Sunday, April 7, 2019

90ml(tamil)



Anita Udeep കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ തമിൾ കോമഡി ഡ്രാമ ചിത്രത്തിൽ ഓവിയ, അൻസൺ പോൾ, മാസ്‌റൂം ശങ്കർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് റിത, കാജൽ, സുകന്യ, പാറു, താമരൈ എന്നി കൂട്ടുകാരികളുടെ കഥയാണ്... ഒരു ഫ്ലാറ്റിൽ പുതുതായി എത്തുന്ന റിത എന്നാ പെൺകുട്ടി അവിടെ താമസിക്കുന്ന കാജൽ, സുകന്യ, താമരൈ എന്നിവരെ കൂട്ടുകാർ ആകുന്നതും അവർ അവിടെ കുടിച്ചു  കൂത്താടി നടത്തുന്ന സംഭവങ്ങൾക് ഇപ്പുറം  നടക്കുന്ന     ഒരു  ട്വിസ്റ്റ്‌ ചിത്രം പിന്നീട് ആ സംഭവന്റെ മാത്രം കോൺസെൻട്രേറ്റ് ചെയ്തു മുൻപോട്ട പോകുന്നതും ആണ്...

നമ്മൾ പല പ്രാവിശ്യം കണ്ടു മടുത്ത ഒരു തീം ഇന്റെ വീണ്ടും ഉള്ള ആവർത്തനമായ ഈ ചിത്രത്തിൽ ഇവരെ കൂടാതെ ചിമ്പുവും ഒരു സ്പെഷ്യൽ റോളിയിൽ എത്തുന്നുണ്ട്.... കൂടാതെ അദ്ദേഹം തന്നെ ആണ് ചിത്രത്തിന്റെ സംഗീതവും നിർവഹിക്കുന്നത്... Nviz Entertainment ഇന്റെ ബന്നേറിൽ Anita Udeep തന്നെ നിർമിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ ആന്റണിയും ഛായാഗ്രഹണം അരവിന്ദ് കൃഷ്ണയും നിർവഹിക്കുന്നു... വെറുതെ ഒരു വട്ടം കാണാം

No comments:

Post a Comment