Saturday, July 21, 2018

Thir13en ghosts (english)



1960 യിലെ William castle ഇന്റെ അതെ പേരിലുള്ള ചിത്രത്തിന്റെ റീമയ്ക്ക് ആയ ഈ 2001 Canadian-American supernatural horror ചിത്രം steve beck ആണ് സംവിധാനം ചെയ്തിട്ടുള്ളത്..

Cyrus Kriticos ഉം അദേഹത്തിന്റെ സൈകിക്ക് അസിസ്റ്റന്റ് dennis Rafkin ഉം കൂടെ Junnarnaut എന്നാ പ്രേതത്തെ പിടിക്കാൻ ഇറങ്ങിപുറപ്പെടുന്നതും അതിൽ Cyrus ഉൾപ്പടെ കുറെ പേര് കൊല്ലപ്പെടുകയും ചെയുന്നു... ദിവസങ്ങൾക്കു ശേഷം ബേൺ മോസ്സസ് എന്നാ വകീൽ സൈറസിന്റെ  സഹോദരീത്രൻ Arthur എന്നാ വിധുരനോട് സൈറസിന്റെ glass manison ഏറ്റടുക്കാൻ ആവശ്യപ്പെടുകയും അങ്ങനെ മക്കളുടെ കൂടെ അവിടെ എത്തുന്ന ആർതർ ഉം കുടുംബംവം ആ ഗ്ലാസ്‌ മിനിസോണിൽ സൈറസ് പിടിച്ചവച്ചിരുന്ന 12 പ്രേതങ്ങൾക് ഒപ്പം അകപെട്ടുപോകുന്നതും ആണ് കഥ ഹേതു..

Cyrus Kriticos ആയി F. Murray Abraham ഉം Arthur ആയി Tony Shalhoub ഉം വേഷമിട്ട ഈ ചിത്രത്തിൽ ഇവരെ കൂടാതെ Matthew Lillard, John DeSantis, J.R. Bourne എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു... Robb White ഇന്റെ കഥയ്ക് Neal Marshall Stevens Richard D'Ovidio എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്..

John Frizzell സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Gale Tattersall ഉം എഡിറ്റിംഗ് Derek G. Brechin,Edward A. Warschilka എന്നിവർ ചേർന്നു നിർവഹിക്കുന്നു.. Dark Castle Entertainment ഇന്റെ ബന്നേറിൽ Gilbert Adler, Joel Silver, Robert Zemeckis എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Warner Bros. Pictures, Columbia Pictures എന്നിവർ സംയുകതമായിയാണ് വിതരണം ചെയ്തത്..

ക്രിട്ടിൿസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.. എന്നിരുന്നാലും ഒരു ഹോർറോർ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് കണ്ടു നോകാം..നിരാശപ്പെടുത്തില്ല

No comments:

Post a Comment