Thursday, July 23, 2020

The Impossible (Spanish: Lo Imposible)



María Belón ഇന്റെ കഥയ്ക് Sergio G. Sánchez തിരക്കഥ രചിച്ച ഈ ഇംഗ്ലീഷ് - സ്പാനിഷ്‌ ഡിസാസ്റ്റർ ത്രില്ലെർ ചിത്രം María Belón യും അവരുടെ കുടുംബവും  2004 സുനാമിയിൽ അനുഭവിച്ച യഥാർത്ഥ യാതനകളുടെ ദൃശ്യാവിഷ്‌കാരം ആണ്‌... 

ചിത്രം പറയുന്നത് Maria Bennett എന്ന ഡോക്ടറും അവരുടെ കുടുംബത്തിന്റെയും കഥയാണ്... തന്റെ ഭർത്താവിനും മൂന്ന് കുട്ടികൾക്കും ഒപ്പം തായ്ലൻഡിയിലെ Khao Lak    എന്ന സ്ഥലത്ത് 2004യിലെ ക്രിസ്മസ്  അവധികാലം ആഘോഷിക്കാൻ എത്തുന്ന അവർ 26 ആം തിയതി എത്തുന്ന സുനാമിയിൽ പെട്ടു വേർപെട്ടു പോകുന്നതും പിന്നീട് അവരുടെ ഒത്തുചേരലും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.. 

Naomi Watts ആണ്‌ Maria Bennett എന്ന കഥാപാത്രം ആയി എത്തിയത്... Henry എന്ന മരിയയുടെ ഭർത്താവ് ആയി Ewan McGregor ഉം ലൂക്കാസ്, തോമസ്, സൈമൺ എന്നി അവരുടെ മക്കൾ ആയി Tom Holland, Samuel Joslin, Oaklee Pendergast യും എത്തി... ഇവരെ കൂടാതെ Marta Etura, Sönke Möhring എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

 Fernando Velázquez സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Elena Ruíz, Bernat Vilaplana എന്നിവർ ചെയ്തപ്പോൾ ഛായാഗ്രഹണം Óscar Faura ആയിരുന്നു... Apaches Entertainment, Telecinco Cinema എന്നിവരുടെ ബന്നേറിൽ Álvaro Augustin, Belen Atienza, Enrique López Lavigne എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ്‌ വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തെ തേടി Academy Award for Best Actress നോമിനേഷനും Golden Globe Award for Best Actress – Motion Picture Drama, Screen Actors Guild Award for Outstanding Performance by a Female Actor in a Leading Role അവാർഡും തേടിയെത്തി.... ഇതുകൂടാതെ ഗോയ അവാർഡിൽ 14 അവാർഡ് നോമിനേഷനും അതിൽ അഞ്ചു അവാർഡും നേടി...ഇത് കൂടാതെ Broadcast Film Critics Association Awards, Art Directors Guild, AACTA Awards, Chicago Film Critics Association Awards, Cinema Writers Circle Awards, Spain, Golden Globe Awards, Gaudí Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും ചിത്രം മിന്നിത്തിളങ്ങി .. 

വാൽകഷ്ണം:
ആ അച്ഛനും മക്കളും കണ്ടുമുട്ടുന്ന രംഗം.. ശരിക്കും കണ്ണ് നിറച്ചു...just an amazing movie

No comments:

Post a Comment