Monday, April 8, 2019

The X Files(english)



Lucifer എന്നാ ചിത്രം കാണുന്നതിന് ഇടയിൽ ആണ് ഈ ഒരു പേർ ആദ്യമായി കേൾക്കുന്നത്...ഇതിന്ടെ സുനീഷേട്ടന്റെ മൺസൂൺ മീഡിയ  റിവ്യൂവിലും അദ്ദേഹം ഈ ചിത്രത്തെ പരാമര്ശിച്ചതായി ഓർക്കുന്നു... അങ്ങനെ നെറ്റിൽ വെറുതെ നോക്കിയപ്പോൾ ദാ കിടകുന്നു സാധനം.. അപ്പോൾ തന്നെ അങ് ഡൌൺലോഡ് ചെയ്തു.... ഒരു വാക്ക് അതിഗംഭീരം...

Chris Carter, Frank Spotnitz എന്നിവരുടെ കഥയ്ക് Chris Carter തിരക്കഥ രചിച്ചു Rob Bowman സംവിധാനം ചെയ്ത ഈ American science fiction thriller  ചിത്രം പറയുന്നത് FBI agents ആയ  Fox Mulder യും  Dana Scully യുടെയും കഥയാണ്...
X-files എന്നാ പേരിലുള്ള കേസ് ഫയൽ  അന്വേഷണത്തിൽ നിന്നും പെട്ടന്ന് പുറത്താക്കപ്പെട്ട അവർ അതിനെ പിന്തുർടരുന്നതും അതിനോട് അനുബന്ധിച്ചു അവർ കണ്ടെത്തുന്ന ഞെട്ടിക്കുന്ന സത്യങ്ങളും കോർത്തിണക്കി എടുത്ത ഈ ചിത്രം പിന്നീട് പ്രയക്ഷരെ മുൾമുനയിൽ നിർത്തുന്ന പല അതിഗംഭീരം സംഭവവികാസങ്ങളികും കൊണ്ടെത്തിക്കുന്നു..

David Duchovny special agent Fox Mulder ആയും Gillian Anderson special agent Dana Scully ആയും എത്തിയ ഈ ചിത്രത്തിൽ ഇവരെ കൂടാതെ Martin Landau, Blythe Danner, Armin Mueller-Stahl എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Ten Thirteen Productions ഇന്റെ ബന്നേറിൽ Daniel Sackheim,   Chris Carter എന്നിവർ നിർമിച്ച ഈ ചിത്രം The X-Files എന്നാ
Chris Carter യുടെ തന്നെ പുസ്തകത്തെ ആസ്പദമാക്കി എടുത്തിട്ടുള്ളതാണ്... Ward Russell ഛായാഗ്രഹണം നിർവഹിച ഈ ചിത്രത്തിന്റെ എഡിറ്റിംഗും Stephen Mark  സംഗീതം
Mark Snow  വും നിർവഹിച്ചു....

ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയിരുന്നു... ഈ ചിത്രത്തോട് അനുബന്ധിച്ചു ഇതേ പേരിലുള്ള tv series ഉം വന്നിട്ടുണ്ട്... 20th Century Fox വിതരണം നടത്തിയ ഈ ചിത്രം എന്നിക് ഒരു മികച്ച
അനുഭവം ആയിരുന്നു.. കാണുക വിലയിരുത്തുക...

No comments:

Post a Comment