ ഏഷ്യാനെറ്റിന്റെ ആ വർഷത്തെ   
Best Star Pair അവാർഡും(നിവിൻ -നസ്രിയ ), Youth Icon Award ( നിവിൻ പോളി )ചിത്രത്തിന് ലഭിച്ചിട്ടുണ്ട്... അതുപോലെ ആ വർഷത്തെ വിജയ് അവാർഡ്‌സിലെ Vijay Award for Best Debut Actress എന്നാ പുരസ്കാരം ഈ ചിത്രത്തിലൂടെ നസ്രിയ നേടി....

എന്റെ ഇഷ്ടം നിവിൻ ചിത്രങ്ങളിൽ ആദ്യ സ്ഥാനത് ഉള്ള ചിത്രം.... my favourite one

വൽകഷ്ണം :
"നേരം രണ്ട് തരത്തിൽ ഉണ്ട്.. ഒന്ന് നല്ല നേരം മറ്റൊന്ന് ചീത്ത നേരം... ചീത്ത നേരത്തിനു പിറകെ നല്ല നേരം തീർച്ചയായും വരും"

Monday, May 6, 2019

Majili(telugu)



Shiva Nirvana കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗു റൊമാന്റിക് ഡ്രാമ ചിത്രത്തിൽ Naga Chaitanya, Samantha Akkineni, Divyansha Kaushik എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ കേറാൻ കുറെ ഏറെ ആഗ്രഹിക്കുന്ന പൂർണയുടെ കഥയാണ് ചിത്രം പറയുന്നത്.... ആ ഒരു യാത്രക്കിടെ അദ്ദേഹം അൻഷുവേ കണ്ടമുട്ടുന്നതും പക്ഷെ അവരുടെ സ്നേഹത്തിന് എതിർ നിന്ന അവളുടെ അച്ഛൻ അവളെ അവനിൽ നിന്നും അകറ്റുന്നതോട് കുടി അയാൽ ഡിപ്രെഷനിൽ പോകുകുന്നു... അതിനിടെ അവനെ അറിയുന്ന അവന്റെ അടുത്ത വീട്ടിലെ കുട്ടി ശ്രാവണി അവനെ കല്യാണം കഴിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്..

പൂർണ ആയി നാഗചൈതന്യ മോശമില്ലാത്ത അഭിനയം കാഴ്ചവെക്കുന്നു.. ശ്രാവണി ആയി സാമന്തയും, അൻഷു ആയി പുതുമുഖം Divyansha Kaushik ഉം അവരുടെ റോൾ ഭാഗിയാക്കിടുണ്ട്...  Ananya Agarwal ചെയ്ത മകൾ കഥാപാത്രവും കൈയടി അർഹിക്കുന്നു... ഇവരെ കൂടാതെ Posani Krishna Murali, Atul Kulkarni, Subbaraju എന്നിങ്ങനെ ചെറുതും വലുതും ആയ നല്ലയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Bhaskarabhatla, Rambabu Gosala, Chaitanyaprasad, Shiva Nirvana, Vanamali എന്നിവരുടെ വരികൾക്ക് ഗോപി സുന്ദറും എസ് thaman ഉം ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്... S thamman തന്നെ ആണ് ചിത്രത്തിന്റെ ബി ജി എം ഉം കൈകാര്യം ചെയ്‌തത്‌...

Vishnu Sharma ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Prawin Pudi കൈകാര്യം ചെയ്തു... Shine Screens
Rad Film production എന്നിവരുടെ ബാനറിൽ Sahu Garapati
Harish Peddi,  Sushil choudhary എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും വിജയവും ആയി... ഒരു നല്ല ചലച്ചിത്രാനുഭവം

Sunday, May 5, 2019

Devadoothan



"ചില ചിത്രങ്ങൾ ഉണ്ട്.. പഴകും തോറും വീഞ്ഞിനു വീര്യം കൂടും എന്ന് പറയുന്നത് പോലെ ബോക്സ്‌ ഓഫീസിൽ പല കാരണങ്ങൾ കൊണ്ട് പൊട്ടി പൊളിഞ്ഞ ചിത്രം നമ്മുടെ ഉള്ളിൽ ഇപ്പോഴും കാണുമ്പോൾ എന്തുകൊണ്ട് ഇത് വിജയിച്ചില്ല എന്ന് തോന്നുന്ന മാസ്റ്റർപീസ്.... "മിന്നാരം, ഗുരു, കാലാപാനി എന്നിങ്ങനെ അതിൽ കുറെ ഏറെ ചിത്രങ്ങൾ ഉണ്ട്... പക്ഷെ ഈ ചിത്രം ഇന്നും ഒരു വിസ്മയം ആണ്... 2000 ആണ്ടു മലയാളികൾ നരസിംഹം എന്നാ ബ്ലോക്ക്‌ബ്ലെസ്റ്റർ ചിത്രം ആഘോഷം ആകുമ്പോൾ അതെ വർഷം ഡിസംബർ 25 ഇന് സിബി മലയിലിന്റെ സംവിധാനത്തിൽ വന്ന ഈ മിസ്ടറി ഹോർറോർ ത്രില്ലെർ ചിത്രം...

നിഖിൽ മഹേശ്വർ എന്നാ കാമുകന്റെ വരവും കാത്തു നിന്ന ആഞ്‌ജലീന ഇഗ്നിഷിയെസ് എന്നാ അലീനയുടെ നഷ്ട പ്രണയകഥ..അലീനയെ നിഖിലിന്റെ അടുത്ത് എത്തിക്കാൻ ദൈവദൂതൻ ആയി എത്തിയ വിശാൽ കൃഷ്ണമൂർത്തിയുടെ കഥ.... സ്വതം കഥ മറ്റൊരാളിൽ നിന്നും കേൾക്കാൻ വിധിക്കപ്പെട്ട ഒരു പാവം സ്ത്രീയുടെ കഥ...താൻ ചെയ്ത തെറ്റിന് പ്രായിശ്ചിതമായി തിരികെ അവനെ അതെ കോളേജിൽ എത്തിച്ചത്  നിഖിൽ തന്നെ ആയിരുന്നില്ലേ?????

എന്തരോ മഹാനു ഭാവുലു എന്നാ കർണാടിക് കീർത്തനം ഞാൻ ആദ്യമായി കേട്ടത് ഈചിത്രത്തിൽ നിന്നും ആണ്... ആ കീർത്തനം ശരിക്കും അവിടെ എന്തുകൊണ്ട് ഇട്ടു എന്നത് ഞാൻ കുറെ ആലോചിച്ചിട്ടുണ്ട്...ആ ഗാനത്തിന്റെ അർത്ഥം മനസിലാക്കാൻ കുറച്ചു സമയം എടുത്തുമെങ്കിലും മനസിലാക്കിയപ്പോൾ അവിടെ അതിനേക്കാൾ മികച്ച ഒരു ഗാനം ഇടാൻ പറ്റില്ല എന്ന് തോന്നി... ഗാനത്തിന്റെ / കീർത്തത്തിന്റെ സാരം ഞാൻ മനസിലാക്കിയത് "
എന്നേ ഞാൻ ആക്കിയത് എല്ലാ ചരാചരങ്ങൽക്കും എന്റെ പ്രണാമം "എന്ന് ആണ് (തെറ്റുണ്ടെൽ ക്ഷമിക്കുക) അത് തന്നെ അല്ലെ വിശാൽ കൃഷ്ണമൂർത്തി നമ്മളോട് പറഞ്ഞ നിർത്തുന്നത്... സപ്തസ്വര മണികൾ പറഞ്ഞു തരുന്നത്?

ചിത്രം പറയുനത് വിശാൽ കൃഷ്ണമൂർത്തിയുടെ കഥയാണ്... താൻ ചെയ്യാത്ത തെറ്റിന് കോളേജിൽ നിന്നും പുറത്താക്കപ്പെട്ട വിശാൽ വർഷങ്ങൾക്കു ശേഷം ആ കോളേജിൽ അവിടത്തെ പ്രിൻസിപ്പാൾ അച്ഛന്റെ ആവശ്യപ്രകാരം ഒരു പ്രോഗ്രാം ചെയ്യാൻ എത്തുന്നതും പക്ഷെ തന്നെ പിന്തുടർന്ന ആ സപ്തസ്വര മണിനാദത്തിൽ നിന്നും മുക്തി നേടാൻ, അതിന്റെ ഉറവിടവും സത്യവും തേടി യാത്ര തിരിക്കുന്നതും ആണ് ചിത്രത്തിന്റെ സാരം....

വിശാൽ കൃഷ്ണമൂർത്തി ലാലേട്ടന്റെ കൈകളിൽ ഭദ്രമായപ്പോൾ അലീന എന്നാ ആഞ്‌ജലീന ഇഗ്നിഷിയെസ് ആയി ജയപ്രദയും, നിഖിൽ മഹേശ്വര എന്ന കഥാപാത്രം ആയി വിനീത് കുമാറും അവരുടെ വേഷം ഭംഗിയാക്കി.. മുരളിയുടെ ആൽബർട്ടോ, രാജ കൃഷ്ണമൂർത്തിയുടെ വില്യം ഇഗ്നിഷിയസ്, ജനാർദനൻ ചേട്ടന്റെ  അച്ഛൻ, ജഗതി ചേട്ടന്റെ കൊച്ചച്ഛനും മികച്ച വേഷങ്ങൾ തന്നെ... ഇവരെ കൂടാതെ വിജയലക്ഷ്മി, ശരത് ദാസ്, ലെന, രാധിക എന്നിങ്ങനെ കുറെ ഏറെ യുവ പ്രതിഭകളും ചിത്രത്തിൽ ഉണ്ടായിരുന്നു...

Raghunath Paleri കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Santosh Thundiyil നിർവഹിച്ചു... Bhoominathan  ആണ് എഡിറ്റർ... Kaithapram Damodaran Namboothiri യുടെ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട ഇതിലെ എല്ലാ ഗങ്ങളും എന്റെ പ്രിയ കളക്ഷൻസിൽ ഉള്ളവയാണ്... എന്തരോ മഹാനുഭാവുലു, കരളേ നിൻ കൈ പിടിച്ചാൽ, പൂവേ പൂവേ, എൻ ജീവനെ, എന്നിഗാനങ്ങൾ ശരിക്കും ഇപ്പളും ആ പഴയ ഇഷ്ടത്തോടെ കേള്കുന്നവ തന്നെ.... Satyam Audios ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...

Kokers Productions ഇന്റെ ബന്നേറിൽ Siyad Koker നിർമിച്ച ഈ ചിത്രം Kokers and Anupama Release ആണ് വിതരണം നടത്തിയത്... ക്രട്ടീസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിട്ടും ചിത്രം ബോക്സ്‌ ഓഫീസിൽ തകർന്നു.... എന്നാലും ആ വർഷത്തെ Kerala State Film Award യിൽ Best Film with Popular Appeal and Aesthetic Value, Best Music Director, Best Costume Designer എന്നിവിഭാഗങ്ങളിൽ ചിത്രം പുരസ്കാരം നേടി.... ഇന്നും ഇടയ്ക്ക് ഇടയ്ക്ക് കാണുന്ന ചലച്ചിത്രങ്ങളിൽ ആദ്യ സ്ഥാനത് ഉള്ള ചിത്രങ്ങളിൽ ഒന്ന്....ഓ ആ മ്യൂസിക്...  just an amazing movie

വാൽകഷ്ണം :

Someone wants to say something to someone

Saturday, May 4, 2019

Artic(english)


"The best survival thriller I watched in recent times"

Joe Penna, Ryan Morrison എന്നിവർ കഥയും തിരക്കഥയും രചിച്ചു Joe Penna സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് survival thriller ചിത്രം 2018 Cannes Film Festival ഇൽ ആണ് ആദ്യ പ്രദർശനം നടത്തിയത്..

ആർട്ടികിൽ എവിടേയോ ഒരു പ്ലെയിൻ ക്രഷിൽ അകപ്പെട്ടു പോകുന്ന Overgård ഇന്റെ കഥയാണ് ചിത്രം നമ്മളോട് പറയുന്നത്..... അവിടെ എത്തി കുറെ നാൽ ആയെകിലും ഇതേവരെ ആരും അയാളെ കാണുകയോ രക്ഷിക്കാനോ വന്നിട്ടില്ല.... അതിനിടെ ഒരു ഹെലികോപ്റ്റർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അതിലെ ഒരു പെൺകുട്ടി ഒഴിച്ച് എല്ലാരും മരിക്കുന്നതും അതോടെ അദ്ദേഹത്തിന് അവളെയും കൂടെ സംരക്ഷിക്കേണ്ട ഗതികേട് വരുന്നതും അങ്ങനെ അദ്ദേഹം അതിനു വേണ്ടി അദ്ദേഹം ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം... പിന്നീട് അവർക്ക് രക്ഷപെടാൻ പറ്റുമോ എന്നതിന്റെ ബാക്കിപത്രം ആണ് ചിത്രം...

ഒറ്റ വാക്കിൽ പറഞ്ഞാൽ overgard എന്നാ കഥാപാത്രം ആയി എത്തിയ Mads Mikkelsen ഇന്റെ അഭിനയം വാക്കുകൾക്കും അതീതം ആണ്... പ്രതേകിച്ചു ആ പെൺകുട്ടിയുടെ വരവോടു കുടി അദ്ദേഹം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉം അദ്ദേഹം എങ്ങനെ അതിനെ തരണം ചെയ്യാൻ നോക്കുന്നു എന്നതും....ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു അഭിനയം ഹോളിവുഡിൽ  ഞാൻ കണ്ടത് ഡികാപ്രിയോയുടെ the Revenant എന്നാ ചിത്രത്തിൽ ആണ്....പേരില്ല കഥപാത്രം ആയി എത്തിയ María Thelma യ്ക്ക് അധികം റോൾ ഒന്നും ഇല്ലെങ്കിലും നന്നായി അവർ ആ വേഷം കൈകാര്യം ചെയ്തു....

ചിത്രത്തിൽ അധികം ഡയലോഗ്സ് ഇല്ലാ. എല്ലാം മ്യൂസിക്കിനെ അടിസ്ഥാനം ആക്കി ആണ്.... അതുകൊണ്ട് തന്നെ Joseph Trapanese ചെയ്ത ആ മാസ്മരിക സംഗീതത്തിന് ഒരു കുതിരപ്പവൻ.... എന്റമ്മോ... just mindblowing.. Tómas Örn Tómasson ചിത്രത്തിന്റെ ഛായാഗ്രഹണവും Ryan Morrison എഡിറ്റിംഗും നിർവഹിക്കുന്നു....

Armory Films,  Union Entertainment Group,  Pegasus Pictures എന്നിവരുടെ ബന്നേറിൽ Chris Lemole, Tim Zajaros, Noah C. Haeussner എന്നിവർ നിർമിച്ച ഈ ചിത്രം Bleecker Street, XYZ Films ഈനിവർ ചേർന്നാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി.... survival movies ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം
...

Friday, May 3, 2019

The Witch : Part 1.The Subversion ( korean)



Park Hoon-jung കഥയെഴുതി സംവിധാനം ചെയ്ത ഈ കൊറിയൻ മിസ്ടറി ആക്‌ഷൻ ത്രില്ലെർ ചിത്രത്തിൽ Kim Da-mi, Jo Min-su, Choi Woo-shik എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് Ja-yoon ഇന്റെ കഥയാണ്... പത്തു വർഷം മുൻപ് ഒരു സ്ഥലത്തു നിന്നും സ്വന്തം ഓർമ്മകൾ നഷ്ടപ്പെട്ടു രക്ഷപെടുന്ന അവളുടെ ജീവിതം ഇപ്പോൾ ഒരു വയസായ വൃദ്ധ ദമ്പതികളുടെ കൂടെയാണ്...നല്ല ഒരു സ്കൂൾ വിദ്യാർത്ഥിനിയായ അവൾ ഒരു ടി വി ഷോയിൽ എത്തുന്നതും അതോടെ അവളെ തേടി Dr. Baek, Nobleman, Mr. Choi എന്നിങ്ങനെ മൂന്ന് പേർ എത്തുന്നു.. പക്ഷെ ആണ് വരവ്  അവളുടെ ജീവിതം തന്നെ കീഴ്മേൽ മറികുന്നതോടെ അവൾക് പിന്നീട് അവരെ നേരിടാൻ ഇറങ്ങേണ്ടി വരുന്നതാണ് കഥാസാരം....

Ja-yoon ആയി Kim Da-mi എത്തിയ ചിത്രത്തിൽ Dr. Baek ആയി Jo Min-su എത്തി... Nobleman എന്നാ കഥാപാത്രം Choi Woo-shik ഉം Mr. Choi ആയി Park Hee-soon ഉം ചിത്രത്തിൽ അവരുടെ ഗംഭീര പ്രകടനം കാഴ്ചവെക്കുന്നു... ഇവരെ കൂടാതെ Choi Jung-woo, Daeun, Go Min-si എന്നിവരും മറ്റു പ്രധനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Gold Moon Film Production ഇന്റെ ബന്നേറിൽ Park Hoon-jung
Yeon Young-sik എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. ആണ് വിതരണം നടത്തിയത്... Kim Young-ho, Lee Teo എന്നിവർ
ഛായാഗ്രഹണവും Kim Chang-ju എഡിറ്റിംഗും നിർവഹിച്ചു... Mowg ആണ് സംഗീതം...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ കൊറിയൻ ചിത്രം അവിടത്തെ ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം കാഴ്ച്ചവെച്ചു... 22nd Fantasia International Film Festival,, 27th Buil Film Awards, 55th Grand Bell Awards, 2nd The Seoul Awards, 39th Blue Dragon Film Awards, 10th KOFRA Film Awards Won , 55th Baeksang Arts Awards, 18th Director's Cut Awards എന്നിങ്ങനെ പല വേദികളിൽ നടി, സപ്പോർട്ടിങ് ആക്ടര്സ്, ടെക്നിക്കൽ എന്നിങ്ങനെ അവാർഡുകൾ നേടിയ ഈ ചിത്രം ഒരു മികച്ച അനുഭവം തന്നെ... കാണാത്തവർ ഉണ്ടേൽ watch it....

Thursday, May 2, 2019

Sura (tamil)



S. P. Rajkumar കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ തമിൾ ആക്‌ഷൻ ചിത്രം വിജയിന്റെ അൻപതാം ചിത്രം ആണ്...

ചിത്രം പറയുന്നത് സുറ എന്നാ മുക്കുവന്റെ കഥയാണ്.. അംബ്രല്ല എന്നാ തന്റെ സുഹൃത്തിനൊപ്പം അവിടത്തെ ഒരു കടൽ മകനായി ജീവിതം ജീവിച്ചു പോകുന്ന അവന്റെ ജീവിതത്തിൽ പൂർണിമ എന്നാ പെൺകുട്ടിയും, സുന്ദരം എന്നാ അഴിമതി വീരനായ ജനാധിപൻ എത്തുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

വിജയ് സുര എന്നാ ടൈറ്റിൽ കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ പൂർണിമ ആയി തമന്നയും, സുന്ദരം എന്നാ കഥാപാത്രം ആയി ദേവ് ഗില്ലും എത്തി.... ഇവരെ കൂടാതെ വടിവേലു, റിയാസ് ഖാൻ, യുവറാണി എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...

Kabilan, Vaali, S.P. Rajkumar, Na. Muthukumar എന്നിവരുടെ വരികൾക്ക് Mani Sharma ആണ് ഇതിലെ ഗാനങ്ങൾക് ഈണമിട്ടത്... M. S. Prabhu, N. K. Ekambaram എന്നിവർ ആണ് ഛായാഗ്രഹണം... Don Max ആണ് എഡിറ്റർ....

Murugan Cine Arts ഇന്റെ ബന്നേറിൽ Sangili Murugan നിർമിച്ച ഈ ചിത്രം Sun Pictures ആണ് വിതരണം നടത്തിയത്... ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ പക്ഷെ ആവറേജിൽ ഒതുങ്ങി എന്നാ അറിവ്....

Wednesday, May 1, 2019

June



Libin Varghese,  Ahammed Khabeer, Jeevan Baby Mathew എന്നിവരുടെ കഥയും തിരക്കഥയും രചിച്ചു Ahammed Khabeer സംവിധാനം ചെയ്ത ഈ മലയാളം coming-of-age ചിത്രത്തിൽ Rajisha Vijayan ജൂൺ എന്നാ ടൈറ്റിൽ കഥാപാത്രം ആയി എത്തി....

Panama Joy യുടെയും Mini Joy യുടെയും മകൾ ആയ ജൂണിന്റെ പതിനാറ് മുതൽ ഇരുപത്തി ആറു വയസ്സുവരെയുള്ള  ജീവിതം ആണ് ചിത്രത്തിന്റെ കഥാസാരം.... ഒരു സ്കൂൾ കാലഘട്ടത്തിൽ ജൂണിന്റെ ജീവിതത്തിൽ നടക്കുന്ന കഥാസന്ദര്ഭങ്ങളെ കോർത്തിണക്കി എടുത്ത ഈ ചിത്രത്തിൽ രജിഷയെ കൂടാതെ ജോജു ജോർജ്, അശ്വതി മേനോൻ, സർജാണോ  ഖാലിദ്, അർജുനൻ അശോകൻ, എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി... ഇവരെ കൂടാതെ പതിനാറോളം  പുതുമുഖങ്ങളും ചിത്രത്തിൽ ഉണ്ട്...

Vinayak Sasikumar, Anu Elizabeth Jose, Manu Manjith എന്നിവരുടെ വരികൾക്ക് Ifthi ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്.. Jithin Stanislaus ചിത്രത്തിന്റെ ഛായാഗ്രഹണവും Lijo Paul എഡിറ്റിംഗും നിർവഹിച്ചു...

Friday Film House ഇന്റെ ബന്നേറിൽ Vijay Babu നിർമിച്ച ഈ ചിത്രം Friday Tickets ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത വിജയം ആയി എന്നാണ് അറിവ്....  റെജിഷയുടെ ഒരു മികച്ച കഥാപാത്രം... just loved june...കാരണം എവിടെയൊക്കയോ ഞാനും ജൂണും തമ്മിൽ പല സാമ്യതകളും ഇല്ലേ എന്ന് ചിത്രം കാണുമ്പോൾ ശരിക്കും  തോന്നിപോയി..റെജിഷ ജസ്റ്റ്‌ ടൂക് തെ ഷോ.... പൊളിച്ച് അടക്കി 👌👌

Ek Ladki Ko Dekha Toh Aisa Laga (hindi)


P. G. Wodehouse 1919 ഇൽ എഴുതിയ A Damsel in Distress എന്നാ നോവലിനെ ആസ്‍പദമാക്കി Gazal Dhaliwal, Shelly Chopra Dhar എന്നിവർ തിരക്കഥ രചിച്ചു Shelly Chopra Dhar സംവിധാനം ചെയ്ത ഈ ഹിന്ദി coming-of-age romantic comedy-drama ചിത്രത്തിൽ രാജ്‌കുമാർ രോ, അനിൽ കപൂർ, സോനം കപൂർ എന്നിവർ പ്രധാകഥാപാത്രങ്ങൾ ആയി എത്തി.....

ചിത്രം പറയുന്നത്  Sweety Chaudhary എന്നാ closeted lesbian ഇന്റെ കഥയാണ്... വളരെ ട്രഡീഷണൽ ആയ അവളുടെ വീട്ടുകാരുടെ ഇടയിൽ നിന്നും രക്ഷപെടുന്ന അവൾ ഒരു യാത്രക് ഇടയിൽ വച്ചു Sahil Mirza എന്നാ ഒരു തിരക്കഥാകൃത്തിനെ പരിചയപ്പെടുന്നതും അങ്ങനെ അദേഹത്തിന്റെ സഹായത്തോടെ അവൾ കുഹു എന്നാ തന്റെ partner യുടെ കൂടെ ജീവിക്കാൻ വീട്ടുകാരുടെ അനുമതി നേടുന്നതും ആണ് കഥാസാരം...

 Sweety Chaudhary ആയി സോനം കപൂർ എത്തിയ ചിത്രത്തിൽ
Sahil Mirza ആയി രാജ്‌കുമാർ രോ ഉം കുഹു എന്നാ കഥാപാത്രം ആയി Regina Cassandra യും എത്തി.... ഇവരെ കൂടാതെ അനിൽ കപൂർ Balbir Chaudhary എന്നാ സ്വീറ്റിയുടെ അച്ഛൻ ആയും, Juhi Chawla Chatro എന്നാ കഥാപാത്രം ആയും എത്തി....

Rochak Kohli സംഗീതം നൽകിയ  ഈ ചിത്രത്തിന്റെ ടൈറ്റിൽ ഗാനം RD burman ഇന്റെ 1942:  a love story എന്നാ ചിത്രത്തിലെ ഗാനത്തിന്റെ പുതിയ പതിപ്പ് ആണ്.. Saregama ആണ് ഗാനങ്ങൾ വിതരണം...

Vinod Chopra Films ഇന്റെ ബാനറിൽ Vidhu Vinod Chopra നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Himman Dhamija യും എഡിറ്റിംഗ് Ashish Suryavanshi യും നിർവഹിക്കുന്നു... Fox Star Studios ആണ് ചിത്രം വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും ആവറേജിൽ ഒതുങ്ങി....ഒരു വട്ടം കാണാം