Tuesday, July 7, 2020

Mirrors 2(english)



Matt Venne ഇന്റെ കഥയ്ക് Víctor García സംവിധാനം ചെയ്ത ഈ അമേരിക്കൻ സൂപ്പർനാച്ചുറൽ ഹോർറോർ ത്രില്ലെർ ചിത്രം mirrors എന്ന  ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ്‌... 

ചിത്രം പറയുന്നത് Max Matheson എന്ന ഒരാളുടെ കഥയാണ്.. തന്റെ ഫിയാൻസിയുടെ കൂടെ ഉണ്ടായപ്പോൾ നടന്ന ഒരു കാർ ആക്‌സിഡന്റ് അലട്ടികൊണ്ട് നിൽക്കുന്ന അവനെ ജീവിതത്തിലേക് തിരിച്ചു കൊണ്ടുവരാൻ അവന്റെ അച്ഛൻ Jack Matheson,  Mayflower department store വീണ്ടും പ്രവർത്തിപ്പിക്കാൻ തുടങ്ങുന്നതും പക്ഷെ അവിടത്തെ ആ ചില്ലികളിൽ ഒരു അദൃശ്യ ശക്തി വരുന്നതോടെ അതിന്റെ ലക്ഷ്യം തേടിയുള്ള മാക്സിന്റെ യാത്രയാണ് ചിത്രം പറയുന്നത്.... 

Max Matheson എന്ന കഥാപാത്രത്തെ Nick Stahl ചെയ്തപ്പോൾ Jennifer "Jenna" McCarty ആയി Christy Carlson Romano ഉം Elizabeth Reigns എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ Emmanuelle Vaugier ഉം അവതരിപ്പിച്ചു...  Jack Matheson എന്ന കഥാപാത്രത്തെ William Katt അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ Stephanie Honoré Sanchez, Lance E. Nichols, Wayne Pére എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.. 

Lorenzo Senatore ഛായാഗ്രഹണം  നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Robb Sullivan ഉം സംഗീതം Frederik Wiedmann ഉം ആയിരുന്നു.. Regency Enterprises ഇന്റെ ബന്നേറിൽ Betsy Danbury, John Portnoy, Nick Thurlow, Todd Williams എന്നിവർ  നിർമിച്ച ഈ ചിത്രം 20th Century Fox Home Entertainment ആണ്‌ വിതരണം നടത്തിയത്... ആദ്യ ഭാഗത്തിന്റെ അത്ര വരില്ലെങ്കിലും വെറുതെ ഒരു വട്ടം കാണാം.... വലിയ ഇഷ്ടം ആയില്ല.. അധികം പേടിപ്പിച്ചില്ല....

No comments:

Post a Comment