The 3 Mistakes of My Life എന്ന Chetan Bhagat ഇന്റെ പുസ്തകത്തെ ആസ്പദമാക്കി Pubali Chaudhari, Supratik Sen, Abhishek Kapoor, Chetan Bhagat എന്നിവർ തിരക്കഥ രചിച്ച ഈ ഹിന്ദി സ്പോർട്സ് ഡ്രാമ ചിത്രം Abhishek Kapoor ആണ് സംവിധാനം ചെയ്തത്...
ചിത്രം നടക്കുന്നത് അഹമ്മദാബാദിൽ ആണ്... അവിടെ നമ്മൾ ഇഷാൻ, ഓമി, ഗോവിന്ദ് എന്നി കൂട്ടുകാരെ പരിചയപ്പെടുന്നു... ക്രിക്കറ്റിനെ ഭ്രാന്തമായി സ്നേഹിക്കുന്ന അവർ ഒരു സ്പോർട്സ് അക്കാഡമി തുടങ്ങുന്നതും പക്ഷെ അവരുടെ ജീവിതപാതയിൽ പൊളിറ്റിക്സ്, 2001 യിലെ ഗുജറാത്ത് ഭൂകമ്പവും, അതിനിടെ നടക്കുന്ന ഗോധര ട്രെയിൻ കത്തിക്കലും വിലങ്ങുതടിയായി വരുന്നതോടെ അവരുടെ ജീവിതം എങ്ങനെ താറുമാറായി എന്നൊക്കെയാണ് ചിത്രം നമ്മളോട് പറയുന്നത്...
ഇഷാൻ ആയി സുശാന്ത് സിംഗ് രാജ്പുത് എത്തിയ ചിത്രം ഗോവിന്ദ് ആയി രാജ്‌കുമാർ രോ ഉം ഓംകാർ എന്ന ഓമി ആയി അമിത് സാതും എത്തി.. വിദ്യ ഭട്ട് എന്ന കഥാപാത്രത്തെ അമൃത പുരി ചെയ്തപ്പോൾ ഇവരെ കൂടാതെ ദിഗ്‌വിജയ് ദേശ്മുഖ്, ആസിഫ് ബസറ, താഹിർ രാജ് ബസിന് പിന്നെ നമ്മുടെ സ്വതം ജഡേജയും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....
Swanand Kirkire യുടെ വരികൾക് Amit Trivedi ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music India ആണ് വിതരണം നടത്തിയത്... Hitesh Sonik ആണ് ചിത്രത്തിന്റെ ബി ജി എം... Anay Goswamy ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Deepa Bhatia ആയിരുന്നു...
UTV Motion Pictures ഇന്റെ ബന്നേറിൽ Siddharth Roy Kapur, Ronnie Screwvala എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെയാണ് വിതരണം നടത്തിയത്... 63rd Berlin International Film Festival ഇന്റെ World Panorama section യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം 59th Filmfare Awards യിൽ Best Director, Best Supporting Actor, Best Male Debut, Best Story എന്നിങ്ങനെ ആറ് നോമിനേഷൻ നേടുകയും അതിൽ Best Background Score, Best Screenplay എന്നിവിഭാഗങ്ങളിൽ അവാർഡ് നേടുകയും ചെയ്തു....
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം കൊയ്തു..... സുശാന്തിന്റെ ആദ്യ ചിത്രം ആയിരുന്ന ഈ സ്പോർട്സ് ചിത്രം അദേഹത്തിന്റെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്ന് തന്നെ...
Just can't believe he is not in this world😪
No comments:
Post a Comment