Jeo Baby കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ മലയാളം ഡ്രാമ ചിത്രത്തിൽ Adish Praveen, jojo, reina maria എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് ഔസേപ്പ്ച്ചന്റെ കഥയാണ്.... എല്ലാ കാര്യത്തിലും ദൈവം കൂടെയുണ്ട് എന്ന് വിശ്വസിക്കുന്ന അവന്റെ ജീവിതത്തിൽ ഏറ്റവും പേടിപ്പെടുത്തുന്ന വിഷയം ആയ കണക്കു പരിക്ഷ വരുന്നതും അതിൽ നിന്നും രക്ഷപെടാൻ രാഷ്‌ട്രപതി മരിക്കണം എന്ന് പ്രാർത്ഥിക്കുന്ന അവന്റെ ജീവിത്തിൽ പക്ഷെ അപ്രതീക്ഷിതമായി അവന്റെ ഏറ്റവും അടുത്തുള്ള ഒരാൾ മരിക്കുന്നതോട് കൂടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
Adhish Praveen ആണ് ഔസേപ്പച്ചൻ എന്നാ കഥാപാത്രം ആയി എത്തിയത്... ശരിക്കും ആ കഥാപാത്രം ആ കുട്ടി അതിഗംഭീരമായി അവതരിപ്പിച്ചു... അതുപോലെ ജോജുവിന്റെ ഷിബു, സിദ്ധാർഥ് ശിവയുടെ പള്ളിലെ അച്ഛൻ എന്നീകഥാപാത്രങ്ങളും മികച്ചതായിരുന്നു... ഇവരെ കൂടാതെ Shyambhavi Suresh, Reina Maria, Pauly Valsan
എന്നിങ്ങനെ പല പേരും ചിത്രങ്ങളിൽ അവരുടെ കഥാപാത്രങ്ങൾ നല്ലതാകി...
Mathews Pulickan സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Joby James ഉം എഡിറ്റിംഗ് Rahman Mohammed Ali ഉം നിർവഹിച്ചു... Ocean Pictures ഇന്റെ ബന്നേറിൽ Nasib B.R, Sanu S. Nair നിർമിച്ച ഈ ചിത്രത്തിലൂടെ അധിഷിനു National Film Award for Best Child Artist എന്നാ പുരസ്കാരം ലഭിച്ചു...
ഹൂസ്റ്റണിലെ 51st World Film Festival ഇൽ മത്സരിക്കുന്ന ഈ ചിത്രം ഈ വർഷത്തെ റെമി അവാർഡ് ഇനും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്... 20th International Children's Film Festival യിൽ, Busan Kids and Youth Film Festival സൗത്ത് കൊറിയ എന്നിവിടങ്ങളിൽ അവാർഡുകൾ നേടിയ ഈ ചിത്രം ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ ആദ്യ സ്ഥങ്ങളിൽ തന്നെ ഉണ്ടാകും... മനസ്സിനിറച്ച ഒരു കൊച്ചു ചിത്രം

No comments:
Post a Comment