Saturday, April 13, 2019

Vijay Starum Pournamiyum



"Pelli choopulu" വിജയ ദേവർകൊണ്ട എന്നാ നടന്റെ എന്നിക് ഏറ്റവും ഇഷ്ടപെട്ട ചിത്രങ്ങളിൽ മുൻപന്തിയിൽ ഉള്ള ചിത്രമാണ്...  ഇടയ്ക്ക് ഇടയ്ക്ക് കാണുന്ന ചിത്രങ്ങളിൽ ഒന്ന്.... ഈ ചിത്രത്തിന്റെ മലയാളം remake എന്നാ രീതിയിൽ ആണ് ഈ  ചിത്രം കാണാൻ തുടങ്ങിയത് എങ്കിലും അവസാനം ആ ചിത്രം തന്ന ആ ചെറുപുഞ്ചിരി അതെ പോലെ അതെ ഫീൽഓടെ എന്നിക് ഈ ചിത്രം എന്നിക് സമ്മാനിച്ചു...

തരുൺ ഭാസ്കറുടെ കഥയ്ക് ജിസ് ജോയ് തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ മലയാളം റൊമാന്റിക് കോമഡി ചിത്രം പറയുന്നത് വിജയുടെയും പൗർണമിയുടെയും കഥയാണ്.... പൗര്ണമിയെ പെണ്ണ് കാണാൻ എത്തുന്ന വിജയുടെ ജീവിതം എങ്ങനെയാണ് വീട് മറി വേറൊരു പെൺകുട്ടിയെ കാണാൻ പോകുന്നത് എന്നും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും എല്ലാം ആണ് ചിത്രത്തിന്റെ ആധാരം...

വിജയ് ആയി ആസിഫ് അലി എത്തിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി പൗർണമി ആയും എത്തി... ഇവരെ കൂടാതെ ബാലു വര്ഗീസ്, രഞ്ജി പണിക്കർ, Joseph Annamkutty Jose,  സിദ്ദിഖ്  എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു....

New Surya Films ഇന്റെ ബന്നേറിൽ Sunil A. K. നിർമിച്ച ഈ ചിത്രത്തിന്റെ സംഗീതം പുതുമുഖം Prince George ആണ് നിർവഹിച്ചത്.. ജിസ് ജോയ്യും Lonley Doggy ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ എഴുതിയത്... Goodwill Entertainments ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...

Century Films വിതരണം നടത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം Renadive ഉം  എഡിറ്റിംഗ് Ratheesh Raj ഉം നിർവഹിക്കുന്നു... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു.... ഒരു നല്ല അനുഭവം

No comments:

Post a Comment