Friday, July 10, 2020

Kappela



" ട്വിസ്റ്റ്‌ മുഖ്യം ബിഗിലെ"

Muhammad Musthafa, Nikhil Vahid എന്നിവരുടെ കഥയ്ക് Muhammad Musthafa സംവിധാനം ചെയ്ത ഈ മലയാളം റൊമാന്റിക് ത്രില്ലെർ ചിത്രത്തിൽ അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.... 

വയനാട്ടിലെ പൂവരണമലയിലെ താമസിക്കുന്ന ജെസിയുടെ കഥയാണ് ചിത്രം പറയുന്നത്... വീട്ടിൽ കല്യാണ ആലോചന തകൃതി ആയി നടക്കുന്ന ഒരു ദിനം അവൾ നമ്പർ മാറി ഒരു കാൾ ചെയ്യുന്നതും പിന്നീട് ആ ഫോണുമായി ബന്ധപെട്ടു അവളുടെ ജീവിതത്തിൽ ഒരു ദിനം നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.... 

ജെസ്സി ആയി അന്ന ബെൻ എത്തിയ ചിത്രത്തിൽ വിഷ്ണു എന്ന കഥാപാത്രം ആയി റോഷൻ മാത്യുവും റോയ് എന്ന കഥാപാത്രം ആയി ശ്രീനാഥ് ഭാസിയും എത്തി... ഇവരെ കൂടാതെ സുധി കോപ്പ, സുധീഷ്, നിഷ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ .. 

വിഷ്ണു ശോഭനയുടെ വരികൾക് സുഷിന് ശ്യാം ഈണമിട്ട ഇതിലെ ഗാനങ്ങൾ Millennium Audios ആണ്‌ വിതരണം നടത്തിയത്.... Jimshi Khalid ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ Noufal Abdullah ആണ്‌ എഡിറ്റിംഗ് നിർവഹിച്ചത് ... 

Kadhaas Untold ഇന്റെ ബന്നേറിൽ Vishnu Venu നിർമിച്ച ഈ ചിത്രം Local Theatres, Netflix എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.... കോവിഡ് തുടങ്ങിയ സമയത്ത് തിയേറ്ററിൽ എത്തിയ കൊണ്ട് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല..... എന്നിരുന്നാലും നെറ്റിൽ വന്നപ്പോൾ ചിത്രത്തിന് കുറെ ഏറെ പ്രയക്ഷക പിന്തുണ ലഭിച്ചു...ഒരു നല്ല അനുഭവം...

No comments:

Post a Comment