Oriol paulo, Lara Sendium എന്നിവർ കഥയും തിരക്കഥയും രചിച്ചു Oriol paulo സംവിധാനം ചെയ്ത ഈ സ്പാനിഷ് sci-fi ത്രില്ലെർ ചിത്രം പറയുന്നത് Vera Roy എന്നാ അമ്മയുടെ കഥയാണ്..
Parallel world ഉം time travel ഇനിയും ആസ്പദമാക്കി എടുത്ത ഈ ചിത്രം ആരംഭിക്കുന്നത് ഒരു വലിയ ഇടിമിന്നലും അതിനോട് അനുബന്ധിച്ചു അവിടെ ഒരു വീട്ടിൽ നടക്കുന്ന കൊലപാതകത്തിൽ നിന്നും ആണ്... അവിടെ വച്ചു നമ്മൾ ഒരു കുട്ടിയെ പരിചയപ്പെടുന്നു... അതിനിടെ സംവിധായകൻ നമ്മളെ vera എന്നാ അമ്മയെയും അവളുടെ മകളെയും ഭർത്താവിൻെറയും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.... അവർ ഒരു പുതിയ വീട്ടിൽ എത്തുന്നതും അവിടെ വച്ചു അവളുടെ മകളെയും ഭർത്താവിനെയും നഷ്ടപെടുന്ന vera, അവരുടെ വീട്ടിൽ ഉള്ള ടീവി വഴി മകളെയും 25 വർഷം മുൻപ് ആണ് വീട്ടിൽ ഉണ്ടായിരുന്ന ഞാൻ ആദ്യം പറഞ്ഞ ആണ് കുട്ടിയെയും രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രത്തിൻറെ ആധാരം...
Adriana Ugarte, vera ആയി വേഷമിട്ട ചിത്രത്തിൽ ഇൻസ്‌പെക്ടർ leyra എന്നാ കഥാപാത്രം ആയി Chino Darín യും angel prieto എന്നാ കഥാപാത്രം ആയി Javier Gutiérrez ഉം എത്തുന്നു.... ഇവരെ കൂടാതെ Álvaro Morte, nora navas എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Fernando Velázquez സംഗീതം നിർവഹികുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Xavi Giménez യും എഡിറ്റിംഗ് Jaume Martí യും ആണ്... Canary Island Films ഇന്റെ ബന്നേറിൽ Mercedes Gamero പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം നെറ്ഫ്ലിസ് ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിൽ തണുത്ത പ്രകടനം നടത്തി എന്നാ അറിവ്... Gaudí Awards (2019) യിലെ Best Actress in a Supporting Role നോമിനേഷൻ Clara Segura യ്ക്ക് നേടിക്കൊടുത്ത ഈ ചിത്രം best visual effects ഇനും നോമിനേഷൻ നേടി.... ഒരു മികച്ച അനുഭവം






















