Mayank Sharma, Vikram Tuli എന്നിവരുടെ കഥയ്ക് Bhavani Iyer, Vikram Tuli, Mayank Sharma എന്നിവർ ചേർന്നു തിരക്കഥ രചിച്ച ഈ ഇന്ത്യൻ ക്രൈം ഡ്രാമ ത്രില്ലെർ സീരിസിൽ അഭിഷേക് ബച്ചൻ, അമിത് സാധ്, നിത്യ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് dr.അവിനാഷ് സബർവാൾ-ആഭ സബർവാൾ എന്നി ദമ്പതികളുടെ കഥയാണ്... ഒരു മുഖംമൂടികാരൻ അവരുടെ ആര് വയസ്സുകാരി സിയയെ തട്ടിക്കൊണ്ടു പോകുകയും, മകളെ തിരിച്ചു കൊടുക്കാൻ ചില കൊലപാതങ്ങൾ അവരെ കൊണ്ട് ചെയ്യിപ്പിക്കാൻ തുടങ്ങുന്നതോടെ നടക്കുന്ന സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രം അതിനിടെ ഇൻസ്‌പെക്ടർ കബീർ സാവന്ത് ഇന്റെ വരവോടെ കൂടുതൽ ത്രില്ലിംഗ് ആവുകയും ചെയ്യുന്നു...
Dr. അവിനാഷ് സബർവാൾ ആയി അഭിഷേക് ബച്ചന്റെ മാസമാരിക പ്രകടനം ആണ് സീരിസിന്റെ ഹൈലൈറ്... ചില വേഷപ്പകർച്ചകൾ ശരിക്കും ഞെട്ടിച്ചു.. അമിത് സാധ് ഇന്റെ കബീർ സാവന്തും, നിത്യ മേനോന്റെ ആഭയും മികച്ചത് തന്നെ.. ഇവരെ കൂടാതെ ഇവാന കൗർ, ശ്രീകാന്ത് വർമ, സിയാമി ഖേർ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ഉണ്ട്...
Papa's Princess, Filthy, Wings and Chains, Mind Games, Reflection, Turning Point, Relay Race, Bad Uncle, Lights Out, 1996, Chef's Special, C-16 എന്നിങ്ങനെ പന്ത്രണ്ട് എപ്പിസോഡ് ഉള്ള ഈ സീരീസ് Abundantia Entertainment ഇന്റെ ബന്നേറിൽ Vikram Malhotra നിർമിക്കുകയും Amazon Prime Vedio വിതരണം നടത്തുകയും ചെയ്തു....
ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് റിവ്യൂസ് നേടിയ ചിത്രം എനിക്കും ചില എപ്പിസോഡ് വലിയ ത്രില്ലിങ് ആയി അനുഭവപ്പെട്ടില്ല... സ്ക്രീൻപ്ലേയിൽ ഒരു അലസത എന്തുകൊണ്ടോ ഭയങ്കരമായി അനുഭവപെട്ടു.. വില്ലന്റെ ഇൻട്രോ നന്നിരുന്നു.. അയാൾക് കൊടുത്ത ബിൽഡപ് ഒക്കെ... പക്ഷെ എവിടേയോ കൈവിട്ടു പോയി... പിന്നേ വില്ലനെ ആ ഒരു അവസ്ഥയിൽ എത്തിക്കാൻ ഉള്ള കാരണം എല്ലം എന്തോ എന്നിക് അത്ര ദഹിച്ചില്ല... പക്ഷെ അവസാനത്തെ ചില ഭാഗങ്ങളിൽ നായകനും വില്ലനും മികച്ചു നിന്ന്...
എന്നിരുന്നാലും ഒന്ന് കണ്ടു മറക്കാം ഈ സീരിസിനെ... ഒരു ആവറേജ് അനുഭവം...
No comments:
Post a Comment