Saturday, April 27, 2019

El Cuerpo /the body (spanish/english)



കുറെ നാളുകൾക്ക് മുൻപ് കണ്ട ചിത്രമാണെങ്കിലും ഇന്ന് വീണ്ടും കണ്ടപ്പോൾ ഈ ചിത്രത്തെ കുറിച്ച് എഴുതണം എന്ന് തോന്നി...  പ്രത്യേകിച്ച് ഈ ചിത്രത്തിന്റെ ഒഫിഷ്യൽ റീമേക്  ആയി നമ്മുടെ ജീത്തു ജോസഫ് ഹിന്ദിയിൽ ചുവടുവെക്കാൻ തുടങ്ങുന്നു എന്ന് കുറച്ചു നാൽ മുൻപ് അറിഞ്ഞപ്പോൾ...

Oriol Paulo കഥയ്ക്ക് അദ്ദേഹവും Lara Sendim ചേർന്നു തിരക്കഥ രചിച സംവിധാനം ചെയ്ത ഈ സ്പാനിഷ് ക്രൈം മിസ്ടറി ത്രില്ലെർ പറയുന്നത് അലക്സ്‌ ഇന്റെ കഥയാണ്... ഒരു മോർച്ചറിയിൽ നിന്നും Mayka Villaverde എന്നാ സ്ത്രീയുടെ ശവം കാണാതെ പോകുന്നതും അതിനോട് അനുബന്ധിച്ചു ആ കേസ് ഇൻസ്‌പെക്ടർ Jaime Peña  അന്വേഷണം ആരംഭിക്കുന്നു.... mayka യുടെ കേസുമായി ബന്ധപെട്ടു അദ്ദേഹം അവരുടെ ഭർത്താവ് അലക്സ് ഇനെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവബഹുലമായ സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

Jaime Peña എന്നാ ഡിറ്റക്റ്റീവ് ആയി José Coronado വേഷമിട്ട ചിത്രത്തിൽ Mayka Villaverde Freire ആയി Belén Rueda യും, Alejandro Ulloa Marcos എന്ന അലക്സ്‌ ആയി Hugo Silva യും അതിഗംഭീര പ്രകടനം കാഴ്ചവെക്കുന്നു.... ഇവരെ കൂടാതെ Aura Garrido, Juan Pablo Shuk, എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി എത്തി...

Sergio Moure സംഗീതം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം oscar faura നിർവഹിക്കുന്നു... Joan Manel Vilaseca  ആണ് എഡിറ്റർ...

Cinema Writers Circle Awards, Spain (2013) യിലെ മികച്ച പുതുമുഖ സംവിധായകനുള്ള നോമിനേഷൻ ലഭിച്ച ഈ ചിത്രത്തിന് മികച്ച ചിത്രം, ഓടിയൻസ് അവാർഡ്, ഫോറേറ്റിങ്ങ് ഗ്രാഫിക്സ് ട്രൈലെർ എന്നിങ്ങനെ പല നോമിനേഷൻസും പല അവാർഡ് വേദികളിലായി ലഭിച്ചിട്ടുണ്ട്....

ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ഈ ചിത്രം അവിടത്തെ ബോക്സ്‌ ഓഫീസിലും അതിഗംഭീര പ്രകടനം നടത്തി... Game എന്നാ പേരിൽ കണ്ണട-തമിൾ remake ഉണ്ടായ ഈ ചിത്രത്തിനു the vanished എന്നാ പേരിൽ ഒരു കൊറിയൻ റീമേക്കും വന്നിട്ടുണ്ട്.... കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണു... സീറ്റ്‌ എഡ്ജ് ത്രില്ലെർ

No comments:

Post a Comment