Monday, July 13, 2020

Blind (korean)



"ആ ഒരു സംഭവത്തിന്‌ ശേഷം അയാൾ അവളെ പിന്തുടർന്നുകൊണ്ടേ ഇരുന്നു"

Choi Min-seok ഇന്റെ കഥയ്ക് Ahn Sang-hoon സംവിധാനം ചെയ്ത ഈ കൊറിയൻ ക്രൈം ത്രില്ലെർ ചിത്രം പറയുന്നത്  Min Soo-ah, Myung-jin എന്നിവർ തമ്മിലുള്ള ഒരു cat and mouse game കഥയാണ്.. 

ചിത്രം സഞ്ചരിക്കുന്നത് Min Soo-ah എന്ന ഒരു കണ്ണുകാണാത്ത പെൺകുട്ടിയുടെ കഥയാണ്.. കുറച്ചു വർഷങ്ങൾക് മുൻപ് ഒരു നല്ല പോലീസ് ഓഫീസർ ആയിരുന്ന Min Soo-ah ഇന്  ഒരു  ആക്‌സിഡന്റിൽ തന്റെ കണ്ണ്ഇന്റെ കാഴ്ച നഷ്ടപ്പെടെകയും അതെ സ്ഥലത്ത് വച്ച് തന്റെ അനിയനെയും നഷ്ടപ്പെടുന്നു... ആ ഒരു ദുഃഖത്തിൽ ജീവിച്ചു പോരുന്ന മിൻ ഒരു ദിനം ഒരു ടാക്സിൽ കേറുകയും പക്ഷെ ആ ടാക്സിൽ വച്ച് നടക്കുന്ന സംഭവങ്ങൾ അവളെ ഒരു സീരിയൽ കില്ലർ തേടി യാത്ര പോകാൻ കാരണം ആകുകയും ചെയ്യുന്നോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രം നമ്മളോട് പറയുന്നത്..  പിന്നെ ഇത് ആ കില്ലർ കൂടി അറിയുന്നതോട് അയാൾ അവളെ ഫോളോ ചെയ്യാൻ തുടങ്ങുന്നതോടെ  കഥ കൂടുതൽ ത്രില്ലിംഗ് ആകുന്നു...

Min Soo-ah ആയി Kim Ha-neul എത്തിയ ചിത്രത്തിൽ Myung-jin എന്ന വില്ലൻ കഥാപാത്രത്തെ Yang Young-jo അവതരിപ്പിച്ചു... Detective Jo എന്ന കഥാപാത്രം Jo Hee-bong അവതരിപ്പിച്ചപ്പോൾ Kwon Gi-seob എന്ന ഡെലിവറി ബോയ് കഥാപാത്രം ആയി എത്തിയ Yoo Seung-ho ഉം ചിത്രത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെ.. 

Song Jun-seok സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Son Won-ho ഉം എഡിറ്റിംഗ് Shin Min-kyung ഉം ആയിരുന്നു.. Moon Watcher ഇന്റെ ബന്നേറിൽ Andy Yoon നിർമിച്ച ഈ ചിത്രം Next Entertainment World ആണ്‌ വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി... 48th Grand Bell Awards യിലും 32nd Blue Dragon Film Awards യിലും കിം ഇന് Best Actress honors പുരസ്‌കാരം ലഭിച്ചപ്പോൾ ഇത് കൂടാതെ 20th Buil Film Awards യിലും ചിത്രം പ്രദർശനം നടത്തിട്ടുണ്ട്... ഇവിടങ്ങളിൽ എല്ലാം ആയി Best Screenplay, Best Actress, Best Lighting, Best New Director എന്നിങ്ങനെ പല അവാർഡുകളും വാരികൂട്ടിട്ടുണ്ട്... 

The Witness എന്ന പേരിൽ ഒരു ചൈനീസ് remake  വന്ന ഈ ചിത്രത്തിന് Sightless Witness എന്ന പേരിൽ ഒരു ജാപ്പനീസ് remake വന്ന് കഴിഞ്ഞു... ഇന്ത്യയിൽ ഹിന്ദി തമിഴ് ഭാഷകളിൽ remake ചെയ്യാൻ ചർച്ചകൾ നടക്കുന്നു... 

ഒരു കിടിലൻ അനുഭവം.....

No comments:

Post a Comment