Tuesday, April 23, 2019

Gully boy (hindi)


Vijay Maurya യുടെ കഥയ്ക് Zoya Akhtar,  Reema Kagti എന്നിവർ തിരക്കഥ രചിച്ച ഈ Zoya Akhtar ചിത്രത്തിൽ ranveer singh,  alia bhatt എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

Divine, Naezy എന്നി Indian street rappers ഇന്റെ ജീവിതം ആസ്പദമാക്കി എടുത്ത ഈ  ചിത്രം പറയുന്നത് മുറാദ്‌ അഹമ്മദ് എന്നാ അവസാന വർഷ ബിരുദ വിദ്യാർത്ഥിയുടെ കഥയാണ്... സഫീന എന്ന പെൺകുട്ടിയുമായി കുറെ വർഷം ആയി ഇഷ്ടത്തിൽ ആയ അവൻ ഒരു റാപ്പ് മ്യൂസിക് ഗായകനും ചെറുതായി റാപ്പ് ഗാനങ്ങൾ എഴുത്തുവും ചെയ്യുന്നു.. അതിനിടെ സ്കൈ എന്നാ ശ്വേത അവന്റെ ഗാനങ്ങൽ ഇഷ്ടപ്പെട്ടു അവന്റെ ജീവിതത്തിൽ വരുണത്തോട് കൂടി നടക്കുന്ന സംഭവികാസങ്ങൾ ആണ് ചിത്രം പറയുന്നത്...

മുറാദ് ആയി രൺവീർ എത്തിയ ചിത്രത്തിൽ സഫീന ആയി aliaയും സ്കൈ എന്ന കഥാപാത്രം ആയി Kalki Koechlin ഉം എത്തുന്നു... ഇവരെ കൂടാതെ Siddhant Chaturvedi,  Vijay Raaz എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Spitfire, DivineNaezy, Javed Akhtar, Dub Sharma, Kaam Bhaari, Ankur Tewari എന്നിവരുടെ വരികൾക്ക് Rishi Rich,  Spitfire, DivineNaezy, Dub Sharma എന്നിങ്ങനെ വലിയൊരു ടീം ഈണമിട്ട ചെറുതും വലുതും ആയ പതിനെട്ടോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... Karsh Kale,  The Salvage Audio Collective എന്നിവർ ചേർന്നാണ് ചിത്രത്തിലെ ബിജിഎം ചെയ്തത്..

Jay Oza ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Nitin Baid ആണ്... Excel Entertainment, Tiger Baby Productions എന്നിവരുടെ ബന്നേറിൽ Ritesh Sidhwani
Zoya Akhtar,  Farhan Akhtar എന്നിവർ നിർമിച്ച ഈ ചിത്രം
AA Films,  Zee Studios International,  Cinestaan Film Company എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം Berlin International Film Festival ഇൽ ആണ് ആദ്യ പ്രദർശനം നടത്തിയത്... 2019 യിലെ second highest-grossing Bollywood film ആയ ഈ ചിത്രം ഈ വർഷത്തെ ഇതുവരെ ഉള്ള ചിത്രങ്ങളിൽ highest-grossing Bollywood film overseas ഉം ആണ്...

ഒരു മികച്ച അനുഭവം

No comments:

Post a Comment