Anvita Dutt കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ഹോർറോർ ഡ്രാമ ചിത്രം നടക്കുന്നത് 1800യിൽ ആണ്..
ബുൾബുൾ എന്ന അഞ്ചു വയസ്സുകാരി സത്യ എന്ന എന്ന അവളുടെ അതെ പ്രായത്തിലുള്ള ഒരു കുട്ടിയുമായി കല്യാണം കഴിഞ്ഞു വരുന്നു.. പക്ഷെ പിന്നെ ആണ് അവൾ അറിയുന്നത് അവളുടെ കല്യാണം സത്യ ആയി അല്ല അവളെ കാൽ പ്രായം കൂടുതൽ ഉള്ള ഇന്ദ്രനിൽ ബദോ താക്കൂർ എന്ന ഒരാളെ ആണ് അവൾ വിവാഹം കഴിച്ചത് എന്ന്... അങ്ങനെ 20 വർഷങ്ങൾക് ഇപ്പുറത്തേക് ചിത്രം സഞ്ചരിക്കുകയും അവിടെ നമ്മൾ ഇന്ദ്രനിലിന്റെ ഇരട്ട സഹോദരൻ മഹേന്ദ്രന്റെ മരണം ഒരു പ്രേതം കാരണം ആണ് എന്ന് കേൾക്കുകയും അതിനോട അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
ബുൾബുൾ ആയി Tripti Dimri എത്തിയ ചിത്രത്തിൽ സത്യ ആയി Avinash Tiwary യും എത്തി.. ഇന്ദ്രനിൽ-മഹേന്ദ്ര എന്നി കഥാപാത്രങ്ങളെ Rahul Bose അവതരിപ്പിച്ചപ്പോൾ Paoli Dam, Parambrata Chattopadhyay എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...
Amit Trivedi സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Siddharth Diwan ഉം എഡിറ്റിംഗ് Rameshwar S. Bhagat ഉം ആയിരുന്നു..ചിത്രത്തിലെ ഓരോ സീന്സും ഓരോ സ്ക്രീൻഷോട്ട് ആക്കി വെക്കാൻ പറ്റും... അത്രെയും ഗംഭീരം ആയിരുന്നു ചിത്രത്തിന്റെ DOP... രാത്രി ഷോട്ട് ആവട്ടെ, കാടുകളിൽ എടുത്ത ഷോട്സ് ആവട്ടെ എല്ലാം ഒന്നിലൊന്നു ഗംഭീരം... tumbbad ഇന് ശേഷം ഈ ചിത്രം അല്ലാതെ എന്നെ ഇത്രെയും ഞെട്ടിച്ച dop ഹിന്ദി സിനിമയിൽ ഇല്ലെന്നു തന്നെ പറയാം.. ജസ്റ്റ് വണ്ടർ അടിച്ച് കാണേണ്ട ഷോട്സ്..
Clean Slate Films ഇന്റെ ബന്നേറിൽ Anushka Sharma, Karnesh Sharma എന്നിവർ നിർമിച്ച ഈ ചിത്രം Netflix ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം പ്രയക്ഷകന് ശരിക്കും ഒരു ദൃശ്യ വിരുന്ന് തന്നെ ആണ്... ഒരു സ്ത്രീപക്ഷ സിനിമ ആയ ഈ നെറ്ഫ്ലിസ് ചിത്രം ശ്രദ്ധിച്ചു കണ്ടാൽ ഒന്ന് ഞെട്ടാൻ ഉള്ളത് ചിത്രം നമ്മൾക്ക് തരുന്നുണ്ട്... ഒരു മികച്ച അനുഭവം
No comments:
Post a Comment