Friday, April 12, 2019

Mard ko dard nahi hotha (hindi)



"വേദന എടുക്കാത്ത ഒരു  ചെറുപ്പക്കാരന്റെ കഥ "

Vasan Bala കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ Hindi-language action comedy ചിത്രം Congenital insensitivity to pain എന്നാ അസുഖം അലട്ടുന്ന ചെറുപ്പക്കാരന്റെ കഥയാണ്...

ചിത്രം പറയുന്നത് സൂര്യയുടെ കഥയാണ്.. Congenital insensitivity to pain എന്ന അസുഖം ഉള്ള അവനു വേദന എന്താണ് എന്ന് അറയില്ല.. ചെറുപ്പത്തിൽ നടക്കുന്ന ഒരു സംഭവം അവനെ martial arts ഇൽ താല്പര്യം വരുന്നതും പക്ഷെ വീട്ടിൽ അച്ഛൻ അവനെ പൂട്ടിയെടുന്നതോട് കൂടി അവനു കുട്ടികാലം നഷ്ടപ്പെടുന്നതും പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം അവൻ വീടിനു പുറത്തെത്തുന്നതോട് കൂടി അവൻ ഏറ്റവും കാണാൻ ആഗ്രഹിച്ച Karate Mani എന്നാ മനുഷ്യൻ അവന്റെ ജീവിതത്തിൽ എത്തുന്നതും പിന്നീട് അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..

പുതുമുഖം Abhimanyu Dassani സൂര്യ ആയി എത്തിയ ചിത്രത്തിൽ Radhika Madan സുപ്രി എന്നാ അവന്റെ ലവ് ആയും Gulshan Devaiah karate mani, ജിമ്മി എന്നി കഥാപാത്രങ്ങളെയും അവതരിപ്പിച്ചു... ഇവരെ കൂടാതെ Jimit Trivedi,  Mahesh Manjrekar, Jimit Trivedi എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി എത്തുന്നു...

2018 Toronto International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം അവിടത്തെ People's Choice Award: Midnight Madness അവാർഡ് നേടി... ഈ ചിത്രം MAMI Film Festival യിൽ വലിയ ആർപ്പുവിളികളോടെ പ്രദർശനം നടത്തി...

Garima Obrah, Karan Kulkarni,  Shantanu Ghatak, Hussain Haidry എന്നിവരുടെ വരികൾക്ക് Karan Kulkarni,  Dipanjan Guha എന്നിവർ ഈണമിട്ട ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Prerna Saigal ഉം ഛായാഗ്രഹണം Jay Patel ഉം നിർവഹിച്ചു... RSVP Movies ഇന്റെ ബന്നേറിൽ Ronnie Screwvala നിർമിച്ച ഈ ചിത്രം Zee Studios ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല എന്നാ അറിവ്...പക്ഷെ ഈ വർഷം കണ്ടതിൽ വച്ചു ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെ ഈ വാസൻ ബാല ചിത്രം....

No comments:

Post a Comment