Friday, July 10, 2020

The Uninvited Guest ( Spanish: El Habitante Incierto )



Guillem Morales കഥയെഴുതി സംവിധാനം ചെയ്ത ഈ സ്പാനിഷ്‌ മിസ്ടറി ത്രില്ലെർ ചിത്രം പറയുന്നത് ഫെലിക്സിന്റെ കഥയാണ്... 

ഒരു വലിയ വീട്ടിൽ ഒറ്റക് താമസിക്കുന്ന ഫിലെക്സിന്റെ വീട്ടിലേക് ഒരു രാത്രി ഒരാൾ ഫോൺ ചെയ്യാൻ എത്തുന്നു... ഫോൺ ചെയ്തു അദ്ദേഹം തിരിച്ചു പോയില്ല എന്ന് തോന്നുന്ന അദേഹത്തിന്റെ വീട്ടിൽ ചില അടുത്ത ദിനങ്ങളിലായി ചില അപശബ്ദങ്ങൾ അദ്ദേഹം കേൾക്കാൻ തുടങ്ങുന്നതോടെ അദ്ദേഹം അവനെ തേടി ആ വീട്ടിൽ നടക്കാൻ തുടങ്ങുന്നതും,  അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രം നമ്മളോട് പറയുന്നത്.... 

ഫെലിക്സ് ആയി Andoni Gracia എത്തിയ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യാ Vera ആയി Mónica López എത്തി..അവർ തന്നെ ചിത്രത്തിലെ മറ്റൊരു കഥാപാത്രം ആയ Claudia ആയും അഭിനയിച്ചു... ഇവരെ കൂടതെ Francesc Garrido, Agustí Villaronga എന്നിവർ ആണ്‌ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ... 

Guillem Morales ഇന്റെ ആദ്യ ചിത്രം ആയ ഇതിന്റെ സംഗീതം  Marc Vaíllo ഉം എഡിറ്റിംഗ് Joan Manel Vilaseca ഉം നിർവഹിച്ചു.Sergi Bartrolí ആണ്‌ ചായാഗ്രഹണം... 

Televisió de Catalunya, Televisión Española, Rodar y Rodar Cine y Televisión, Canal+ España എന്നിവരുടെ ബന്നേറിൽ  Joaquín Padró,  Mar Targaron എന്നിവർ നിർമിച്ച ഈ ചിത്രത്തെ തേടി 20th Goya Awards യിലെ Goya Award for Best New Director നോമിനേഷൻ എത്തി... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ഒരു പ്രയക്ഷകനും നല്ല ത്രില്ലെർ അനുഭവം തരുന്നുണ്ട്... ഒരു മികച്ച അനുഭവം....
 

No comments:

Post a Comment