Sunday, July 26, 2020

Apocalypto(mayan)



Mel Gibson, Farhad Safinia എന്നിവർ ചേർന്ന് കഥയും തിരക്കഥയും രചിച്ച ഈ epic historical adventure ചിത്രം സംവിധാനം  ചെയ്തിരിക്കുന്നത് Mel Gibson ആണ്‌.... 

ആർക്കും അറിയപ്പെടാത്ത ഒരു നാട്ടിൽ ആണ്‌ കഥ നടക്കുന്നത്... അവിടെ നമ്മൾ ജാക്വർ പൗഉം അദേഹത്തിന്റെ കൂട്ടാളികളെയും പരിചയപ്പെടുന്നു... പക്ഷെ അവരെക്കാളും ശക്തികൂടിയ ചില ആൾകാർ അവരെ കീഴ്പെടുത്തി ബന്ദികൾ ആക്കി കൊണ്ടുപോകുമ്പോൾ ജാക്വർ തന്റെ ഗർഭിണിയായ ഭാര്യയെയും കൊച്ചു മകനെയും ഒരു സ്ഥലത്ത് ഒളിപ്പിച്ചു ഞാൻ  തിരിച്ചു വരും എന്ന വാക് കൊടുക്കുകയും ആ വാക്ക് പാലിക്കാൻ ജാക്വർ നേരിടുന്ന പ്രയാസങ്ങളും ആണ്‌ ചിത്രത്തിന്റ ഇതിവൃത്തം... 

ജാക്വർ പൗ എന്ന കഥാപാത്രം ആയി Rudy Youngblood എത്തിയ ചിത്രത്തിൽ അദേഹത്തിന്റെ ഭാര്യ ആയി Itandehui Gutiérrez എത്തി.... Dalia Hernández സെവൻ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ Morris Birdyellowhead ഫ്ലിന്റ് സ്കൈ എന്ന കഥാപാത്രം ആയും Israel Contreras സ്‌മോക്ക് ഫ്രോഗ് എന്ന കഥാപാത്രം ആയും എത്തി.... 

James Horner സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് John Wright ഉം ഛായാഗ്രഹണം Dean Semler ഉം ആയിരുന്നു... Icon Productions, Touchstone Pictures എന്നിവരുടെ ബന്നേറിൽ Mel Gibson, Bruce Davey എന്നിവർ നിർമിച്ച ഈ ചിത്രം Buena Vista Pictures ആണ്‌ വിതരണം നടത്തിയത്... 

Yucatec Mayan എന്ന ഭാഷയിൽ നിർമിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ്  റിവ്യൂ നേടിയപ്പോൾ ബോക്സ് ഓഫീസിലും വലിയ വിജയം ആയി.. First Americans in the Arts organisation ഇന്റെ Trustee Award നേടിയ ഈ ചിത്രത്തെ തേടി Dallas-Fort Worth Film Critics Association Awards, Imagen Foundation, Motion Picture Sound Editors എന്നിവിടങ്ങളിൽ പല വിഭാഗങ്ങളിൽ ആയി അവാർഡും Online Film Critics Society Awards, Academy Awards, Academy of Science Fiction, Fantasy & Horror Films, American Society of Cinematographers, BAFTA Awards എന്നിങ്ങനെ പല അവാർഡ് വേദികളിൽ പല നോമിനേഷനുകളും തേടിയെത്തി.... ഒരു മികച്ച അനുഭവം...

No comments:

Post a Comment