Tuesday, July 28, 2020

No Date, No Signature (iranian)



Vahid Jalilvand, Ali Zerangar എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Vahid Jalilvand സംവിധാനം നിർവഹിച്ച ഈ ഇറാനിയൻ ഡ്രാമയിൽ Amir Aghaei, Navid, Hedye Tehrani എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ചിത്രം പറയുന്നത് dr. നരിമാൻ ഇന്റെ കഥയാണ്... ഒരു രാത്രി യാത്രയിൽ വച്ച് അദേഹത്തിന്റെ കാർ ഒരു ആക്‌സിഡന്റിൽ പെടുന്നു... തന്റെ ഇൻഷുറൻസ് കഴിഞ്ഞതിനു കാരണം ആ സംഭവം പൈസ കൊടുത്തു ഒതുക്കാൻ ശ്രമിച്ചെങ്കിലും അയാൾ ആ പൈസ വാങ്ങാൻ വിസ്സമ്മതിക്കുകയും അതുപോലെ ഹോസ്പിറ്റലിൽ പോകാതെ ഇരിക്കുകയും ചെയ്യുന്നു... പക്ഷെ അവിടെ വച്ച് അതിൽ ഉണ്ടായ ഒരു കുട്ടി രണ്ട് ദിവസത്തിന് ശേഷം അദേഹത്തിന്റെ ഹോസ്പിറ്റലിൽ വച്ച് മരിക്കുന്നതോടെ അവന്റെ മരണത്തിന് കാരണക്കാരൻ താനാണ് എന്ന് കുറ്റബോധം നരിമാണിന് വരികയും പക്ഷെ അതിനിടെ അവിടെ നടക്കുന്ന ചില സംഭവങ്ങൾ അദേഹത്തിന്റെ കയ്യിൽ നിന്നും ആ പ്രശ്നം കൈവിട്ടു പോകുകയും ചെയ്യുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ആധാരം... 

Dr. നരിമാൻ ആയി Amir Aghaei ആയി എത്തിയ ചിത്രത്തിൽ Navid Mohammadzadeh മൂസ എന്ന കഥാപാത്രം ആയും Hedieh Tehrani സായെഹ് എന്ന കഥാപാത്രം ആയും എത്തി.. ഇവരെ കൂടാതെ Zakiyeh Behbahani, Sa'eed Dakh, Alireza Ostadi എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയത്.. 

Peyman Yazdanian സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Vahid Jalilvand ഉം ഛായാഗ്രഹണം Payman Shadmanfar ഉം ആയിരുന്നു.. Filmiran ഇന്റെ ബന്നേറിൽ Ali Jalilvand, Ehsan Alikhani എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ്‌ വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം 91st Academy Awards യിൽ Best Foreign Language Film catergory യിൽ വേണ്ടിയുള്ള ഇറാനിന്റെ ഒഫീഷ്യൽ എൻട്രി ആയിരുന്നു.. പക്ഷെ നോമിനേറ്റ് ചെയ്യപ്പെട്ടില്ല.... ഒരു മികച്ച അനുഭവം...

No comments:

Post a Comment