Raghu Samarth ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച ഈ കന്നഡ ലീഗൽ ഡ്രാമ ചിത്രത്തിൽ രാഗിണി പ്രജ്വൽ, Mukhyamantri Chandru, Achyuth Kumar, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി....
തന്നെ ഗാങ് റേപ്പ് ചെയ്തു എന്ന കുറ്റം ചുമത്തി മൂന്ന് പേർക്കെതിരെ കോടിതിയിൽ നന്ദിനി എന്ന നിയമ ബിരുദധാരി കേസ് കൊടുക്കുന്നു...അതിന്റെ ഫലമായി കേസ് കോടതിയിൽ വരികയും പക്ഷെ വേറെ വകീലിനെ വെക്കാതെ നന്ദിനി തന്നെ കേസ് വാദിക്കാൻ തുടങ്ങുന്നതോടെ അവളും ആ കേസ് അന്വേഷിക്കുന്ന പാർത്ഥസാരഥി ഭ്രമ എന്ന പോലീസ് ഓഫീസർക് ചില സംശയങ്ങൾ ഉടെലെടുക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Ragini Prajwal നന്ദിനി എന്ന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ പാർത്ഥസാരഥി ഭ്രമ എന്ന കഥാപാത്രതെ കൃഷ്ണ ഹെബ്ബാൾ അവതരിപ്പിച്ചു... ജഡ്ജ് കഥാപാത്രത്തെ മുഖ്യമന്ത്രി ചന്ദ്രു ചെയ്തപ്പോൾ ദശമി എന്ന കഥാപാത്രം സിരി പ്രഹ്ലാദും, അച്യുത് കുമാരിന്റെ ജഗദിഷ് പ്രസാദും കൈയടി അർഹിക്കുന്നു...
Vasuki Vaibhav സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Srikanth ഉം ഛായാഗ്രഹണം Sugnaan ഉം ആയിരിന്നു.. PRK Productions ഇന്റെ ബന്നേറിൽ Ashwini Puneeth Rajkumar ഉം, M Govinda യും കൂടി നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈമ് വീഡിയോ ആണ് വിതരണം നടത്തിയത്.... ഒരു നല്ല അനുഭവം




