Hans Bauer, Jim Cash, Jack Epps Jr. എന്നിവരുടെ കഥയ്ക് Luis Llosa സംവിധാനം ചെയ്ത ഈ അമേരിക്കൻ അഡ്വെഞ്ചർ ഹോർറോർ ചിത്രം പേര് പോലെ തന്നെ നമ്മളോട് പറയുന്നത് അനാക്കോണ്ടയുടെ കഥയാണ് ..
ആമസോൺ മഴക്കാടിൽ മാത്രം കാണുന്ന Shirishamas എന്ന ഗോത്ര വിഭാഗത്തിനെ കുറിച്ച് ഒരു ഡോക്യൂമെന്ററി എടുക്കാൻ കുറച്ചു സുഹൃത്തുക്കൾ വരുന്നു... ആ യാത്രയുടെ ഇടയിൽ അവര്ക് ഒരു Paraguay കാരൻ പാമ്പ് പിടിത്തക്കാരനെ കണ്ടുമുട്ടാൻ ഇടവരുന്നതും ആ യാത്ര അവരെ അനക്കോണ്ടാ എന്ന ഭീകര പാമ്പുകളുടെ കൂട്ടത്തിലേക് തള്ളിവിടുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
Jennifer Lopez ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ Terri Flores യിനെ അവതരിപ്പിച്ചത്... Jon Voight ഇന്റെ Paul Serone എന്ന വില്ലൻ കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Owen Wilson, Kari Wuhrer, Jonathan Hyde, Eric Stoltz, Vincent Castellanos എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Randy Edelman സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Michael R. Miller, Gregg London എന്നിവർ നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം Bill Butler നിർവഹിച്ചു... Q Cinema line cooperation ഇന്റെ ബന്നേറിൽ Verna Harrah, Carol Little, Leonard Rabinowit എന്നിവർ നിർമിച്ച ഈ ചിത്രം Columbia Pictures ആണ് വിതരണം നടത്തിയത്...
മോശം സിനിമകൾക് ഉള്ള Golden Raspberry Award യിൽ ആറ് നോമിനേഷൻ നേടിയ ഈ ചിത്രതെ തേടി Saturn Award യിൽ Best Actress, Best Horror or Thriller Film എന്നി അവാർഡ് നോമിനേഷനും Stinkers Bad Movie Award യിലെ Worst Supporting Actor, Worst Fake Accent അവാർഡും നേടി....
ഇങ്ങനെ ഒക്കെ ആ ആണെങ്കിലും ഇന്നും ഭീതിയോടെ കാണുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന് തന്നെ ആണ് ഈ പാമ്പൻ ചിത്രം.. ആ സമയത്ത് വലിയ വിജയം ആവാതെ നിന്ന ഈ ചിത്രം പക്ഷെ പിന്നീട് cult classic ആയി മാറി... ഈ ചിത്രത്തിന്റെ പ്രയക്ഷക പിന്തുണ പിന്നീട് കുറെ ഏറെ സീരീസ് ഓഫ് ചിത്രങ്ങൾക് വഴിയൊരുകുകയും ചെയ്തു.. ഒരു മികച്ച അനുഭവം....
No comments:
Post a Comment