Monday, April 1, 2019

Lonapannte mamodeesa



"മനസ് നിറച്ച ഒരു കൊച്ചു ചിത്രം "

Leo thaddeus കഥയും സംവിധാനവും നിർവഹിച്ച ഈ ജയറാം ചിത്രത്തിൽ അന്ന രാജൻ, ജിജോ ജോർജ്, ഹരീഷ് കണാരൻ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

മൂന്ന് സഹോദരിമാർക്കൊപ്പം ജീവിതത്തിലെ പല കടമ്പകളും കടന്നു ജീവിക്കുന്ന ലോനപ്പന്റെ കഥയാണ് ചിത്രം പറയുന്നത്... ഒരു വാച്ച് റിപ്പർ ഷോപ്പിൽ ജീവിതം കൊണ്ടുപോകുന്ന ലോനപ്പന്റെ  ജീവിതത്തിൽ നടക്കുന്ന  ഒരു സ്കൂൾ റീയൂണിയൻ, അദേഹത്തിന്റെ  ഉള്ളിൽ വർഷങ്ങൾ ഉറങ്ങികിടന്ന ഖാദികവാസന തിരിച്ചുകൊണ്ടുവരാൻ കാരണം ആകുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

ലോനപ്പൻ ആയി ജയറാമേട്ടൻ എത്തിയപ്പോൾ ലീന എന്ന കഥാപാത്രം ആയി അന്ന രാജനും ഫാദർ ആയി അലൈൻസിറും എത്തി.... ഇവരെ കൂടാതെ ഇവാ പവിത്രൻ, കനിഹ, ശാന്തി കൃഷ്ണ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Pen & Paper Creations ഇന്റെ ബന്നേറിൽ Shinoy Mathew നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sudheer Surendran ഉം എഡിറ്റർ Ranjan Abraham ഉം ആണ്... Alphons Joseph ആണ് സംഗീതം നിർവഹിച്ചത്... S Talkies Release ചിത്രം വിതരണം നടത്തി.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു എന്നാ അറിവ്... എന്നിരുന്നാലും ചിത്രം എന്നിക് ഇഷ്ടമായി... കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കാം..

No comments:

Post a Comment