Tuesday, April 16, 2019

Sathru (tamil)



"ചില ചിത്രങ്ങൾ ഉണ്ട്... കണ്ടുകൊണ്ട് നിൽകുമ്പോൾ തന്നെ വില്ലന്മാരെ കയ്യിൽകിട്ടിയാൽ നമുക് തന്നെ കേറി തല്ലാൻ തോന്നും..  ആ ഒരു category യിൽ അവസാനം കണ്ടത് ഈ കതിർ ചിത്രം തന്നെ "

പുതുമുഖം Naveen Nanjundan കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച ഈ തമിൾ ആക്‌ഷൻ ത്രില്ലെർ ചിത്രം പറയുന്നത് കതിരേശൻ  എന്നാ പോലീസ് ഓഫീസറുടെ കഥയാണ്...

ഒരു പോലീസ് ഓഫീസർ ആയ കതിറിനു ഒരിക്കൽ ഒരു കടത്തൽ സംഘത്തിലെ ഒരാളെ കൊല്ലേണ്ടി വരുന്നതും അതിന്റെ ഫലമായി   അയാളുടെ കൂട്ടുകാർ അവനെയും അവന്റെ വീട്ടുകാരെയും തീർക്കാൻ ഇറങ്ങിപുറപ്പെടുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം.

കതിർ കതിരേശൻ ആയി എത്തിയ ചിത്രത്തിൽ ശ്രുതി ടാങേ, നീലിമ റാണി, ലാഗുപരൻ, എന്നിവർ മറ്റു പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ചു.. Prasadh ചെയ്ത ബി ജി എം ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്... ചിത്രം കാണുന്ന പ്രായക്ഷകനെ ചിത്രത്തിൽ പിടിചിച്ചിരുത്തുന്ന ഏറ്റവും വലിയ ഘടകം തന്നെ ആ ബി ജി എം തന്നെ ആണ്... അതുപോലെ സംഗീതം ചെയ്ത അംരീഷ്, സൂര്യ എന്നിവരും ശരിക്കും ഞെട്ടിച്ചു....

Mahesh Muthuswami ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ Prasanna GK ആണ്... RT Infinity Deal യുടെ ബന്നേറിൽ Raghukumar, Raja Ratnam, Sritharan ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും നല്ല അഭിപ്രായവും മോശമില്ലാത്ത പ്രകടനവും നടത്തി....  രാച്ചസൻ ഇന് ശേഷം എന്നേ കുറെ ഏറെ ത്രില്ല് അടുപ്പിച തമിൾ ചിത്രം

No comments:

Post a Comment