Tuesday, July 14, 2020

Ko(tamil)



ഹോളിവുഡ് ചിത്രം State of Play യിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ K. V. Anand, Subha എന്നിവർ കഥയും തിരക്കഥയും രചിച്ചു K. V. Anand സംവിധാനം ചെയ്ത ഈ തമിഴ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ ജീവ, അജ്മൽ, കാർത്തിക, പിയ ബാജ്പേയ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.. 

ചിത്രം പറയുന്നത് ഒരു ഫോട്ടോ ജേര്ണലിസ്റ് ആയ അശ്വിന്റെ കഥയാണ്.. വളരെ റിസ്ക് എടുത്ത് പത്രത്തിന് വേണ്ടി ഫോട്ടോസ് എടുക്കുന്ന അവന്റെ ജീവിതത്തിലേക്ക് വസന്തൻ പെരുമാൾ, രേണുക, സരസ്വതി എന്നിവരുടെ കടന്നുവരവും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രം നമ്മളോട് പറയുന്നത് .. 

അശ്വിൻ ആയി ജീവ എത്തിയ ചിത്രത്തിൽ അജ്മൽ വസന്തൻ പെരുമാൾ ആയും, കാർത്തിക രേണു ആയും, പിയ സരസ്വതി ആയും എത്തി.. പ്രകാശ് രാജ് യോഗി എന്നാ ചീഫ് മിനിസ്റ്റർ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ കോട്ട  ശ്രീനിവാസ് രോ, അച്യുത് കുമാർ, ബോസ് വെങ്കട്ട് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.. 

 Pa. Vijay, Madhan Karky, Kabilan, Viveka, Vanamali, Sricharan, Emcee Jesz,  എന്നിവരുടെ വരികൾക്ക് Harris Jayaraj ഈണമിട്ട ഇതിലേ ഗാനങ്ങൾ എല്ലം ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചവയാണ്.. Sony Music ആണ്‌ ഗാനങ്ങൾ വിതരണം നടത്തിയത്  .... 

Richard M. Nathan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Anthony ആയിരുന്നു... RS Infotainment ഇന്റെ ബന്നേറിൽ Elred Kumar, Jayaraman എന്നിവർ നിർമിച്ച ഈ ചിത്രം Red Giant Movies ആണ്‌ വിതരണം നടത്തിയത്.... 

59th Filmfare Awards South യിൽ പല നോമിനേഷൻസും നേടിയ ഈ ചിത്രത്തിന് Best Male Playback, Best Supporting Actor, എന്നിവിഭാഗങ്ങളിൽ അവാർഡും ലഭിച്ചു... ഇതു കൂടാതെ 2011 Vijay Awards, 1st South Indian International Movie Awards, The Chennai Times Film Awards 2011, Tamil Nadu State Film Awards എന്നിങ്ങനെ പല അവാർഡ് വേദികളിളും ചിത്രം മിന്നി തിളങ്ങി.. അതുപോലെ The Times of India യുടെ ഓൺലൈൻ പോളിൽ Chennai Times best film award for 2011 ഉം നേടുകയുണ്ടായി... 

Kanamachi എന്നാ പേരിൽ ഒരു ബംഗാളി റീമക്ക് ഉണ്ടായ ഈ ചിത്രത്തിന് ko2 എന്നാ പേരിൽ ഒരു രണ്ടാം ഭാഗവും ഉണ്ടായി...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയവും ജീവയുടെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പണം വാരി പടം ആകുകയും ചെയ്തു.. എന്റെ ഏറ്റവും പ്രിയപ്പെട്ട ജീവ ചിത്രങ്ങളിൽ ഒന്ന്‌..  ജസ്റ്റ്‌ അമേസിങ് സ്ക്രീൻപ്ലേയ്..... .

No comments:

Post a Comment