"മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ ഞാൻ ബ്രാഹ്മണനോ ശൂദ്രനോ വൈശ്യനോ ഒന്നും അല്ല.. മന്നാഡിയാർ ക്ഷത്രിയൻ ആണ് ക്ഷത്രിയൻ..."
A. K. Sajan ഇന്റെ കഥയ്ക് S. N. Swamy തിരക്കഥ രചിച്ച ഈ ജോഷി ചിത്രം വിക്രത്തിന്റെ ആദ്യ മലയാള ചലച്ചിത്രം ആയിരുന്നു...
ചിത്രം പറയുന്നത് നരസിംഹ മന്നാടിയരുടെ കഥയാണ്... ഹൈദർ മരക്കാർ എന്ന ക്രിമിനലിനെ തൂക്കിലേറ്റാൻ കാശി എന്ന ഒരാളെ പോലീസ്‌കാർ ജയിലിലേക് കൊണ്ടുവരുന്നതും പക്ഷെ അവിടെ നടക്കുന്ന ചില സംഭവങ്ങൾ അയാളുടെ തൂകുന്ന ദിനം മാറ്റിവെക്കാൻ കാരണം ആകുന്നതോടെ ഹൈദർ എങ്ങനെ അവിടെ എത്തി പെട്ടു എന്നും അതിനു കാരണങ്ങൾ ആയ സംഭവങ്ങളിലേക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്...
നരസിംഹ മന്നാഡിയാർ എന്ന കഥാപാത്രം ആയി മമ്മൂക്ക എത്തിയ ചിത്രത്തിൽ ഹൈദർ മരക്കാർ എന്ന ഒന്നാന്തരം വില്ലൻ ആയി ടൈഗർ പ്രഭാകർ എത്തി... വീരസിംഹ മന്നാഡിയാർ എന്ന നരസിംഹന്റെ അനിയൻ ആയി ജയറാമേട്ടൻ വേഷമിട്ടപ്പോൾ എസ് ഐ ജോസ് നരിമാൻ എന്ന കഥാപാത്രത്തെ സുരേഷ്ഏട്ടനും ഭദ്രൻ എന്ന മന്നാടിയാരുടെ വലം കൈ കഥാപാത്രം ആയി വിക്രമും എത്തി... ഇവരെ കൂടാതെ ജനാർദനൻ ചേട്ടൻ, ഗൗതമി, രുദ്ര, ഷമ്മി തിലകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
ടൈഗർ പ്രഭാകരിന്റെ വില്ലൻ വേഷം ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്... മരണ ശിക്ഷയിൽ നിന്നും രക്ഷപെടാൻ അയാൾ ഉപയോഗിക്കുന്ന മാർഗങ്ങൾ...ഹോ ഇങ്ങനെ ഒക്കെയുള്ള പഴുതുകൾ നമ്മുടെ നിയമ വ്യവസ്ഥയിൽ ഉണ്ട് എന്നും രക്ഷപെടാൻ ഇങ്ങനെ ഒക്കെ ചെയ്യാമോ എന്ന് വരെ തോന്നിപോകും... അത്രെയും മികച്ച കുറെ മുഹൂർത്തങ്ങൾ വില്ലൻ ആയി എത്തിയ അദ്ദേഹത്തിൽ നിന്നും നമ്മുക്ക് കിട്ടുന്നുണ്ട്... നരസിംഹ മന്നാഡിയാർ ആയി മമ്മൂക്കയും തന്റെ റോൾ ഭംഗിയാകിട്ടുണ്ട്... ജനാർദ്ദനൻ ചേട്ടന്റെ പോലീസ് വേഷവും കൈയടി അർഹിക്കുന്നത് തന്നെ....
Shibu Chakravarthy, M. D. Rajendran എന്നിവരുടെ വരികൾക് S. P. Venkatesh ഈണമിട്ട ഇതിലെ ഗാനങ്ങൾ ഇന്നും വലിയ ഹിറ്റും എനിക്കും ഇന്നും ഇഷ്ടമുള്ളതും ആണ്.. പ്രത്യേകിച്ച് കരുകവയൽ കുരുവി, തുമ്പിപ്പെണ്ണേ എന്നി ഗാനങ്ങൾ...
Dinesh Babu ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് K. Sankunny ആയിരുന്നു.. ആരോമയുടെ ബന്നേറിൽ എം മണി നിർമിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയി.. എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്...
വാൽകഷ്ണം:
"നരസിംഹം ! Half man half lion, എനിക്കൊത്ത എതിരാളി"
No comments:
Post a Comment