Wednesday, December 25, 2019

Helen



"അല്ല നിങ്ങൾക് എങ്ങനാ തോന്നിയെ, എന്റെ കുഞ്ഞു അതിന്റെ അകത്തു ഉണ്ടാക്കും എന്ന്?
"10-30 വർഷായി ഞാൻ ഈ ജോലിയിൽ കേറീട്ട്.. .ദിവസവും നൂറു കണക്കിന് ആളുകളെ കാണുന്നുണ്ട്... ഞങ്ങൾ ഇതുവരെ മിണ്ടിട്ട് ഒന്നും ഇല്ലാ.... പക്ഷെ എന്നും പോകുബോമ്പോഴും വരുമ്പോഴും സാറിന്റെ മോൾ മുടങ്ങാതെ എന്നെ നോക്കി ഒരു ചിരി ചിരിക്കും.. ഒരു സലാം തരും.. ഇന്നലെ വരുമ്പോൾ അത് കിട്ടി... പക്ഷെ വൈകിട്ട് അത് കിട്ടീട്ടില്ല എന്നാ കാര്യം ഉറപ്പായിരുന്നു... ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലൊക്കെ ശ്രദ്ധിക്കുമ്പോൾ അവരുടെ മുഖം നമ്മൾ ഒരിക്കലും മറക്കില്ല സാറെ... ശരിക്കും നിലത്തു നോക്കി നടക്കാൻ അല്ല... മുഖത്തു നോക്കി നടക്കാൻ ആണ് മനുഷ്യനെ പഠിപ്പിക്കേണ്ടത്... എന്നാ ശരി ഞാൻ ഇറങ്ങട്ടെ... ഡ്യൂട്ടിക് കേറാൻ സമയായി.. അധികം മാറി നിൽക്കാൻ പറ്റില്ല.... "
"അഹ്.. "
"ചോദിക്കാൻ വിട്ടുപോയി.. സാറിന്റെ മോളിന്റെ പേര് എന്തായിരുന്നു? "

ഒരു പുഞ്ചരിയുടെ വില മനസിലാക്കി തന്ന ചിത്രം...

Alfred Kurian Joseph, Noble Babu Thomas, Mathukutty Xavier എന്നിവർ കഥയും തിരക്കഥയും രചിച് Mathukutty Xavier സംവിധാനം ചെയ്ത ഈ മലയാള സർവൈവൽ ത്രില്ലെർ ചിത്രത്തിൽ അന്ന ബെൻ ഹെലൻ എന്നാ ടൈറ്റിൽ കഥാപാത്രം ആയി എത്തി...

ചിത്രം പറയുന്നത്  ഹെലന്റെ പോളിന്റെ കഥയാണ്... അച്ഛൻ പോളിനൊപ്പം ജീവിക്കുന്ന അവൾ  കാനഡയിൽ ജോലി ചെയ്യാൻ IELTS ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുകയും അതിനിടെ നഗരത്തിലെ ഒരു മാളിൽ Chicken Hub എന്നാ സ്ഥലത്തു ജോലി ചെയ്യുതു വരുന്നു..
അച്ഛൻ അറിയാത്ത ഒരു പ്രണയവും അവൾക് ഉണ്ട്... അതിനിടെ ഒരു ദിനം ഒരു പ്രത്യേക സാഹചര്യത്തിൽ അവൾ ചിക്കൻ ഹബഇന്റെ കോൾഡ് സ്റ്റോറേജിൽ പെട്ടു പോകുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

അന്ന ബെനിനെ കൂടാതെ ലാൽ, പോൾ എന്നാ ഹെലന്റെ അച്ഛൻ ആയി എത്തിയപ്പോൾ തിരക്കഥാകൃത്തുകളിൽ ഒരാൾ ആയ നോബിൾ ചിത്രത്തിലെ അസർ എന്നാ ഹെലന്റെ പ്രണയം ആയുംഉണ്ട്.. രതീഷ് കുമാർ എന്നാ പോലീസ് ഓഫീസർ ആയി എത്തിയ അജു വര്ഗീസ് ആണ് മറ്റൊരു മികച്ച കഥാപാത്രം.... ആ സമയത്ത് ഒന്ന് കയ്യിൽ കിട്ടിയുരുന്നുവെങ്കിൽ ഞാൻ തന്നെ അയാളെ അവിടെ വച്ചു ഇടിച്ചേനെ..അത്രെയും അറപ്പ് വന്നു ആ കഥാപാത്രത്തോട്... ചിലപ്പോൾ അജുവിന്റെ ക്യാരിയനെ തന്നെ മാറ്റാൻ ഈ ചിത്രം കാരണം ആകാൻ ചാൻസ് ഉണ്ട്.. ഇവരെ കൂടാതെ ജയരാജ്‌, ബിനു പപ്പു, കൂടാതെ വിനീത് ശ്രീനിവാസനും ചിത്രത്തിൽ ഒരു cameo റോളിൽ വരുന്നുണ്ട്...

Vinayak Sasikumar വരികൾക്ക് Shaan Rahman ഈണമിട്ട ഇതിലെ ഗാനങ്ങൾ Muzik 247 ആണ് വിതരണം നടത്തിയത്..ഇതിലെ വിനീത് ശ്രീനിവാസൻ പാടിയ പൊൻ താരമേ എന്ന് തുടങ്ങുന്ന ഗാനം വളരെ ഇഷ്ടമായി ...

Anend C. Chandran ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Shameer Muhammed ആയിരുന്നു... Habit of Life
Big Bang Entertainments എന്നിവരുടെ ബന്നേറിൽ Vineeth Sreenivasan നിർമിച്ച ഈ ചിത്രം Funtastic Films ആണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തി... ഒരു മികച്ച അനുഭവം.. .

Monday, December 23, 2019

Unstoppable(korean)



Kim Min-ho കഥയെഴുതി സംവിധാനം ചെയ്ത ഈ South Korean crime action ചിത്രത്തിൽ Ma Dong-seok, Song Ji-hyo എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

ചിത്രം പറയുന്നത് Dong-chul എന്നാ പഴയ ഒരു ഗ്യാങ്സ്റ്ററുടെ കഥയാണ്... തന്റെ ആയകാലത് നാടിനെ വിറപ്പിച്ചിരുന്നു എങ്കിലും അദേഹത്തിന്റെ ജീവിതത്തിലേക്കു  Ji-soo എന്നാ സുന്ദരിയായ ഭാര്യ വരുന്നതോട് കൂടെ അദ്ദേഹം അതെല്ലാം വിട്ടു ഒരു നല്ല ജീവിതം നയിച്ചുപോരുന്നു.... പക്ഷെ ഒരു ദിനം , Ji-soo യെ ആരോ കടത്തിക്കൊണ്ട് പോകുന്നതോട് കൂടെ ഡോങ് ആ പഴയ ജീവിതത്തിലേക് തിരികെ പോകേണ്ടി വരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

Dong-chul ആയി  Ma Dong-seok ഒരു പെട്ട പരാക് നടത്തിയപ്പോൾ,  പ്രയക്ഷകനെ  മുൾമുനയിൽ നിർത്തുന്ന പല സീന്സും ചിത്രത്തിൽ ഉണ്ട്... എന്നാ ഒരു സ്ക്രീൻ presence ആണ് ആ മനുഷ്യൻ... train to busan ആണ് അദേഹത്തിന്റെ ആദ്യം ഞാൻ കാണുന്ന ചിത്രം.. അതിൽ തന്നെ ഫാൻ ആയതും ആണ്. പിന്നേ Along with the Gods series,  The Gangster The Cop The Devil, Derailed, The Flu എന്നിങ്ങനെ പല ചിത്രങ്ങളും അങ്ങേരുടേതായി കണ്ടു...എല്ലാം ഒന്നിലൊന്നു കിഡ്‌ലോ കിടിലം....  ഇദ്ദേഹത്തെ കൂടാതെ Kim Sung-oh യുടെ  Ki-tae യുടെ വില്ലൻ വേഷവും Song Ji-hyo യുടെ Ji-soo എന്നാ ഭാര്യ വേഷവും മികച്ചത് തന്നെ...

Plusmedia Ent., B.A. Entertainment,  എന്നിവരുടെ ബന്നേറിൽ Park Joon-shik നിർമിച്ച ഈ ചിത്രം Showbox ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും ഭേദപ്പെട്ട പ്രകടനം നടത്തി.... പഴ്സണലി ചിത്രം എന്നിക് ഭയങ്കര ഇഷ്ട്ടമായി.... ഒരു ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക് തീർച്ചയായും കണ്ടു നോകാം...കിക്കിടു പടം...

Sunday, December 22, 2019

Children's park



റാഫിയുടെ കഥയ്ക് ഷാഫി സംവിധാനം ചെയ്ത ഈ മലയാളം കോമഡി ഡ്രാമ ചിത്രത്തിൽ ധ്രുവൻ, ഗായത്രി സുരേഷ്, ഷറഫുദീൻ, മനസാ രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ചിത്രം പറയുന്നത് ഗോവിന്ദൻ മാഷും അദ്ദേഹം നോക്കി നടത്തുന്ന അനാഥ കുട്ടികൾക്കു ആശ്രയം ആയ ചിൽഡ്രൻസ് പാർക്കിന്റെയും കഥയാണ്..അതിനിടെ പെട്ടന് പണം ഉണ്ടാകാൻ വേണ്ടിയുള്ള ഒരു തരികിട പരിപാടിയുമായി  ഋഷി-ജെറി എന്നി കൂട്ടുകാർ അവിടെ എത്തുന്നതും പക്ഷെ അവിടെ വച്ചു ലെനിൻ എന്നാ ഒരു രാഷ്ട്രിയ കാരന്റെ കടന്നു വരവ് അവരെ ആ കുട്ടികളെ സംരക്ഷിക്കാൻ ഇറങ്ങിപുറപെടേണ്ടി വരുന്നതും ആണ് കഥാസാരം..

ഗോവിന്ദൻ മാഷ് ആയി ജോയ് മാത്യു എത്തിയ ചിത്രത്തിൽ ഋഷി ആയിരുന്നു ധ്രുവനും ജെറി ആയിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ ഉം എത്തി.. വിജി എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ ഗായത്രി സുരേഷ് കൈകാര്യം ചെയ്തപ്പോൾ മനസാ രാധാകൃഷ്ണൻ പ്രാർത്ഥന എന്നാ കഥാപാത്രം ആയി എത്തി.

അരുൺ രാജ് സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Faizal Ali ആയിരുന്നു..... Cochin Films ഇന്റെ ബന്നേറിൽ Roopesh Omana, Milan Jaleel എന്നിവർ നിർമിച്ച ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്.... ഒരു നല്ല കൊച്ചു ചിത്രം

Saturday, December 21, 2019

Action(tamil)



KVA Rules ഇന്റെ കഥയ്ക് Sundar C., Venkat Ragavan, Subha എന്നിവർ തിരക്കഥ രചിച്ചു Sundar C. സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ചിത്രത്തിൽ വിശാൽ, തമ്മന്ന, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ചിത്രം പറയുന്നത് കരനെൽ സുഭാഷും അദേഹത്തിന്റെ അസിസ്റ്റന്റ് ദിയയുടെയും കഥയാണ്... ഇന്ത്യൻ മിലിറ്ററി ഓഫീസർസ് ആയ അവർ സുഭാഷിന്റെ ഏട്ടനേയും, അവന്റെ കാമുകി/fiancee ആയ മീരയുടെ കൊലപതാകളെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ സാരം...

സുഭാഷ് ആയി വിശാൽ എത്തിയ ചിത്രത്തിൽ തമ്മന്ന ദിയ എന്നാ കഥാപാത്രം ആയും എത്തി... മീരയെ ഐശ്വര്യ ലക്ഷ്‌മി അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ യോഗി ബാബു, Akanksha Puri, രാംകി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Pa. Vijay, Hiphop Tamizha, Arivu, Paul B Sailus, Navz47 എന്നിവരുടെ വരികൾക്ക് Hiphop Tamizha സംഗീതം നൽകിയ ഇതിലെ ഗാനങ്ങൾ Muzik 247 ആണ് വിതരണം നടത്തിയത്... Dudley ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് N. B. Srikanth ആയിരുന്നു..

Trident Arts ഇന്റെ ബന്നേറിൽ R. Ravindran നിർമിച്ച ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വിജയം ആയില്ല... സമയം ഉണ്ടെങ്കിൽ വെറുതെ ഒരു വട്ടം കണ്ടു മറക്കാം

Sarabham(tamil)



2003 യിൽ ഇറങ്ങിയ ജാപ്പനീസ് ത്രില്ലെർ ഗെയിം ഇനെ ആസ്പദമാക്കി Arun Mohan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് neo noir മിസ്ടറി ചിത്രത്തിൽ Naveen Chandra, Salony Luthra, Aadukalam Naren എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് വിക്രമിന്റെ കഥയാണ്.. പെട്ടന്ന് പൈസ ആകാൻ എന്തും ചെയ്യാൻ തയ്യാർ ആയ അവൻ ചെന്നൈയിൽ  ഒരു വാസ്തുവിദ്യാ സ്ഥാപനനത്തിൽ ആണ് ജോലി ചെയ്യുന്നത്... ഒരു ദിനം അവൻ ചെയ്ത ഒരു ഡിസൈൻ അവന്റെ ക്ലയന്റ്  മാനേജർ അവന്റെ ആജന്മ ശത്രുവിനെ കൊണ്ട് ചെയ്യിക്കാൻ തയ്യാർ ആകുന്നതും അതിനിടെ അയാളുടെ മകൾ ശ്രുതിയുടെ കടന്നുവരവ് അവന്റെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

വിക്രം ആയി നവീൻ ചന്ദ്ര എത്തിയ ചിത്രത്തിൽ സലോനി ലുത്ര ശ്രുതി-സഞ്ജന ചന്ദ്രശേഖർ എന്നി ഇരട്ടകൾ ആയും ആടുകളം നരേൻ ചന്ദ്രശേഖർ എന്നാ കഥാപാത്രം ആയും എത്തി... ഇവരെ കൂടാതെ കാതൽ കണ്ണൻ, ബോയ്സ് രാജൻ,ശങ്കർ നാരായൺ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Britto Michael സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Leo John Paul ഉം ഛായാഗ്രഹണം Krishnan Vasanth ഉം ആയിരുന്നു... .Thirukumaran Entertainment ഇന്റെ ബന്നേറിൽ C. V. Kumar നിർമിച്ച ഈ ചിത്രം Abi TCS Studios, Dream Factory എന്നിവർ ചേർന്ന് ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ പോസറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ശോഭിച്ചില്ല... എന്തായാലും ത്രില്ലെര്സ്‌ ഇഷ്ടമുള്ളവർക് ഒരു വട്ടം കാണാം... മോശമില്ല.... .

Laal kaptaan(hindi)



"ആദ്മി കെ പൈദാ ഹൊതെ ഹി കാൽ അപ്പനെ ഭൈസേ പർ ചൽ പടതാ ഹേയ് ഉസെ വാപസ് ലേ ആനെ.. ആദ്മി കി ജിന്ദ്ഗി ഉത്നി ജിതനാ സമയ ഉസ് ഭൈസ് കോ ലഗാ ഉസ് തക് പഹുഞ്ചനെ... കാൽ സബ് ഖാ ജായേഗാ.. ആകാശ്, പാതാൾ, ദേവതാ, ബ്രഹ്‌മാണ്ഡ.. സബ് ഖത്തം ഹോ ജായേഗാ.. മഹാദേവ് കി താണ്ഡവ് മേം... ഫിർ ഏക് ബാർ ജനം ലെനെ കെ ലിയേ.. ഫിർ ഏക് ബാർ മർനെ കെ ലിയേ... ജീവൻ... മരണ് .. യെ ജീവൻ മരണ് കാ ഫെർ യു ഹി ചലത രഹേഗാ... ആദ്മി ഗോലു കാ ബേയിൽ ഇസ് ചക്കർ വിദ്യ മെ യും ഹി പിസ്ത രഹേഗാ... യഹി ഹേയ് തുമഹാരാ ഇതിഹാസ്... യഹി കല് ഥാ.. യഹി ആജ് ഹേ ഔർ യഹി കൽ ഹോഗാ.. "

Deepak Venkateshan ഇന്റെ കഥയ്ക് അദ്ദേഹവും Navdeep Singh ഉം കൂടെ തിരക്കഥ രചിച്ചു Navdeep Singh സംവിധാനം ചെയ്ത ഈ Hindi-language epic action drama ചിത്രത്തിൽ Saif Ali Khan, Manav Vij, Zoya Hussain, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ഗോസായിന്റെ കഥയാണ്... ബ്രിട്ടീഷ് രാജ്യം ഭരിക്കുന്ന കാലത്താണ് ചിത്രം നടക്കുന്നത്.. പതിനെട്ടാം നൂറ്റാണ്ടിൽ തന്റെ റാണിയെയും പടയെയും തട്ടിയെടുത്തു മാറാത്ത സാമ്രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിച്ചു രക്ഷപെട്ട രഹമേത് ഖാൻ എന്നാ തന്റെ ആജന്മ ശത്രുവിനെ തേടിയുള്ള ഗോസായിന്റെ യാത്ര പറയുന്ന ചിത്രം പിന്നീട് അദ്ദേഹം ഒരു വിധവയെ കണ്ടുമുട്ടുന്നതും അങ്ങനെ അവരെയും തന്റെ കൂടെ കൂടി ഗോസ്സയിൻ തന്റെ ലക്ഷ്യം തേടി യാത്ര തിരിക്കുന്നതും ആണ് കഥാസാരം...അദ്ദേഹത്തിന് രഹമേത് ഖാനെ കണ്ടുപിടിക്കാൻ പറ്റുമോ? ആരായിരുന്നു ശരിക്കും ഇയാൾ?  എന്നൊക്കെയാണ് ചിത്രം നമ്മളോട് പറഞ്ഞു തരുന്നത്... അവസാനം വന്ന ട്വിസ്റ്റ്‌ ശരിക്കും ഞെട്ടി....

ഗോസ്സയിൻ ആയി സൈഫ് അലി ഖാനിന്റെ മികച്ച പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... രഹമേത് ഖാൻ എന്നാ വില്ലൻ ആയി Manav Vij ഉം വിധവ ആയി Zoya Hussain ഉം അവരുടെ റോൾ ഭംഗി ആക്കി... ഇവരെ കൂടാതെ Deepak Dobriyal, Simone Singh, Saurabh Sachdeva എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയപ്പോൾ  Neeraj Kabi, Sonakshi Sinha എന്നിവർ ഗസ്റ്റ് ആയും ചിത്രത്തിൽ എത്തുന്നു....

Saurabh Jain, Puneet Sharma, Sahib എന്നിവരുടെ വരികൾക്ക് Samira Koppikar ഈണമിട്ട ഇതിലെ ഗാനങ്ങൾ Eros Music ആണ് വിതരണം നടത്തിയത്..... ചിത്രത്തിന്റെ ബി ജി എം Benedict Taylor, Naren Chandavarkar എന്നിവരായിരുന്നു... ചിത്രത്തിന്റെ സോൾ അതിൽ ഉണ്ട്... Shanker Raman ഇന്റെ ഛായാഗ്രഹണവും Jabeen Merchant ഇന്റെ എഡിറ്റിംഗും മികച്ചത് തന്നെ....

Eros International, Colour Yellow Productions എന്നിവരുടെ ബന്നേറിൽ Anand L. Rai, Sunil Lulla എന്നിവർ നിർമിച്ച ചിത്രം Eros International ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ അധികം ശോഭിച്ചില്ല...എന്നിരുന്നാലും സൈഫിന്റെ പ്രകടനം കാണാൻ തീർച്ചയായും ഒരു വട്ടം കാണാം... ഒരു good attempt..

Housefull 4 (hindi)



Sara Bodinar, Sajid Nadiadwala എന്നിവരുടെ കഥയ്ക് Farhad Samji, Aakash Kaushik, Madhur Sharma, Tushar Hiranandani, Sparsh Khetarpal, Tasha Bhambra എന്നിവർ തിരക്കഥ രചിച്ച ഈ ഹിന്ദി കോമഡി ചിത്രത്തിൽ അക്ഷയ് കുമാർ, റിതിഷ് ദേശ്മുഖ്, ബോബി ഡിയോൾ, കൃതി സെനോൺ, പൂജ ഹേഗെ, കൃതി ഖാർബന്ദ കൂടാതെ റാണാ ദഗ്ഗുബതി, ശരദ് ഖേൽക്കർ  എന്നിവർ പ്രധാനകഥാപത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ഹാരി-റോയ്-മാക്സ് എന്നി സഹോദരങ്ങളുടെ കഥയാണ്... ലണ്ടനിൽ ബാർബർ ഷോപ്പ് വച്ചു സഹോദരങ്ങളുടെ കൂടെ ജീവിക്കുന്ന അദ്ദേഹത്തെ പഴയ ജന്മത്തിലെ ചില സംഭവങ്ങൾ അലട്ടുണ്ടെങ്കിലും ഒരു വലിയ ഒച്ച കേട്ടാൽ എല്ലാം മറന്നു പോകും... അതിനിടെ അവരുടെ ജീവിതത്തിലേക്കു മൂന്ന് സഹോദരിമാരും മൈക്കിൾ എന്നാ ഗുണ്ടയും വരുന്നതും അതിലുടെ അവരുടെ പഴയ ജന്മത്തിൽ നടന്ന സംഭങ്ങൾ എങ്ങനെ ആണ് അവരെ ഇപ്പോൾ അലട്ടാൻ തുടങ്ങുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ഹാരി/രാജ്‌കുമാർ ബൽദേവ് സിംഗ- ധര്മപുത്ര /മാക്സ് -ബാങ്ട് മഹാരാജ/റോയ് എന്നി കഥാപാത്രങ്ങളെ അക്ഷയ് കുമാർ-ബോബി ഡിയോൾ-റിതിഷ് ദേശ്മുഖ് എന്നിവർ ചേർന്നു അവതരിപ്പിച്ചപ്പോൾ രാജകുമാരി മധു /കൃതി തകരാൽ -രാജകുമാരി മാല /പൂജ തകരാൽ  -രാജകുമാരി മീന /നേഹ തകരാൽ എന്നി സഹോദരിമാർ ആയി പൂജ ഹെഗ്‌ഡെ-കൃതി ഖാർബാന-കൃതി സ്നോൺ എന്നിവർ എത്തി.... ഗാമ/പപ്പു രംഗീല ആയി റാണാ ദഗ്ഗുബതി എത്തിയാപ്പോൾ ശരദ് ഖേൽക്കർ സൂര്യഭൻ /മൈക്കിൾ ഭായ് എന്നാ കഥപാത്രം ആയി എത്തി.. ഇവരെ കൂടാതെ ചുങ്കി പണ്ടേ, രഞ്ജീത്, ജോണി ലെവൽ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Farhad Samji, Sameer Anjaan,  Vayu എന്നിവരുടെ വരികൾക്ക് Sohail Sen, Farhad Samji, Sandeep Shirodkar എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ് വിതരണം നടത്തിയത്... Julius Packiam എന്റേതാണ് ചിത്രത്തിന്റെ സ്കോർ...

Rameshwar S. Bhagat എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Sudeep Chatterjee നിർവഹിച്ചു... Nadiadwala Grandson Entertainment ഇന്റെ ബന്നേറിൽ Sajid Nadiadwala നിർമിച്ച ചിത്രം Fox Star Studios ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് ആയിരുന്നുവെങ്കിലും ബോക്സ്‌ ഓഫീസിൽ വലിയ വിജയം (6th Highest gross Bollywood movie of 2019) ആയിരുന്നു.....ഒരു വട്ടം കണ്ടിരിക്കാം....

Friday, December 20, 2019

Android kunjappan version 5.25



"തന്റെ അച്ഛൻ ഭാസകര പൊതുവാളെ  നോക്കാൻ ആണ് സുബ്രമണ്യൻ ആ റോബോട്ട് വീട്ടിൽ കൊണ്ടുവന്നത്... പക്ഷെ അത് ഭാസ്‍കറിന്റെ ജീവിതത്തെ മാറ്റിമറിച്ചത് വളരെ പെട്ടന്നായിരുന്നു....

നവാഗതൻ Ratheesh Balakrishnan Poduval കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം sci-fi ഡ്രാമ കോമഡി ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സൗബിൻ സാഹിർ, Kendy Zirdo എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് ഭാസകര പുതുവാളും മകൻ സുബ്രമണ്യന്റെയും കഥയാണ്...എന്നും മകൻ തന്റെ ഒപ്പം വേണം എന്ന് വാശിയുള്ള പൊതുവാളുടെ വാക് ധിക്കരിച്ചു നാട് വിട്ടു പോകുന്ന സുബ്ബു അവിടെ വച്ചു ഹിറ്റോമി എന്നാ പെൺകുട്ടിയെ ഇഷ്ട്ടപെട്ടു പ്രണയത്തിൽ ആകുന്നു... അവിടെ തന്നെ താമസം ആകാൻ തീരുമാനിക്കുന്ന അദ്ദേഹത്തിന് അവിടെ ഹിറ്റോമിയുടെ അച്ഛനെ നോക്കാൻ വെച്ച റോബോട്ട് കാണാൻ കാരണം ആകുകയും അത് നാട്ടിൽ അച്ഛനെ നോക്കാൻ എത്തിക്കുന്നതോട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം....

ഭാസകര പൊതുവാൾ ആയി സുരാജേട്ടന്റെ മറ്റൊരു മാസമാരിക പ്രകടനം ആണ് ചിത്രത്തിന്റെ ഹൈലൈറ്.... മകൻ നാട് വിടാൻ തീരുമാനിക്കുമ്പോഴും, ആദ്യം ഒന്ന് പേടിചെങ്കിലും പിന്നീട് തന്നെ സ്നേഹിക്കാൻ സ്വന്തം മകൻ അല്ല ആ ഇരുമ്പ് കഷ്ണം മാത്രേ ഉള്ളു എന്ന് സത്യം മനസിലാകുന്നതോട് കുടി അദ്ദേഹത്തിന്റെ ഉള്ളിൽ വന്ന മാറ്റങ്ങളും എല്ലാം ശരിക്കും ഞെട്ടിച്ചു... ഒരു ഇടതു പൊതുവാൾ മകനോട് പറയുന്നുണ്ട് "നീ ഒക്കെ ഞാൻ എന്തെകിലും ഉച്ചത്തിൽ പറഞ്ഞാൽ എന്നെ ചീത്ത വിളിച്ചു എന്ന് പറയും... ദേ അവനുണ്ടല്ലോ എന്നോട് ഒന്നും പറയാതെ ഞാൻ പറയുന്നത് പോലെ അനുസരിക്കും " അതുപോലെ,  കുഞ്ഞപ്പന് ജാതകം എഴുതി, ഡ്രസ്സ്‌ തയ്ച്ചു കൊടുക്കത്തും,  അവസാന രംഗത്ത് മകന്റെ ബൈക്കിന്റെ പുറകിൽ ഇരുന്ന പോകുന്ന സമയത്ത് "കുഞ്ഞാപ്പാ " എന്നാ വിളിക്കുന്ന ആ ഒരു സീൻ മതി ഭാസ്കര പൊതുവാളിന് ആരായിരുന്നു ആ റോബോട്ട് എന്ന് നമ്മക് മനസിലാക്കി തരാൻ... ഈ കഥാപാത്രം എന്നും ഓർക്കപെടും എന്നതിൽ ഓരോ സംശയവും വേണ്ട... ചിലപ്പോൾ വേറെ ഒരു നാഷണൽ അവാർഡ് അദേഹത്തിന്റെ വീട്ടിൽ എത്തിയാലും ഞെട്ടേണ്ട...

പിന്നീട് മകൻ ആയി എത്തിയ സൗബിൻ ഇക്ക... ഓരോ ചിത്രത്തിലും വീണ്ടും വീണ്ടും അദ്‌ഭുദങ്ങൾ സൃഷ്ടിക്കുന്ന സുരാജേട്ടനെ പോലെയുള്ള മറ്റൊരു മലയാള നടൻ.. സുബ്ബു എന്നാ കഥാപാത്രവും എന്നും ഓര്മിക്കപ്പെടേണ്ടത് തന്നെ... അച്ഛനെ കൂടുതൽ സ്നേഹിക്കുന്ന പക്ഷെ സ്വന്തം നിസ്സഹായ അവസ്ഥയിൽ എന്ത് ചെയ്യണം എന്ന് മനസിലാകാതെ നിൽക്കുന്ന സുബ്ബു ചിലപ്പോൾ നമ്മളിൽ തന്നെ കാണും... ഒരു ഇടത് സുബ്ബു തന്റെ കൂട്ടുകാരി/ഭാര്യ ആയ ഹിറ്റോമിയോട് പറയുന്നുണ്ട് "അച്ഛന് ഞാനും ആ റോബോട്ടും തമ്മിലുള്ള വ്യത്യാസം മനസിലാവാതെ ആയി" എന്ന്... അത് തന്നെ ആയിരിക്കണം സംവിധായകൻ നമ്മൾ പ്രയക്ഷകരോടും സംവദിക്കാൻ ശ്രമിക്കുന്നത്... ഈ യുഗത്തിൽ എല്ലാം റോബോട്ട് ചെയ്യുന്നത് കൊണ്ട് ചിലപ്പോൾ നമ്മള്ളും ഇത് പോലെ മനുഷ്യനും റോബോട്ടും തമ്മിലുള്ള അന്തരം മനസിലാകാൻ വിഷമിക്കുന്നില്ലേ?

റോബോ കുഞ്ഞപ്പനും  ഉം ഒരു മികച്ച കഥാപാത്രം തന്നെ... പൊതുവാളിന്റെ ചോദ്യത്തിന് കുഞ്ഞപ്പൻ പറഞ്ഞ  "എന്നെ ഭാസ്കരനെ സഹായിക്കാൻ ആണ് ഉണ്ടാക്കിയത് എന്നിക് വികാരങ്ങൾ ഇല്ലാ " എന്നാ ഉത്തരം നമ്മൾ പ്രയക്ഷകരോട് സംവിധായകന് പറയേണ്ട എല്ലാം ഉണ്ട്... ഹിറ്റോമി ആയി എത്തിയ Kendy Zirdo യും തനറെ വേഷം അതിഗംഭീരം ആക്കി..ഇവരെ കൂടാതെ സൈജു കുറുപ്പ്, മാല പാർവതി, ശിവദാസ് കണ്ണൂർ, രജീഷ് മാധവൻ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

സനു ജോൺ വര്ഗീസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിപാലും ആയിരുന്നു.. .moonshot entertainment ഇന്റെ ബന്നേറിൽ Santhosh T. Kuruvilla നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണവും ചെയ്തത്.... ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീരം അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി...ഒരു മികച്ച അനുഭവം......

Zombie(tamil)



Bhuvan Nullan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് സോമ്പി ചിത്രത്തിൽ യോഗി ബാബു യാഷിഖാ ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു എത്തി..

ചിത്രം പറയുന്നത് കുറച്ചു കൂട്ടുകാരുടെ കഥയാണ്... കുറെ ഏറെ പ്രശ്നങ്ങൾ ഉള്ള അവർ അതിൽ നിന്നും മോചനം നേടാൻ ഒരു യാത്ര പോകുന്നതും അതിനിടെ ഒരു റിസോർട്ടിൽ തങ്ങുന്ന അവർ  ഐശ്വര്യ എന്നാ പെൺകുട്ടിയെയും പിസ്റ്റൾ രാജ് എന്നാ ഒരു ഡോണിനെയും കണ്ടുമുട്ടുന്നു.. പിസ്റ്റോളുമായി ഒരു പ്രശനത്തിൽ അവർ പെടുന്നെകിലും ആ റിസോർട്ടിൽ സോമ്പി അറ്റാക്ക് വരുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

പിസ്റ്റൾ രാജ് ആയി യോഗി ബാബു എത്തിയ ചിത്രത്തിൽ ഐശ്വര്യ ആയി യാഷിക ആനന്ദും എത്തി... ഇവരെ കൂടാതെ മനോബല, ഗോപി, ജോൺ വിജയ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Vishushri K ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Dinesh Ponraj ഉം സംഗീതം Premgi Amaren ഉം ആയിരുന്നു... S3 Pictures ഇന്റെ ബാനറിൽ Vasanth Mahalingam, V. Muthukumar എന്നിവർ നിർമിച്ച ചിത്രം Lahari Music, T-Series എന്നി പ്രൊഡക്ഷൻ കമ്പനികൾ ഒന്നിച്ചാണ് നിർവഹിച്ചത്.... വെറുതെ ഒരു വട്ടം കാണാം

Tuesday, December 17, 2019

Perfect Number( korean)



Keigo Higashino യുടെ The Devotion of Suspect X എന്നാ ജാപ്പനീസ് പുസ്തകതെ ആധാരമാക്കി Lee Gong-joo, Lee Jung-hwa, Kim Tae-yoon എന്നിവർ തിരക്കഥ രചിച്ചു Bang Eun-jin സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ മിസ്ടറി ഡ്രാമ ചിത്രത്തിൽ Ryoo Seung-bum, Lee Yo-won, Cho Jin-woong എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു എത്തി...

ചിത്രം പറയുന്നത് Kim Seok-go എന്നാ ബുദ്ധിമാനായ ഗണിതശാസ്ത്രജ്ഞന്റെ കഥയാണ്.. അധികം ആരോടും സംസാരിക്കാതെ ഒരു സ്കൂളിൽ കുട്ടികളെ പഠിപ്പിച്ചു കഴിയുന്ന അയാൾക് ഒരു ചെറിയ പ്രണയം ഉണ്ട്.. താൻ എപ്പോഴും  ഉച്ചയ്ക്ക് ചോർ വാങ്ങുന്ന, തന്റെ വീടിന്റെ തൊട്ട് അപ്പുറത്തുള്ള Baek Hwa-sun എന്നാ ഭർത്താവ് ഉപേക്ഷിച്ച ആ സ്ത്രീയുമായി...  അവർ പക്ഷെ അവരുടെ മരുമകളുടെ ആണ് താമസം.. അതുകൊണ്ട് തന്നെ ഇതേവരെ ആ കാര്യം അയാൾ അവരോട് പറഞ്ഞിരുന്നില്ല... പക്ഷെ ആ രാത്രി അയാൾ ആ വീട്ടിൽ വരുന്നതോട് കുടി കഥ പുതിയ വഴിത്തിരിവിൽ എത്തുകയും പിന്നീട് നടക്കുന്ന സംഭവ ബഹുലമായ വികാസങ്ങളും ആണ് ചിത്രത്തിൻറെ ആധാരം...

Kim Seok-go ആയി Ryoo Seung-bum എത്തിയ ചിത്രത്തിൽ Baek Hwa-sun ആയി Lee Yo-won എത്തി... Detective Jo Min-beom എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി Cho Jin-woong എത്തിയപ്പോൾ ഇവരെ കൂടാതെ Kim Bo-ra, Kim Yoon-sung, Kwon Hae-hyo എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Shin Yi-kyung സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Choi Chan-min ഉം എഡിറ്റിംഗ്  Yoo Sung-yup, Baek Eun-ja എന്നിവരും ചേർന്നു നിർവഹിച്ചു.. K&Entertainment ഇന്റെ ബന്നേറിൽ Jung Tae-sung, Shin Yang-jung, Im Sang-jin എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം CJ Entertainment ആണ് വിതരണം നടത്തിയത്...

Busan International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിലെ അഭിനയത്തിന് Cho Jin-woong ഇന് 2013 യിലെ 49th Baeksang Arts Awards യിൽ Best Supporting Actor nomination ലഭിക്കുകയുണ്ടായി... Suspect X എന്നാ പുസ്തകം പല പേരും പല രീതിയിൽ പുനര്നിര്മിച്ചിട്ടുണ്ടെങ്കിലും എല്ലാം ഒന്നിലൊന്നു മികച്ചത് തന്നെ.. കണ്ടു നോക്കു..

Sunday, December 15, 2019

Manoharam



"നമ്മളുടെ നാട്ടിലൊക്കെ പണ്ട് ഫ്ലെക്സ് ഒക്കെ വരുന്നതിനു മുൻപ് ഒരു കൂട്ടം ആൾകാർ ജീവിച്ചിരുന്നു.. തങ്ങളുടെ  കൈ കൊണ്ട് ബോർഡുകളിലും ചുമരുകളിലും മായാജാലം കാണിച്ചവർ... ഈ ചിത്രം അവരിൽ ഒരാളുടെ കഥയാണ്... "

അൻവർ സാദിഖ് കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം കോമഡി ഡ്രാമ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, അപർണ ദാസ്, ദീപക് പറമ്പൊൾ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു എത്തി...

ചിത്രം പറയുന്നത് മനോഹരന്റെ കഥയാണ്... മനു എന്ന് എല്ലാരും വിളിക്കുന്ന അയാൾ നാട്ടിൽ പോസ്റ്ററുകളിൽ മറ്റും വരച്ചു ജീവിച്ചു പോകുന്നു... തന്റെ ജോലി കാരണം കല്യാണം മുടങ്ങി പോകുന്ന മനുവിന്റെ ജീവിതത്തിലേക്ക അദ്ദേഹത്തിന്റെ പഴയ കൂട്ടുകാരൻ രാഹുൽ ഒരു ഇടുത്തി പോലെ വന്നു ഒരു ഫ്ലെക്സ് പ്രിന്റിംഗ് ഷോപ്പ് തുടങ്ങുന്നതും, അതിനിടെ അവൻ ശ്രീജ എന്നാ പെൺകുട്ടിയെ കണ്ടുമുട്ടുന്നതും അതിനിടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

മനോഹരൻ എന്നാ മനു ആയിരുന്നു വിനീത് ശ്രീനിവാസന്റെ മനോഹരമായ അഭിനയം തന്നെ ആണ് ചിത്രത്തിന്റെ കാതൽ... ശ്രീജ ആയി എത്തുന്ന അപർണ ദാസും, രാഹുൽ എന്നാ ചെറിയ വില്ലത്തം നിറഞ്ഞ കഥാപാത്രം ആയിരുന്നു ദീപക്കും അവരുടെ റോൾ ഭംഗിയാക്കി... ഇവരെ കൂടാതെ ഇന്ദ്രൻസ്, ബേസിൽ ജോസഫ്, ഡൽഹി ഗണേഷ് എന്നിവരും ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പുകുന്നു..

ജോയ് പോളിന്റെ വരികൾക്ക് സഞ്ജീവ് തോമസ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിബിൻ ജേക്കബും എഡിറ്റിംഗ് നിധിൻ രാജ് ആരോളും ആണ്.. chakkalakal films ഇന്റെ ബന്നേറിൽ jose chakkalakal, സുനിൽ ഏ കെ എന്നിവർ നിർമിച്ച ഈ ചിത്രം സെഞ്ച്വറി ഫിലംസ് ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തി... ശരിക്കും ഒരു മനോഹരമായ അനുഭവം....

വാൽകഷ്ണം:
"Complex" അല്ല  "Compolex"

Saturday, December 14, 2019

Section 375 (hindi)



Manish Gupta യുടെ കഥയ്ക് Ajay Bahl  സംവിധാനം നിർവഹിച്ച ഈ ഹിന്ദി കോർട്ട്റൂം ഡ്രാമ ഇന്ത്യൻ പീനൽ കോഡ്ലോ ഇന്റെ സെക്ഷൻ 375 യിനെ ആസ്പദമാക്കി എടുത്തതാണ്....

അഞ്ജലി ധങ്ങളെ എന്നാ coustume designer രോഹൻ ഖുറാനെ എന്നാ ഡിറക്ടറിന് എതിരെ റേപ്പ് കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിൽ അയക്കുന്നു.. താൻ അവളുടെ സമ്മതത്തോടെയാണ് അവളെ പ്രാപിച്ചത് എന്നും അത് അവൾ സ്വന്തം ഉന്നതിക്ക് വേണ്ടി തന്നെ കരു ആക്കി റേപ്പ് ആക്കി മാറ്റിയതാണ് എന്നും അദ്ദേഹം തീർത്തു പറയുന്നു... അതിനിടെ അദ്ദേഹത്തെ രക്ഷിക്കാൻ ഹൈ കോർട്ടിൽ Tarun Saluja എന്നാ ക്രിമിനൽ അഡ്വക്കേറ്റ് തയ്യാർ ആകുന്നതും അതിലുടെ അന്ന് ആ രാത്രി അവിടെ നടന്ന സംഭവങ്ങളുടെ ചുരുളഴിയുന്നതും ആണ് കഥാസാരം...

Tarun Saluja ആയി അക്ഷയ് ഖന്ന എത്തിയ ചിത്രത്തിൽ Richa Chadda ഹിറാൾ ഗാന്ധി എന്നാ തരുണിന്റെ ഡിഫെൻസ് ആയി എത്തി.. അഞ്ജലി ധങ്ങളെ എന്നാ കഥാപാത്രം ആയി മീര ചോപ്ര എത്തിയപ്പോൾ രോഹൻ ആയി രാഹുൽ ഭട്ടും തന്റെ സാന്നിധ്യം മികച്ചതാക്കി... ഇവരെ കൂടാതെ സന്ധ്യ മൃദുൽ, കിഷോർ കദം, കൃതിക ദേശായ് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...

Clinton Cerejo സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Sudhir K. Chaudhary ഉം എഡിറ്റിംഗ് Praveen Angre ഉം ആയിരുന്നു.... Panorama Studios,T-Series എന്നിവരുടെ  ബന്നേറിൽ Kumar Mangat Pathak, Abhishek Pathak, SCIPL എന്നിവർ നിർമിച്ച ചിത്രം Panorama Studios, PVR Pictures, Anand Pandit Motion Pictures എന്നിവർ ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച വിജയം ആയിരുന്നു..... Singapore South Asian International Film Festival (SgSAIFF) യിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ തന്നെ ഉണ്ടാകും....

വാൽകഷ്ണം:
Law is a fact, Justice is abstract

Perfume: Story of a murderer (german)



"ഈ ചിത്രം കണ്ടു കഴിഞ്ഞാൽ ചിലപ്പോൾ നമ്മളിൽ ചിലരെങ്കിലും ആ പെർഫ്യൂം കിട്ടാൻ ഒന്ന് ആഗ്രഹിക്കും 😜"

Patrick Süskind ഇന്റെ perfume എന്നാ പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആ ഈ ചിത്രം Andrew Birkin, Bernd Eichinger, Tom Tykwer എന്നിവരുടെ തിരക്കഥയ്ക് Tom Tykwer ആണ് സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് Jean-Baptiste Grenouille എന്നാ ഒരു കൊടും ക്രൂരനായ കുറ്റവാളിയുടെ ശിക്ഷയിൽ നിന്നുമാണ്..പിന്നീട് ഫ്ലാഷ്ബാക്കിലൂടെ അദേഹത്തിന്റെ കഥയിലേക് നമ്മളെ കൊണ്ടുപോകുന്നു.. ഉണ്ടാകാൻ മണം പിടിക്കാൻ പ്രത്യേക കഴിവുള്ള gernouille ഒരു ദിനം പാരിസിൽ എത്തുന്നു.. അവിടെ ഉള്ള perfumes ഇന്റെ മണത്തിൽ അദ്ദേഹം ആകൃഷ്ടനാകുന്നു.. ലോകത്തിലെ  മുഴുവൻ സെന്റിന്റെയും മണം തന്റെ എടുത്തു വന്നെങ്കിലും അതിലൊന്നും മതിവരാത്ത അയാൾ ഒരു പെർഫെക്ട് സെന്റിന്റെ കൂട്ടു തേടി നടപ്പ് തുടങ്ങുന്നതും ആ യാത്രയിൽ അദ്ദേഹത്തിന് ഒരിക്കൽ ഒരു പെൺകുട്ടിയെ കൊലപാതകം ചെയ്യേണ്ടി വരുന്നു.. അതിനെ മറിക്കാൻ അദ്ദേഹം ആ പെൺകുട്ടിയുടെ മണം ഒരു കുപ്പിയിൽ ആകുന്നതും പിന്നീട് അതുപോലെ പല പേരെ പല സ്ഥലങ്ങളിൽ വച്ചു കൊലപാതകം ചെയ്തു കുപ്പിയിൽ അവരുടെ മണം ഉണ്ടാക്കി ഒരു പെർഫെക്ട് സെന്റ് ഉണ്ടാകുന്നതും  ആണ് ചിത്രത്തിന്റെ ഇതിവൃത്തം...അവസാന സീൻസ് ഒക്കെ അപാരം ആണ്.. കാണാൻ നല്ല മനക്കട്ടി വേണം.. strictly A certified..

Jean-Baptiste Grenouille ആയി എത്തിയ Ben Whishaw യുടെ അഭിനയം ആണ് ചിത്രത്തിന്റെ കാതൽ...ശരിക്കും നമ്മൾക്കും ആ മണം കിട്ടിയോ എന്ന് സംശയം ഉണ്ട്... ഇവരെ കൂടാതെ Rachel Hurd-Wood, Alan Rickman, Sian Thomas, Sam Douglas എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി...

Reinhold Heil, Johnny Klimek, Tom Tykwer എന്നിവർ ചേർന്നു സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Alexander Berner നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം Frank Griebe ആയിരുന്നു.ഈ ചിത്രത്തിന്റെ ഏറ്റവും ബെസ്റ്റ് ഭാഗം ഇത് തന്നെ... ഛായാഗ്രഹണം ഒരു രക്ഷയും ഇല്ലാ.... John Hurt ചിത്രത്തിന്റെ നരറേറ്റേഷൻ ഏറ്റടുത്തു...

Castelao Productions, Neff Productions, VIP Medienfunds 4 എന്നിവരുടെ ബന്നേറിൽ Bernd Eichinger  നിർമിച്ച ഈ ചിത്രം ഇംഗ്ലീഷ് ഫ്രഞ്ച് ജർമൻ ഭാഷകളിൽ DreamWorks Pictures, Constantin Film (Germany), Metropolitan Filmexport (France)
എന്നിവർ വിതരണം നടത്തി.... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ ആയിരുന്നു...ബോക്സ്‌ ഓഫീസിൽ ചിത്രം  അവേർജ് വിജയം ആയിരുന്നു... .

33rd Saturn Awards യിൽ Best Action/Adventure/Thriller Film, Best Director (Tykwer), Best Writing (Birkin, Eichinger, Tykwer), Best Supporting Actress (Hurd-Wood), and Best Music (Tykwer, Klimek, Heil) എന്നിവിഭാഗങ്ങളിൽ അഞ്ചു നോമിനേഷൻ നേടിയ ചിത്രം 2007 European Film Awards യിൽ Best Cinematographer, European Film Academy Prix d'Excellence  ( Uli Hanisch) എന്നി അവാർഡ് നേടി... ഇത് കൂടാതെ People's Choice Award, Best Actor (Ben Whishaw),  Best Composer (Tykwer, Klimek, Heil) നോമിനേഷനും ഇവിടെ നേടി.... 2007 യിൽ Germany Film Awards യിൽ Silver Best Feature Film award, Best Cinematography, Best Costume Design, Best Editing, Best Production Design and Best Sound അവാര്ടും Best Direction, Best Film Score നോമിനേഷനും നേടി.... 2007 Bavarian Film Awards യിൽ Best Director, Best Production Design അവാർഡും നേടിയ ചിത്രം 2006 Bambi Award യിലും തന്റെ സാന്നിധ്യം അറിയിച്ചു...

കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക... ഞാൻ ആദ്യം പറഞ്ഞ പോലെ ചിത്രം strictly A ആണ്...ബട്ട്‌ ചിത്രം കണ്ടാൽ നമ്മളും അതിൽ ചിലപ്പോൾ ലയിച്ചു പോകും.... one of my favourite movie

Bigil(tamil)




"ഈ ചിത്രത്തെ കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടാകും എന്നാലും രായപ്പൻ എന്നാ കഥാപാത്രത്തെ  കുറിച്ച് ഒറ്റ അഭിപ്രായം മാത്രേ ഉണ്ടാകു.. മരണ മാസ്... "

Atlee കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് സ്പോർട്സ് ആക്ഷൻ ചിത്രത്തിൽ വിജയ് രായപ്പൻ -മൈക്കിൾ ബീഗിൾ എന്നി കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ബീഗിലിൻറെ കഥയാണ്.. രായപ്പൻ എന്നാ ഗുണ്ട അച്ഛന്റെ മകൻ ആയ അദ്ദേഹത്തിന് ഒരു പ്രത്യേക സാഹചര്യത്തിൽ  കൂട്ടുകാരൻ കതിർ പരിശീലിപ്പിക്കുന്ന പെൺ ഫുട്ബോൾ ടീമിനെ പരിശീലിപ്പികേണ്ടി വരുന്നതും, അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രം All India Football Federation നിൽ നടക്കുന്ന ചതികുഴികൾക്കും അതിലുടെ എങ്ങനെ ആണ് അവിടത്തെ ആൾകാർ പാവപെട്ട അർഹത ഉള്ള  ആൾക്കാരെ പിന്തള്ളി അർഹത ഉള്ളതാ പൈസകാരെ മുന്പോട്ട് കൊണ്ടുവരുന്നതും എന്നും പറഞ്ഞു തരാൻ ശ്രമിക്കുന്നു...

വിജയിനെ കൂടാതെ നയൻതാര ഏഞ്ചൽ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ജെ കെ ശർമ എന്നാ വില്ലൻ കഥാപാത്രത്തെ ജാക്കി ഷെറോഫ് അവതരിപ്പിച്ചു... കതിർ അതെ പേരിലുള്ള ഫുട്ബോൾ കോച്ച് ആയി എത്തിയപ്പോൾ ഇവരെ കൂടാതെ ഇന്ദുജ രവിചന്ദ്രൻ, വർഷ ബൊല്ലമ്മ, അമൃത അയ്യർ, രേബ മോണിക്ക ജോൺ, ഇന്ദ്രജ ശങ്കർ, ഗായത്രി റെഡി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

വിവേകിന്റെ വരികൾക്ക് എ ആർ റഹ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music India ആണ് വിതരണം നടത്തിയത്.. ഇതിലെ സിംഗപ്പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം എല്ലാ പെണ്ണുങ്ങൾക്കും ആണ് ടീം ഡെഡിക്കേറ്റ് ചെയ്തത്... വിവേകിന്റെ വരികളിൽ പറഞ്ഞാൽ  "This is a woman anthem, dedicated to mother, sister, wife and all women in the world".. ഇത് കൂടാതെ വേറിത്തരം, ഉന്കാഗ എന്ന് തുടങ്ങുന്ന ഗാനങ്ങളും പ്രിയം തന്നെ.

G. K. Vishnu ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Ruben ആയിരുന്നു.. AGS Entertainment ഇന്റെ ബന്നേറിൽ Kalpathi S. Aghoram, Kalpathi S. Ganesh, Kalpathi S. Suresh എന്നിവർ നിർമിച്ച ഈ ചിത്രം Screen Scene Media Entertainment ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയി... ഫ്രാൻസ് - യു കെ എന്നി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കോർഡ് ഇട്ട ഈ ചിത്രം മലയേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിളും വലിയ വിജയം ആണ്... ഫുട്ബോൾ സീനിലെ ചിലപ്പോൾ പോരായിമകൾ ഒഴിച്ചാൽ ഒരു മികച്ച അനുഭവം ആകുന്നു ഈ ചിത്രം..

വാൽകഷ്ണം:

"ബിഗിലെ ... കപ്പ്‌ മുഖ്യം ബിഗിലെ "

Maamangam





എല്ലാവരും ഇപ്പോൾ മമ്മൂക്കയുടെ മാമാങ്കം കണ്ടും കാണാതെയും ഇരികുകയാകും..ഈ എഴുത് ആ ചിത്രത്തിനെ കുറിച്ചല്ല. വർഷങ്ങൾക് മുൻപ് വന്ന ഒരു മാമാങ്ക കഥയെ കുറിച്ചാണ്.

N. Govindankutty കഥയും തിരക്കഥയും എഴുതി Navodaya Appachan സംവിധാനം ചെയ്ത ഈ മലയാള ഹിസ്റ്റോറിക്കൽ പീരിയഡ് ഡ്രാമ ചിത്രത്തിൽ പ്രേം നസീർ, ജയൻ, ജോസ് പ്രകാശ്, ആലുമ്മൂടൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ചു..

ചിത്രം പറയുന്നത് സാമൂതിരിയും  വള്ളുവക്കോനാതിരിയും തമ്മിൽ നടന്ന മാമാങ്ക  യുദ്ധങ്ങളുടെ കഥയാണ്...പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ  ഭാരതപുഴയുടെ അടുത്ത് തിരുനാവായ ക്ഷേത്രത്തിൽ നടക്കുന്ന മാമാങ്കത്തിന്റെ രക്ഷാധികാരി ആവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവി ആയിരുന്ന ആ സമയത്ത്,  സാമൂതിരിയെ വകവരുത്തി ആ കസേര എടുക്കാൻ വേണ്ടി വള്ളുവക്കോനാതിരിയും സംഘവും നടത്തിയിരുന്ന യുദ്ധങ്ങളിലേക് ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്..

 ചന്തുണ്ണി കൂട്ടുകാരൻ മൂസ എന്നിവരിലൂടെ സഞ്ചരിക്കുന്ന ചിത്രം ചന്തുണ്ണിയുടെ അച്ഛനും  ഗുരുനാഥനും ആയ Thanayanjeri Pandhya Perumal ഇന്റെ കാത്തിരിപ്പ് ആയ ആ സാമൂതിരിയുടെ മാമാങ്കത്തിന്റെ രക്ഷാധികാരി ആവാൻ തുണിയുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും നമ്മളെ കൂട്ടികൊണ്ട് പോകുന്നു..

ചന്തുണ്ണി ആയി പ്രേം നസീർ എത്തിയ ചിത്രത്തിൽ മൂസ ആയി ജയനും മാണിവിക്രമൻ എന്നാ സാമൂതിരി രാജാവായി ജോസ് പ്രകാശും എത്തി.. എം എൻ നമ്പ്യാർ Thanayanjeri Pandhya Perumal ആയി എത്തിയപ്പോൾ ഇവരെ കൂടാതെ അംബിക, കവിയൂർ പൊന്നമ്മ, പൂജപ്പുര രവി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

P. Bhaskaran മാഷിന്റെ വരികൾക്ക് K. Raghavan മാസ്റ്റർ ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റ്‌ ആയിരുന്നു.. മാമാങ്കം എന്ന് തുടങ്ങുന്ന ഗാനം ഇതിൽ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്..  Navodaya Studio ഇന്റെ ബന്നേറിൽ സംവിധായകൻ അപ്പച്ചൻ തന്നെ നിർമിച്ച ഈ ചിത്രം അവർ തന്നെ വിതരണം നടത്തി...

Marcus Bartley ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് T. R. Sekhar ആയിരുന്നു... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയിരുന്നു എന്നാണ് അറിവ്... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു.. ഒരു മികച്ച അനുഭവം

Wednesday, December 11, 2019

Ad Astra(english)



James Gray, Ethan Gross എന്നിവർ കഥയും തിരക്കഥയും രചിച്ചു James Gray സംവിധാനം ചെയ്ത ഈ American science fiction adventure  ചിത്രത്തിൽ Brad Pitt, Tommy Lee Jones, Ruth Negga, Liv Tyler, Donald Sutherland, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് Major Roy McBride ഇന്റെ കഥയാണ്.. 26 വർഷങ്ങൾക് മുൻപ് H. Clifford McBride എന്നാ അദേഹത്തിന്റെ അച്ഛൻ തുടങ്ങി വച്ച ലിമ പ്രോജക്ടിന്റെ ബാക്കിയായി അദ്ദേഹത്തെ അവിടെ സ്പേസിൽ കാണാതാവുന്നു. അങ്ങനെ ആ സമയത്ത് അവര്ക് ക്ലിഫ്‌ഫോർഡിന്റെ ഒരു സന്ദേശം ലഭിക്കുന്നതും അതിനോട് അനുബന്ധിച്ചു റോയ് അച്ഛനെ തേടി നെപ്ട്യൂൺ ഗ്രഹത്തിലേക് ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം.

 Major Roy McBride ആയി ബ്രാഡ് പിറ്റ് എത്തിയ ചിത്രത്തിൽ അദേഹത്തിന്റെ അച്ഛൻ H. Clifford McBride ആയി Tommy Lee Jones എത്തി. ഇവരെ കൂടാതെ Ruth Negga, Liv Tyler, Donald Sutherland എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..

Max Richter സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് John Axelrad, Lee Haugen എന്നിവരായിരുന്നു.. Hoyte van Hoytema ആണ് ഛായാഗ്രഹണം. Venice Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തെ തേടി Critics' Choice Movie Awards യിലെ Best Visual Effects, Best Sci-Fi/Horror Movie അവാർഡും കൂടാതെ Hollywood Critics Association, San Diego Film Critics Society, Venice Film Festivalഇലെ തന്നെ Golden Lion അവാർഡും ലഭിക്കുകയുണ്ടായി..

Regency Enterprises, Bona Film Group, New Regency, Plan B Entertainment, RT Features, Keep Your Head Productions, MadRiver Pictures, TSG entertainment എന്നിവരുടെ ബന്നേറിൽ Brad Pitt, Dede Gardner, Jeremy Kleiner, James Gray, Anthony Katagas, Rodrigo Teixeira, Arnon Milchan എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox(Worldwide), Bona Film Group(China) എന്നിവരാണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ വലിയ പരാജയം ആയി... കാണാത്തവർക് ഒന്ന് കണ്ടു നോകാം..ബട്ട്‌ വലിയ രസം ഇല്ലാ..

Tuesday, December 10, 2019

Ready or Not(english)



Guy Busick,R. Christopher Murphy എന്നിവരുടെ കഥയകും തിരക്കഥയ്ക്കും Matt Bettinelli-Olpin, Tyler Gillett എന്നിവർ ചേർന്നു സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് ബ്ലാക്ക് കോമഡി ഹോർറോ ത്രില്ലെർ ചിത്രത്തിൽ Samara Weaving പ്രധാന കഥാപാത്രം ആയി എത്തി...

ചിത്രം പറയുന്നത് ഗ്രേസിന്റെ എന്നാ പുതുപെണ്ണിന്റെ കഥയാണ്... അലക്സ്‌ എന്നാ അവരുടെ  ഭർത്താവിന്റെ Le Domas കുടുംബത്തിലേക്ക്  വരുന്ന അവളുടെ ജീവിതത്തിൽ ആ കല്യാണ രാത്രി നടക്കുന്ന സംഭവങ്ങളിലേക് വിരൽ ചൂണ്ടുന്ന ചിത്രം ഒരു വിയലിൻസ് നിറഞ്ഞ ഭീകര അന്തരീക്ഷത്തിലൂടെ ആണ് മുന്പോട്ട് പോകുന്നത്... അവിടെ ഉള്ള നിയമപ്രകാരം അവൾക് ഒരു അനുഷ്ഠാനം നടത്തേണ്ടി വരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങൾക്ക് ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്....കുറച അധികം മനക്കട്ടി വേണം ചിത്രം കാണാൻ..

Samara Weaving ഇനെ കൂടാതെ Mark O'Brien ഗ്രസിന്റെ ഭർത്താവായ അലക്സ്‌ ആയി എത്തിയാപ്പോൾ Adam Brody, Daniel Le Domas എന്നാ അലക്സിന്റെ സഹോദരനെ അവതരിപ്പിച്ചു... ഇവരെ കൂടാതെ Henry Czerny, Andie MacDowell, Nicky Guadagni എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

Brian Tyler ചിത്രത്തിന്റെ ആ ഭീകര മ്യൂസിക് ചെയ്തപ്പോൾ Brett Jutkiewicz ഇന്റെ ഛായാഗ്രഹണവും Terel Gibson ഇന്റെ എഡിറ്റിംഗും മികച്ചതായിരുന്നു.. Fantasia International Film Festival ഇൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം...

Mythology Entertainment, Vinson Films എന്നിവരുടെ ബന്നേറിൽ Tripp Vinson, James Vanderbilt, Willem Sherak, Bradley J. Fischer എന്നിവർ നിർമിച്ച ഈ ചിത്രം Fox Searchlight Pictures ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി.. ഒരു മികച അനുഭവം.. ത്രില്ലെർ കാണാൻ ഇഷ്ടമുള്ളവർ തീർച്ചയായും കാണു...

വാൽകഷ്ണം :
Are you Ready or Not?

Sunday, December 8, 2019

Who



Ajay Devaloka കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം,ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ടൈം ട്രാവൽ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, പേർളി മണി, ശ്രുതി മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി. .

ചിത്രം നടക്കുന്നത് ഒരു സുന്ദരമായ നിഗൂടമായ താഴ്വരയിൽ ആണ്...അവിടെ എല്ലാ ക്രിസ്മസ് ദിനവും ചില നിഗൂടമായ കാര്യങ്ങൾ നടക്കുന്നതും അത് തെളിയിക്കാൻ രണ്ടു പോലീസ് ഓഫീസർസ് അതിന്റെ ചാർജ് എടുക്കത്തുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രം പറയുന്നത് "share dream" എന്നാ പ്രക്രിയെ കുറിച്ചാണ്.... അതിനിടെ മറ്റൊരു എടുത്തു ഡോറോൾസ്‌ എന്നാ സ്ത്രീ തന്നെ അലട്ടുന്ന ഒരു സ്വപ്നതെ കുറിച്ച് അറിയാൻ അരുണിമ എന്നാ ഡോക്ടറെ സമീപിക്കുന്നതും ആ സംഭവങ്ങൾ എങ്ങനെ ആണ് ആ താഴ്വരയിലെ നിഗൂട സംഭവങ്ങൾക്ക് ഉള്ള കാരണം ആവുന്നു എന്നതും parallel ആയി ചിത്രത്തിൽ പറയുന്നു...

ഡോളറിസ് ആയി പേർളി മണി മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ ഷൈനിന്റെ ജോൺ ലൂക്ക, ശ്രുതി മേനോനിന്റെ അരുണിമ, പ്രശാന്ത് നായരുടെ dr. സാമുവേൽ എന്നി കഥാപാത്രങ്ങളും മികച്ചത് തന്നെ... ഇവരെ കൂടാതെ രാജീവ്‌ പിള്ള, അംഗന റോയ്, ശ്രീകാന്ത് മേനോൻ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

സംവിധായകൻ തന്നെ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Amith Surendran ആയിരുന്നു... Catharsis,  Manikandan Ayyapa എന്നിവർ ചേർന്നു സംഗീതം നൽകിയ ചിത്രത്തിന്റെ ഒരു ഗാനത്തിന്റെ വോക്കല്സ് Uyanga Bold എന്നാ പ്രശസ്ത സംഗീതജ്ഞ ചെയ്തു.. അവർ നോളന്റെ ഡാർക്ക്‌ നൈറ്റ്‌ എന്നാ ചിത്രത്തിൽ ജോലി ചെയ്തിട്ടുണ്ട്...

71st Cannes film festival ഇന്റെ മാർക്കറ്റ് സെക്ഷനിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നി ഭാഷകളിൽ നിർമിക്കുകയും ക്രിട്ടിസിന്റെ ഇടയിൽ അവേർജ് റിവ്യൂസ് നേടുകയും ചെയ്തു.. ബോക്സ്‌ ഓഫീസിൽ ചിത്രം വലിയ വിജയം ആയില്ല എന്നാ അറിവ്...

കുറച്ചു കൺഫ്യൂഷൻ ഒക്കെ ആദ്യം ഉണ്ടായെങ്കിലും ചിത്രം മുഴുവൻ കണ്ടു രണ്ടാം ഭാഗം കണ്ടു ആദ്യ ഭാഗം വീണ്ടും കണ്ടപ്പോൾ ചിത്രത്തിന്റെ കൺഫ്യൂഷൻ പോയി.... ഒരു മികച്ച അനുഭവം....

Saturday, December 7, 2019

Panipat(hindi)



Ashok Chakradhar ഇന്റെ കഥയ്ക് Chandrashekhar Dhavalikar, Ranjeet Bahadur, Aditya Rawal, Ashutosh Gowariker എന്നിവർ തിരക്കഥ രചിച്ചു Ashutosh Gowariker സംവിധാനം ചെയ്ത ഈ ഹിന്ദി എപിക് വാർ ചിത്രത്തിൽ സഞ്ജയ്‌ ദത്ത്, അർജുൻ കപൂർ, കൃതി സ്നോൺ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു....

ചിത്രം പറയുന്നത് പാനിപതിൽ നടന്ന മൂന്നാമത്തെ യുദ്ധത്തിന്റെ ഉത്ഭവവും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്..പതിനെട്ടാം നൂറ്റാണ്ടിൽ മാറാത്ത സാമ്രാജ്യം അതിന്റെ ഉന്നതിയിൽ എത്തുന്നതും അതിനിടെ അഫ്ഗാൻ രാജാവ് അഹമ്മദ് ശാഹ് അബ്ദാലി ഭാരതം ആക്രമിക്കാൻ എത്തുന്നു... അദ്ദേഹത്തെ നേരിടാൻ മാറാത്ത സാമ്രാജയത്തിന്റെ പടത്തലവൻ Sadashiv Rao Bhau ഉം കൂട്ടരും ഇറങ്ങിപുറപെടുന്നതും അതിന്റെ ഫലമായി അവര്ക് പാനിപ്പത്തിന്റെ രണഭൂമിയിൽ വച്ചു അബ്ദാലിയുമായി ഏറ്റുമുട്ടേണ്ടി വരുന്നതോട് നടക്കുന്ന സംഭവങ്ങൾ  ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Sadashiv Rao Bhau എന്നാ കഥാപാത്രം ആയി അർജുൻ കപൂർ എത്തിയ ചിറ്റരത്തിൽ അഹമ്മദ് ഷാ അബ്ദാലി ആയി സഞ്ജയ്‌ ദത്തും എത്തി... സദാശിവന്റെ ഭാര്യ പാർവതി ആയി കൃതി സ്നോൺ എത്തിയപ്പോൾ ഇവരെ കൂടാതെ മോഹണിഷ് ഭാൽ, സീനത് അമൻ, പദ്മിനി കോലാഹപുരി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Javed Akhtar ഇന്റെ വരികൾക്ക് Ajay Atul ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്.. ഇതിലെ മന് മേ ശിവ എന്നാ ഗാനം ഇഷ്ടമായി... C. K. Muraleedharan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Steven Bernard ആണ്..

Ashutosh Gowariker Productions, Vision World Films എന്നിവരുടെ ബന്നേറിൽ Sunita Gowariker, Rohit Shelatkar എന്നിവർ നിർമിച്ച ചിത്രം Reliance Entertainment ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടുന്ന ചിത്രത്തിന് ബോക്സ്‌ ഓഫീസിലും ഒരു തണുത്ത തുടക്കമാണ് കിട്ടിയിരിക്കുന്നത്..

ഒരു മികച കഥയും ആള്കാരും ഉണ്ടായിട്ടും ചിത്രം പല ഇടങ്ങളിലും വളരെ ബോറിങ് ആയിരുന്നു.... ഒരു യുദ്ധ ചിത്രം എന്നാ പേരിൽ വന്ന ചിത്രം എവിടെയൊക്കയോ ഒരു മേലോ ഡ്രാമ ആവുകയും വില്ലൻ ആയി എത്തിയ സഞ്ജയ്‌ ദത്തിന് അധികം സ്ക്രീനും ഉള്ളതിൽ ഒരു മാതിരി വെറും ഒന്ന് രണ്ടു ബോറൻ സീൻ കൊടുകുവും ചെയ്തതോടെ യുദ്ധം ഭാഗത്തിന്റെ ഭംഗി വളരെ കുറഞ്ഞു.. പിന്നേ അർജുൻ കപ്പൂറിന്റെ അഭിനയം താൻ ഈ കഥാപാത്രത്തിന് ചേരുന്നതല്ല എന്ന പിന്നെയും പിന്നെയും പറഞ്ഞുകൊണ്ട് നിന്ന്.. കൃതിക്ക് അധികം ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല... എന്നാലും തന്റെ സഹോദരിമാരെ രക്ഷിക്കാൻ നടത്തുന്ന ഒരു യുദ്ധം സീൻ ഉണ്ടായത് ഞെട്ടിച്ചു...ആ ഒരു മൂന്ന് മിനിറ്റ് അവരുടെ മികച്ച അഭിനയം കണ്ടു എന്ന് പറയാം.... ബാക്കി ഉള്ളവർ അവരുടെ റോൾ വന്നു ചെയ്തു പോയി..

 പിന്നേ ഛായാഗ്രഹണവും സീ ജീ ഐ യും ഒക്കെ വളരെ മോശം ആയിരുന്നു... പണ്ട് നമ്മൾ സീരിയലുകളിൽ ഒക്കെ കാണുന്ന പോലത്തെ ഒരണ്ണം.. ബാഹുബലി പോലത്തെ ചിത്രങ്ങൾ കാണാൻ തുടങ്ങിയ നമുക് അതുകൊണ്ട് തന്നെ ഈ വിഭാഗം തീരെ ഇഷ്ടമാവാൻ വഴിയില്ല...

ഒരു വട്ടം കണ്ടു മറക്കാം..

Tuesday, December 3, 2019

Horns(english)



Joe Hill's ഇന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കി Keith Bunin ഇന്റെ തിരക്കഥയിൽ Alexandre Aja സംവിധാനം  ചെയ്ത ഈ Canadian-American dark fantasy horror ചിത്രത്തിൽ Daniel Radcliffe, Juno Temple, Joe Anderson എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് ഇഗ്നെസിസ് പെരിഷ് എന്നാ എഗ് ഇന്റെ കഥയാണ്.. തന്റെ ഗേൾഫ്രണ്ട്  മെറിനിനെ റേപ്പ് ചെയ്തു കൊന്ന കുറ്റത്തിന് അറസ്റ്റിൽ ആവുന്ന അവനെ കോടതി പിന്നീട് വെറുതെ വിട്ടെങ്കിലും നാട്ടുകാർ വെറുതെ വിട്ടില്ല...മെറിന്റെ അച്ഛനും അവനെ കൊലപാതകി ആക്കി എന്നു അറിയുന്ന അവൻ അന്ന് രാത്രി കുടിച്ചു ലക്കുകെട്ട് ഉറങ്ങുന്നു. പക്ഷെ ആ രാത്രി ഒരു വിചിത്ര സംഭവം നടക്കുകയും രാവിലെ ഉറങ്ങിഎഴുനെല്കുന്ന എഗ് തന്റെ തലയിൽ കൊമ്പ് മുളകുന്നത് അറിയുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..എന്താന്ന് ആ കൊമ്പ്? ആരാണ് ശരിക്കും കൊലയാളി? എന്തിനു അത് ചെയ്തു?   ഇതിനുള്ള ഉത്തരം ആണ് ഈ ചിത്രം...

എഗ് ആയി Daniel Radcliffe എത്തിയ ചിത്രത്തിൽ Merrin Williams ആയി Juno Temple ഉം എത്തി.. എഗ് ഇന്റെ കൂട്ടുകാർ Lee Tourneau, Terry Perrish, എന്നി കഥാപാത്രങ്ങൾ Max Minghella, Joe Anderson എന്നിവർ നിര്വഹിച്ചപ്പോൾ ഇവരെ കൂടാതെ Kelli Garner, James Remar, Kathleen Quinlan എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

2013 യിലെ Toronto International Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Baxter ഉം ഛായാഗ്രഹണം Frederick Elmes ഉം നിർവഹിക്കുന്നു... Robin Coudert ഇന്റെ താണ് സംഗീതം...

Red Granite Pictures, Mandalay Pictures എന്നിവരുടെ ബന്നേറിൽ Alexandre Aja, Riza Aziz, Joey McFarland, Cathy Schulman, Joe Hill എന്നിവർ നിർമിച്ച ഈ ചിത്രം Dimension Films, RADiUS-TWC എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ശോഭിച്ചില്ല... ഹോർറോർ ഫാന്റസി ഇഷ്ടമുള്ളവർക് ഒരു വട്ടം കണ്ടു നോകാം..ഒരു ആവറേജ് അനുഭവം

War(hindi)



Aditya Chopra, Siddharth Anand എന്നിവരുടെ കഥയ്ക് Shridhar Raghavan, Siddharth Anand എന്നിവർ ചേർന്നു തിരക്കഥ രചിച് Siddharth Anand സംവിധാനം ചെയ്ത ഈ ഹിന്ദി ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ ഹൃതിക് റോഷൻ- ടൈഗർ ഷെറോഫ്  എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് മേജർ കബീർ-ക്യാപ്റ്റിൻ ഖാലിദ് റഹ്മാൻ എന്നിവർ എന്നിവരുടെ കഥയാണ്... കുറച്ചു കൊലപാതകവുമായി ബന്ധപെട്ടു കബീറിനെ പിടികൂടാൻ അദേഹത്തിന്റെ കെർണൽ സുനിൽ ലുത്ര ഖാലിദനെ ഏർപ്പാട് ചെയ്യുന്നതും അതിലുടെ ആ കൊലപാതങ്ങളുടെ ചുരുളഴിയുന്നതും ആണ് കഥാസാരം...

മേജർ കബീർ ആയി ഹൃതിക് റോഷൻ എത്തിയ ചിത്രത്തിൽ ഖാലിദ് ആയി ടൈഗർ ഷെറോഫ് എത്തി... കെർണൽ സുനിൽ ലുത്ര ആയി Ashutosh Rana എത്തിയപ്പോൾ ഇവരെ കൂടാതെ വാണി കപൂർ, അനുപ്രിയ ഗോയങ്ക, സോണി റയാൻ എന്നിവർ മറ്റു മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

Kumaar ഇന്റെ വരികൾക്ക് Vishal–Shekhar എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ YRF Music ആണ് വിതരണം നടത്തിയത്... Sanchit Balhara, Ankit Balhara എന്നിവരുടേതാണ് ബി ജി എം.. Benjamin Jasper ഛായാഗ്രഹണവും Aarif Sheikh എഡിറ്റിംഗും നിർവഹിക്കുന്നു...

highest-grossing Indian film of 2019 ആയ ഈ ചിത്രം Yash Raj Films ഇന്റെ ബന്നേറിൽ Aditya Chopra നിർമിച്ച ഈ ചിത്രം Yash Raj Films ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഈ വർഷം ഞാൻ കണ്ട ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും..

Sunday, December 1, 2019

Veeram



William Shakespeare ഇന്റെ  Macbeth ഇനെ ആധാരമാക്കി Jayaraj, Dr. Gokulnath Ammanathil, Mary Ryan എന്നിവർ തിരക്കഥ രചിച്ചു Jayaraj സംവിധാനം ചെയ്ത ഈ ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രം അദേഹത്തിന്റെ നവരസ സീരിസിന്റെ അഞ്ചാം ചിത്രം ആണ്....

നമ്മൾ വർഷങ്ങൾക് മുൻപ് കേട്ട ഒരു ചന്തുവിന്റെ കഥയുണ്ട്... അവിടെ ആ കഥയിൽ ചന്തു ചതിയൻ ആയിരുന്നില്ല... പക്ഷെ ജയരാജിന്റെ ചന്തു ശരിക്കും ചതിയൻ ആണ്.. ഒരു അശരീരി കേട്, ഒരു പെണ്ണിന്റെ വാക്ക് സാമർത്യത്തിൽ രാജ്യം ഭരിക്കാൻ ചതിയൻ ആയ ചന്തുവിന്റെ കഥ..

ചിത്രം തുടങ്ങുന്നത് ചന്തുവും അദ്ദേഹത്തിന്റെ കൂട്ടുകാരൻ കേളുവിൽനിന്നും ആണ്.. ഒരു യുദ്ധം ജയിച്ചു തിരിച്ചു വരുന്ന അവർ  ഒരു ദുർമന്ത്രവാദിയെ പരിചയപ്പെടുന്നു.. അവിടെ വച്ചു അവരുടെ കയ്യിൽ ഉള്ള ഒരു ആത്മാവ് ചന്തുവേ അടുത്ത സൈന്യാധിപന്‍ എന്ന് വിശേഷിപ്പിക്കുന്നു.. ആദ്യം അത്ര കാര്യം ആയി എടുത്തില്ലെങ്കിലും നാട്ടിൽ എത്തിയ അദ്ദേഹം ആ പ്രവചനം ഫലിച്ചു എന്ന് അറിഞ്ഞപ്പോൾ കൂടുതൽ അറിയാൻ തിരികെ അവിടെ എത്തുന്നതും അതിനിടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

ചന്തു ആയി Kunal Kapoor എത്തിയ ചിത്രത്തിൽ Shivajith Padmanabhan ആരോമൽ ചേകവർ ആയും Himarsha Venkatsamy ഉണ്ണിയാർച്ച ആയും എത്തി... ഇവരെ കൂടാതെ സതീഷ് മേനോൻ, അഷ്‌റഫ്‌ ഗുരുക്കൾ, കേടാകി നാരായണൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Jeff Rona സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Appu N. Bhattathiri യും ഛായാഗ്രഹണം S. Kumar ഉം  നിർവഹിക്കുന്നു... Chandrakala Arts ഇന്റെ ബന്നേറിൽ Chandramohan D. Pillai
Pradeep Rajan എന്നിവർ നിർമിച്ച ചിത്രം ഡൽഹിയിലെ BRICS Film Festival യിൽ ആദ്യം പ്രദർശനം നടത്തുകയും പിന്നീട് മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നി ഭാഷകളിൽ റിലീസ് ചെയ്യുകയും ചെയ്തു..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം ആരംഭിച്ചെങ്കിലും ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു.. പക്ഷെ ചിത്രത്തിലെ പല ഭാഗങ്ങളും കണ്ടു ഇതൊരു മലയാള സിനിമ തന്നെയാണോ എന്ന് വിചാരിച്ചു ഞാൻ ഞെട്ടി എന്നത് സത്യം...ശരിക്കും പല ഫ്രെയിംസും ഓരോ സ്ക്രീന്ഷോട് ആയി വെക്കാൻ ഉള്ളത് ഉണ്ടായിരുന്നു... അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഛായാഗ്രഹണം ശരിക്കും ഒരു ചെറിയ ഹോളിവുഡ് ചിത്രത്തിൽ കണ്ട അനുഭവം കിട്ടി അവിടെ.... ഒരു മികച്ച അനുഭവം...ഇനി ഒരു മലയാള സിനിമ ഒരു ഓസ്കാർ ഒഫീഷ്യൽ എൻട്രി/ നോമിനേഷൻ പട്ടികയിൽ വരാൻ ചാൻസ് ഉണ്ടെങ്കിൽ അത് താങ്കളുടെ ഒരു ചിത്രം ആവട്ടെ എന്ന് ആശംസിക്കുന്നു... കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണു... ചിലപ്പോൾ നിങ്ങൾക്കും ഒരു മലയാള ചിത്രത്തിൽ നിന്നും കിട്ടുന്ന പുതു അനുഭൂതി ആയിരിക്കും...

Vikruthi



"ഞാൻ അടക്കം ഉള്ള എല്ലാവരും അറിഞ്ഞും അറിയാതെയും പലതും  സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌/ഷെയർ ചെയ്യാറുണ്ട്...അതിന്റെ അപ്പുറത്തെ ഭവിഷ്യത്തിനെ/അറ്റത്തെ ഒരു കൂട്ടത്തെ ഓർക്കാതെ.. ഈ ചിത്രം നമ്മൾക്ക് ഉള്ള മുന്നറിയിപ്പ് ആണ്.... "

കുറച്ചു കാലം മുൻപ് നമ്മൾ കൊച്ചി മെട്രോയിൽ ഒരാൾ കുടിച്ചു ലക് കേട്ടു കിടക്കുന്നു എന്നാ തലക്കെട്ടോടെ ഒരു വാർത്ത കേട്ടിരുന്നു.. സോഷ്യൽ മീഡിയയിൽ അതു പോസ്റ്റ്‌ ചെയ്തത്തിനു പിന്നാലെ അദ്ദേഹത്തെ മോശം ആയി ചിത്രീകരിച്ചു കൊണ്ട് പല പോസ്റ്റുകളും വരികയും, പക്ഷെ അദ്ദേഹം ഒരു മൂക്കനും ബധിരനും ആണ് എന്നും അയാൾ അന്ന് അനിയനെ കാണാൻ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് എന്നും പിന്നീട് തെളിഞ്ഞു..ഈ ഒരു കഥയെ ആസ്‍പദമാക്കി Ajeesh P. Thomas ഇന്റെ കഥയ്ക് നവാഗതൻ ആയ Emcy Joseph  സംവിധാനം നിർവഹിച്ച ചിത്രമാണ് "വികൃതി"

ചിത്രം പറയുന്നത് എൽദോയുടെ കഥയാണ്.. സംസാര ശേഷി ഇല്ലാത്ത അദ്ദേഹവും ഭാര്യയും രണ്ടു മക്കളോട് കൂടെയാണ് ജീവിച്ചു പോകുന്നത്... ഒരു ദിനം അദേഹത്തിന്റെ മകളെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വരുന്നു.. തിരിച്ചു വീട്ടിലേക് കൊച്ചി മെട്രോയിൽ കേറുന്ന അദ്ദേഹം ഒന്ന് രണ്ടു ദിനം ഉറങ്ങാൻ പറ്റാത്ത കാരണം അവിടെ ഉറങ്ങി വീഴുന്നതും അതിന്ടെ സോഷ്യൽ മീഡിയയിൽ സജീവമായി പോസ്റ്റ്‌ ചെയ്യുന്ന  സമീർ എന്നാ ഒരാളുടെ കടന്നുവരവ് അദ്ദേഹത്തിന്റെയും ആ പോസ്റ്റ്‌ ചെയ്ത സമീറിന്റെയും ജീവിതത്തിൽ നടത്തുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ  ഇതിവൃത്തം...

എൽദോ ആയി സുരാജേട്ടന്റെ ഞെട്ടിക്കുന്ന പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ..സുരാജ് ഏട്ടനെ കൂടാതെ  സമീർ ആയി സൗബിൻ ഇക്കയും കട്ടയ്ക് ഒപ്പം നിന്നപ്പോൾ ഈ വർഷം കണ്ട മികച്ച ചിത്രങ്ങളുടെ നിരയിലേക് തീർച്ചയായും ഈ ചിത്രം എടുത്തു വെക്കാം... ഇവരെ കൂടാതെ ബാബുരാജ് സീ ഐ സിജു വർക്കി, സുരഭി ലക്ഷ്മി എൽസി, സുധി കോപ്പ ബിനീഷ് എന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

സന്തോഷ്‌ വർമയുടെ വരികൾക്ക് ബിജിബാൽ ഈണമിട്ട ഇതിലെ ഗാനങ്ങൾ Manorama Music ആണ് വിതരണം നടത്തിയത്... Alby ഛായാഗ്രഹണവും Ayoob Khan എഡിറ്റിംഗും നിർവഹിക്കുന്നു... Cut 2 Create Pictures ഇന്റെ ബന്നേറിൽ A. D. Sreekumar, Ganesh Menon, Lakshmi Warrier എന്നിവർ നിർമിച്ച ചിത്രം Century Release ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി.. ഒരു നല്ല അനുഭവം...