Wednesday, July 18, 2018

Shutter (thai)



Banjong Pisanthanakun,Parkpoom Wongpoom,Sopon Sukdapisit എന്നിവർ കഥ തിരക്കഥ രചിച്ച Parkpoom Wongpoom, Banjong Pisanthanakun എന്നിവർ ചേർന്നു സംവിധാനം ചെയ്ത ഈ തായ് ഹോർറോർ ചിത്രത്തിൽ Ananda Everingham, Natthaweeranuch Thongmee, Achita Sikamana എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ഒരു പാർട്ടി കഴിഞ്ഞു വരുന്ന വഴിക്ക് Tun ഉം അദേഹത്തിന്റെ ഗിർള്ഫ്രണ്ട്‌ Jane ഉം കൂടെ ഒരു പെൺകുട്ടിയെ വഴിയിൽ വച്ചു ഇടിച്ചു തെറിപ്പിക്കുന്നു... ഒരു ഫോട്ടോഗ്രാഫർ ആയ tun ഇന് ഈ സംഭവത്തിന്‌ ശേഷം തന്റെ ഫോട്ടോകളിൽ ഒരു പെൺകുട്ടിയുടെ മുഖം കാണുക പതിവാകുന്നതും അതിന്ടെ അദേഹത്തിന്റെ ഭാരം ക്രമാധികം വർധിക്കുന്നതും കാണാൻ ഇടവരുന്നു... ആ പെൺകുട്ടിയെ പറ്റി കൂടുതൽ അറിയാൻ ഇറങ്ങിപുറപ്പെടുന്ന tun തന്റെ കോളേജ് കാലത്ത് നടന്ന ഒരു സംഭവത്തിന്റെ സത്യാവസ്ഥയിലേക്ക് എത്തുന്നതും ആണ് കഥ സാരം...

Chartchai Pongprapapan സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Niramon Ross ഉം എഡിറ്റിംഗ് Lee Chatametikool,  Manop Boonvipat എന്നിവർ ചേർന്നു നിർവഹിക്കുന്നു.. Yodphet Sudsawad ആണ് ചിത്രം നിർമിച്ചിട്ടുള്ളത്... GMM Grammy,Phenomena Motion Pictures എന്നിവർ ചേർന്നാണ് ചിത്രം വിതരണം നടത്തിയത്..

ഷട്ടർ എന്നാ പേരിൽ ഒരു ഇംഗ്ലീഷ് പതിപ്പ് ഉള്ള ഈ ചിത്രത്തിന് ക്ലിക്ക് എന്നാ പേരിൽ ഒരു ബോളിവുഡ് വേർഷനും സിവി എന്ന പേരിൽ ഒരു തമിഴ് വേർഷനും ഉണ്ട്...

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച പ്രതികരണം നേടിയ ചിത്രം തായ് ബോക്സ്‌ ഓഫീസിൽ ഗംഭീര പ്രകടനം നടത്തി... പല ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലുകളിൽ ചിത്രം മികച്ച അഭിപ്രായത്തോടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്... Bangkok International Film Festival യിലെ മികച്ച ചിത്രത്തിന്റെ നോമിനേഷനിൽ എത്തിയ ഈ ചിത്രം തായ്‌ലൻഡ് സിങ്കപ്പൂർ എന്നി രാജ്യങ്ങളുടെ ബോക്സ്‌ ഓഫീസ് ഇളക്കിമറിച്ചു... ഒരു മാസത്തോളം തായ്-സിങ്കപ്പൂർ രാജ്യങ്ങളിലെ ബോക്സ്‌ ഓഫീസ് അടക്കിഭരിച്ചു ഈ ചിത്രം....

ഒറ്റ വാക്ക് : don't miss

No comments:

Post a Comment