Govind Nihalani യുടെ കഥയ്ക് Kamal Haasan തിരക്കഥ രചിച്ച P. C. Sreeram സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രം ഗോവിന്ദിന്റെ തന്നെ Drohkaal എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പ് ആണ്...
ചിത്രം പറയുന്നത് ആദി നാരായൺ-അബ്ബാസ് എന്നി പോലീസ് ഓഫീസർമാരുടെ കഥയാണ്.... ഒരു ടെററിസ്റ് ഗ്രൂപ്പിനേ പിടിക്കാൻ അവർ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി അവർ തങ്ങളുടെ രണ്ട് വിജിലൻസ് ഓഫീസർമാർ ആയ ആനന്ദ്-ശിവ എന്നിവരെ ഓപ്പറേഷൻ "ധനുഷ്" എന്ന അവരുടെ രഹസ്യ പ്ലാനിന്റെ ഭാഗമായി അവരുടെ അടുത്ത് അയക്കുന്നു.... അതിന്റെ ഭാഗമായി അവര്ക് ബദ്രി എന്ന അവരുടെ ഗാങ് ലീഡറുമായി ഏറ്റുമുട്ടേണ്ടി വരുന്നതും പക്ഷെ അവരുടെ കുടുംബം ബാന്ദ്രിയുടെ ആൾക്കാരുടെ കയ്യിൽ അകപെടുന്നതോടെ അവർ നേരിടുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
ആദി ആയി ഉലകനായകൻ കമൽ ഹസൻ എത്തിയ ചിത്രത്തിൽ അബ്ബാസ് ആയി അർജുൻ എത്തി... ബദ്രി എന്ന വില്ലൻ കഥാപാത്രത്തെ നാസർ അവതരിപ്പിച്ചപ്പോൾ ആദിയുടെ ഭാര്യ സുമിത്ര ആയി ഗൗതമിയും അബ്ബാസിന്റെ ഭാര്യ സീനത് എന്ന കഥാപാത്രം ആയി ഗീതയും ചിത്രത്തിൽ ഉണ്ട്... ഇവരെ കൂടാതെ കെ വിശ്വനാഥ്, അനുഷ എന്നിവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
P. C. Sreeram ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം Mahesh Mahadevan ഉം എഡിറ്റിംഗ് N. P. Sathish ഉം നിർവഹിച്ചു... Raaj Kamal Films International ഇന്റെ ബന്നേറിൽ Kamal Haasan, S. Chandrahasan എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്..
68th Academy Awards യിലെ Best Foreign Language Film വിഭാഗത്തിൽ നമ്മുടെ official entry ആയിരുന്ന ഈ ചിത്രം പക്ഷെ നാമനിർദേശിക്കപ്പെട്ടില്ല.... Filmfare Award for Best Actor – Tamil, Cinema Express Award for Best Film – Tamil എന്നി ഫിലിം ഫെസ്ടിലുകളിൽ പ്രദർശനം നടത്തി നല്ല അഭിപ്രായം നേടിയ ഈ ചിത്രം ആയിരുന്നു ഭാരത്തിൽ ആദ്യമായി Dolby Stereo surround SR technology ഉപയോഗിച്ചത്...
International Film Festival Rotterdam യിലും പ്രദർശനം നടത്തിയ ഈ ചിത്രം തെലുഗിൽ ദ്രോഹി എന്ന പേരിലും നിര്മിക്കപ്പെട്ടിട്ടുണ്ട്... ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം എങ്ങനെ ആയിരുന്നു എന്ന് അറിയില്ല... ഒരു വട്ടം കണ്ടു മറക്കാം...
No comments:
Post a Comment