"ആദ്യ സിനിമയും അവസാന സിനിമയും മരിച് അഭിനയിച്ച സുശാന്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😪"
John Green ഇന്റെ The Fault in Our Stars എന്ന പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പ് ആയ ഈ ഹിന്ദി റൊമാന്റിക് ഡ്രാമ ചിത്രം Shashank Khaitan, Suprotim Sengupta എന്നിവരുടെ തിരക്കഥയിൽ Mukesh Chhabra ആണ് സംവിധാനം ചെയ്തത്...
ചിത്രം പറയുന്നതും ഖൈസി ബസു- മാനി എന്നിവരുടെ കഥയാണ്.... തൈറോയ്ഡ് ക്യാന്സറിനോട് പൊരുതുന്ന ഖൈസിയുടെ ജീവിതത്തിലേക്ക് ഒരു ഇടുത്തി പോലെ എത്തുന്ന ഇമ്മാനുവേൽ രാജ്‌കുമാർ ജൂനിയർ എന്ന മാനിയും അവർ തമ്മിലുള്ള ബന്ധത്തിന്റെയും കഥപറഞ്ഞ ഈ ചിത്രം പൂപോലെ സുന്ദരം ആയി അനുഭവപ്പെടുന്നു... ചിത്രത്തിന്റെ ഈ യാത്രയിൽ അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും അവരുടെ പരിഭവങ്ങളും, അവരുടെ ആഗ്രഹങ്ങളും അവരുടെ വേദങ്ങളും എല്ലാം മനസ്സിൽ തട്ടി തന്നെ പറഞ്ഞുപോകുന്നുണ്ട്...
മാനി ആയി സുശാന്ത് സിംഗ് രാജ്പുത് എത്തിയ ചിത്രത്തിൽ ഖൈസി ബസു എന്ന കഥാപാത്രം ആയി സഞ്ജന സംഘി എത്തി... ഖൈസിയുടെ ജീവൻ ആയ പുഷ്പിന്ദരും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം തന്നെ.. ജെപി എന്ന അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ കഥാപാത്രം സാഹിത് വൈദ് കൈകാര്യം ചെയ്തപ്പോൾ ഖൈസിയുടെ അച്ഛൻ ആയി എത്തിയ ശാശ്വത ചാറ്റര്ജിയും, അമ്മ ആയി എത്തിയ സ്വസ്തിക മുഖർജിയും അവരുടെ റോൾ അതിഗംഭീരം ആക്കി... ഇവരെ കൂടാതെ നമ്മുടെ സ്വന്തം സുബ്ബലക്ഷ്മി അമ്മൂമ്മയും(കല്യാണരാമൻ മുത്തശ്ശി), പിന്നെ ഒരു മികച്ച cameo റോളിൽ സൈഫ് അലി ഖാനും ചിത്രത്തിൽ ഉണ്ട്....
Amitabh Bhattacharya യുടെ വരികൾക് A. R. Rahman ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music India ആണ് വിതരണം നടത്തിയത്... ഇതിലെ "മേ തുമഹാരാ " എന്ന ഗാനം ശരിക്കും മനസ്സിൽ സ്പർശിക്കുന്ന ഒന്ന് ആണ്..സത്യജിത് പണ്ടേ
ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആരിഫ് ഷെയ്ഖ് നിർവഹിച്ചു...
Fox Star Studios ഇന്റെ ബന്നേറിൽ സഞ്ജീവ് വർമ നിർമിച്ച ഈ ചിത്രം disney hotstar ആണ് വിതരണം നടത്തിയത്....ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ ചിത്രത്തിനു എനിക്കും എനിയെന്നും മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകും.... just an awasome one...
വാൽകഷ്ണം:
ബൈ സുശാന്ത് ബൈ.. ഇത്രെയും ദൃതി വേണ്ടിയിരുന്നില്ല... നിങ്ങൾ എന്നും എന്റെ പ്രിയ നായകൻ ആയി തന്നെ ഉണ്ടാകും... we will miss u often..
"Perhaps the difference between what is miserable, and that which is spectacular, lies in the leap of faith #selfmusing."- Sushant Singh Rajput.
No comments:
Post a Comment