Irving Wallace ഇന്റെ The Almighty എന്ന നോവലിനെ ആസ്പദമാക്കി Dennis Joseph ഇന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ഈ മലയാള ത്രില്ലെർ ചിത്രമാണ് മമ്മൂക്ക എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിന് വഴി വെച്ച ചിത്രം.
ചിത്രം പറയുന്നത് ജി കെ എന്ന ന്യൂഡൽഹിയിൽ ജീവിക്കുന്ന കാർട്ടൂണിസ്റ്റ് ആയ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിന്റെ കഥയാണ്... അനിയത്തി ഉമയോട് ഒപ്പം ജീവിക്കുന്ന അദ്ദേഹം മറിയ ഫാർണേണ്ടസ് എന്ന നർത്തകിയുമായി ഇഷ്ടത്തിലാവുകയും പക്ഷെ അവരുടെ ജീവിതത്തിലേക്ക് ശങ്കർ-പണിക്കർ എന്നിങ്ങനെ രണ്ടുപേരുടെ കടന്നുവരവ് നടത്തുന്ന മാറ്റങ്ങളും ആണ് ചിത്രത്തിന്റെ ആധാരം....
ജി കെ ആയി മമ്മൂക്കയുടെ ഏറ്റവും മികച്ച അഭിനയമുഹൂർത്തതിന് സാക്ഷ്യം വഹിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തെ കൂടാതെ സുമലത മറിയ ആയും ഉമ ആയി ഉർവശിയും പിന്നെ സുരേഷ് ഗോപി സുരേഷ് ആയും എത്തി.. ശങ്കർ-പണിക്കർ എന്നി വില്ലൻ കഥാപാത്രങ്ങളെ ദേവൻ-ജഗന്നാഥ വർമ എന്നിവർ കൈകാര്യം ചെയ്തപ്പോൾ ജി കെ യുടെ ജയിൽ കൂട്ടുക്കാർ ആയി എത്തുന്ന സേലം വിഷ്ണു, സിദ്ദിഖ്, അപ്പു,അനന്തൻ എന്നി കഥാപാത്രങ്ങൾ ആയി തൈഗരാജൻ ശിവാനന്ദം, സിദ്ദിഖ്, മോഹൻ ജോസ്, വിജയരാഘവൻ എന്നിവർ എത്തി.. ശരിക്കും ഈ ഗാങ് ആണ് ചിത്രത്തിന്റെ ഹൈലൈറ്.....
ന്യൂ ഡൽഹിയിൽ തന്നെ ചിത്രീകരിച് ഈ ചിത്രത്തിന്റെ സംഗീതം ശ്യാം കൈകാര്യം ചെയ്തു.. ജയൻ വിൻസെന്റ് ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ കെ.ശങ്കുണ്ണി ആയിരുന്നു എഡിറ്റിംഗ്....
Jubilee Productions ഇന്റെ ബന്നേറിൽ Joy Thomas and G. Thyagarajan എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ഇതേ പേരിൽ ഹിന്ദിയിലേക്കും, കന്നഡത്തിലേക്കും, പിന്നെ Antima Teerpu എന്ന പേരിൽ തെലുങ്കിലേക്കും പുനര്നിര്മിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം ആവുകയും ചെയ്തു.... remake എല്ലാം ജോഷി തന്നെ ആണ് സംവിധാനം ചെയ്തത്...
ചിത്രം ഇറങ്ങി 33 വർഷം ആയെങ്കിലും ഇന്നും ഞാൻ ഉൾപ്പടെ പല പേരുടെയും ഏറ്റവും പ്രിയ ചിത്രങ്ങളിൽ മുൻപന്തിയിൽ ഉണ്ട് ഈ ചിത്രവും ഇതിലെ ജെ പി യും അദേഹത്തിന്റെ ആ മരണ മാസ്സ് ഗാങ്ങും.... മലയാള സിനിമയിലേ ഒരു താരത്തിന്റെ ഏറ്റവും വലിയ ഒരു തിരിച്ചു വരവ് കണ്ട ചിത്രത്തിനു തമിളിൽ Salem Vishnu എന്ന പേരിൽ ഒരു prequl ഉം പിന്നീട് ഉണ്ടായി..... superb movie.. my favourite one
No comments:
Post a Comment