Fabián Bielinsky കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ സ്പാനിഷ് ക്രൈം ഡ്രാമ ചിത്രത്തിൽ Ricardo Darín, Gastón Pauls, Leticia Brédice, Alejandro Awada എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ജുവാൻ എന്നാ ആൾ ഒരു കൊച്ചു വെളുപ്പാന്കാലത് ഒരു സ്റ്റോറിൽ പൈസ വച്ചു തിരിമറി നടതുന്നതും അവിടെ വച്ചു പിടിക്കപ്പെടുകയും ചെയ്യുന്നു.. അതിനിടെ സ്വയം പോലീസ് എന്ന് പരിചയപ്പെടുത്തുന്ന മാർക്കോസ് എന്നാ വേറൊരു കള്ളൻ അവനെ സഹായിക്കുകയും അവർ ഒന്നിച്ചു 9 queens എന്നാ വളരെ അത്യപൂർവം ആയ സ്റ്റാമ്പ് കളക്ഷനിൽ തൊടുന്നതോട് കുടി അവരുടെ ജീവിതത്തിൽ നടക്കുന്ന ആകസ്മികമായ ദൃശ്യങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Marcelo Camorino ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് Sergio Zottola ഉം സംഗീതം César Lerner ഉം നിർവഹിച്ചു... അർജന്റീനൻ സിനിമയിലെ ക്ലാസ്സിക് ആയി വിശേഷിക്കപ്പെടുന്ന ഈ ചിത്രത്തിന് പല അവാർഡ് വേദികളിൽ ആയി 28 ഓളം നോമിനേഷൻസും അതിലെ 21 ഓളം അവാർഡുകളും കരസ്ഥമാക്കിട്ടുണ്ട്...
ക്രിട്ടിക്സ്ന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ചിത്രത്തിന് അർജന്റീനൻ ബോക്സ് ഓഫീസിലും അതിഗംഭീര വളവേൽപ്പ് ആണ് ലഭിച്ചത്... Argentine Film Critics Association Awards, Biarritz International Festival of Latin American Cinema, Bogotá Film Festival, Lleida Latin-American Film Festival, Sant Jordi Awards എന്നിങ്ങനെ പല അവാർഡ്‌വേദികളിലെയും ഇളകി മറിച്ച ഈ ചിത്രം അവിടത്തെ ഏറ്റവും മികച്ച ക്ലാസ്സിക് ആയി ആണ് കണക്കാക്കപെടുന്നത്...
കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു... ഒരു മികച്ച അനുഭവം....

No comments:
Post a Comment