Wednesday, April 3, 2019

Thadam(tamil)



Magizh Thirumeni യുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച ഈ തമിൾ ത്രില്ലറിൽ അരുൺ വിജയ് എഴിൽ - കവിന് എന്നി ഇരട്ട കഥാപാത്രങ്ങൾ ആയി എത്തി....

ആദ്യം നമ്മളെ കെവിൻ-ആകാശ് എന്നി കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ ശേഷം സംവിധായകൻ നമ്മളെ ഒരു കൊലപാതകത്തിലേക്കും അതിനോട് അനുബന്ധിച്ചു അവർ തമ്മിലുള്ള ബന്ധത്തിലേക്കും കൂട്ടികൊണ്ടു പോകുന്നു... ആ കേസ് അന്വേഷിക്കാൻ മലർവഴി എന്നാ പോലിസ് ഓഫീസർ എത്തുന്നതോട് കൂടി നടക്കുന്ന സംഭവിക്കുന്ന സംഭവവികസനകൾ ആണ് ഈ ത്രില്ലെർ ചിത്രത്തിന്റെ ഇതിവൃത്തം...

അരുൺ വിജയ് അല്ലാതെ സ്മൃതി വെങ്കട്ട്,  വിദ്യ പ്രദീപ്‌, തന്ത്യ ഹോപ്പ്, സോണിയ അഗ്രവാൾ എന്നിവർ മറ്റു പ്രധാനകഥപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ സംഗീതം അരുൺ രാജ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഒരു പാർട്ട്‌ തന്നെ ആ ബാക്ക്ഗ്രൗണ്ട് ബി ജി എം തന്നെ ആണ്... ഒരു രക്ഷയും ഇല്ലാ... Arun Raj, Madhan Karky, Thamarai, Magizh Thirumeni എന്നിവർ ചേർന്നാണ് ഗാനങ്ങൾ രചിച്ചത്..

Gopinath ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ N. B. Srikanth ആണ് നിർവഹിച്ചത്.... Redhan - The Cinema People ഇന്റെ ബന്നേറിൽ Inder Kumar നിർമിച്ച ഈ ചിത്രം Screen Scene Entertainment ആണ് വിതരണം നടത്തിയത്... ക്രിട്ടിൿസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായങ്ങൾ നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തി..  ഒരു മികച്ച അനുഭവം

No comments:

Post a Comment