Thursday, July 9, 2020

Vishudhan



"തൊട്ടാൽ പൊള്ളുന്ന ഒരു സബ്ജെക്ടിന്റെ ജസ്റ്റ്‌ പെർഫെക്ട് മേക്കിങ്.. അതാണ്‌ എന്നിക് ഈ ചിത്രം"

വൈശാഖ് കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ക്രൈം ഡ്രാമ ചിത്രം പറയുന്നത് ഒരു നസ്രാണി അച്ഛന്റെയും-സിസ്റ്റർ ഇന്റെയും കഥയാണ്... ഒരു നാട്ടിലേ പള്ളിയിൽ അച്ഛൻ ആയി നിയമിക്കപ്പെടുന്ന സണ്ണിയിലൂടെയാണ് കഥ വികസിക്കുന്നത്....... 

താൻ എത്തിയ ആ പള്ളിയിൽ ചില ചലനങ്ങളിൽ സംശയം തോന്നുന്ന സണ്ണിയും അവരുടെ അവിടത്തെ സഞ്ചത സഹചാരിയായ സിസ്റ്റർ സോഫിയും കൂടെ വാവച്ചൻ എന്നാ അവിടത്തെ പ്രമാണിയുടെ ചില കറുത്ത കൈകൾ വെളിച്ചത് കൊണ്ടുവരുന്നു.. അതിൽ കലി പൂണ്ട വാവച്ചൻ അവരെ നോട്ടം വെക്കാൻ തുടങ്ങുന്നതോടെ സണ്ണിയും സോഫിയും ജീവിതത്തിലേക്  പ്രശ്നങ്ങളിൽ വരാൻ തുടങ്ങുന്നതും അതുമായി ബന്ധപെട്ടു നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രം നമ്മളോട് പറയുന്നത്.... 

സണ്ണി ആയി ചാക്കോച്ചൻ എത്തിയ ചിത്രത്തിൽ സോഫി ആയി മിയ എത്തി.. വാവച്ചൻ ആയി ഹരീഷ് പേരാടി എത്തിയപ്പോൾ പോക്കിരിച്ചായൻ എന്നാ മറ്റൊരു പ്രധാന കഥാപാത്രവും ലാൽ കൈകാര്യം ചെയ്തു... ഇവരെ കൂടാതെ സുരാജ്, കൃഷ്ണ കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്... 

റഫീഖ് അഹമ്മദ്, മുരുഗൻ കാട്ടാകട എന്നിവരുടെ വരികൾക്ക് ഗോപി സുന്ദരി ഈണമിട്ട ഇതിലെ ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ്... ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ്‌ നാരായൺ കൈകാര്യം ചെയ്തപ്പോൾ ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ ആയിരുന്നു.. . 

Anto Joseph Film Company ഇന്റെ ബന്നേറിൽ ആന്റോ ജോസഫ് നിർമിച്ച ഈ ചിത്രം Aan Mega Media ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം  പക്ഷെ ബോക്സ്‌ ഓഫീസിൽ വലിയ ഓളം സൃഷ്ടിച്ചില്ല...

ചിത്രം പറയുന്ന കഥാഗതിയും ചില സീൻസ്ഉം ഒക്കെ ശരിക്കും എന്നെ  ഞെട്ടിച്ചവയായിരുന്നു... ഇന്നും വൈശാഖിന്റെ ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രം എന്ന് പറയാൻ പറ്റുന്ന അദേഹത്തിന്റെ മാസ്റ്റർപീസ്.... അധികം ആരും ഈ ചിത്രത്തെ പറ്റി പറയുന്നത് കേട്ടിട്ടില്ല... 

"ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ…"

No comments:

Post a Comment