Vineeth vasudevan, Sajin cherukayil, Gireesh എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ചു നവാഗതൻ ആയ Bilahari സംവിധാനം ചെയ്ത ഈ മലയാളം ത്രില്ലെർ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ടൈറ്റിൽ കഥാപാത്രം ആയ അള്ള് രാമചന്ദ്രൻ ആയി എത്തി....
ചിത്രം പറയുന്നത് രാമചന്ദ്രൻ എന്നാ ഒരു പോലീസ് ഓഫീസറുടെ കഥയാണ്....എസ് ഐ യുടെ ജീപ്പ് ഡ്രൈവർ കൂടിയായ അദ്ദേഹം ഭാര്യ വിജി, അച്ഛൻ അനിയത്തി സ്വാതി എന്നിവരൊപ്പം ജീവിതം നയിക്കുത്.... അതിനിടെ അദേഹത്തിന്റെ ജീപ്പിൽ ആരോ അള്ളു വെക്കാൻ തുടങ്ങുന്നതും അത്തിനോട് അനുബന്ധിച്ചു പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പിന്നീട് പറയുന്നത്....
ചാക്കോച്ചൻ രാമചന്ദ്രൻ എന്നാ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ കൃഷ്ണ ശങ്കർ ജിത്തു എന്നാ കഥാപാത്രം ആയും, വിജി എന്നാ കഥാപാത്രം ആയി ചാന്ദിനി ശ്രീധരൻ ആയും, എത്തി.... ഇവരെ കൂടാതെ അപർണ ബാലമുരളി, ധർമജൻ, സലിം കുമാർ എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
Shaan Rahman ഈണമിട്ട ആണ് ഇതിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്... ചിത്രത്തിന്റെ ഛായാഗ്രഹണം Jimshi Khalid ഉം എഡിറ്റിംഗ് Lijo Paul ഉം നിർവഹിച്ചു... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം Ashiq Usman Productions ഇന്റെ ബന്നേറിൽ Ashiq Usman ആണ് നിർമിച്ചത്..
ബോക്സ് ഓഫീസിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം Central Pictures Release ആണ് വിതരണം നടത്തിയത്... ഒരു നല്ല കൊച്ചു ചിത്രം

No comments:
Post a Comment