Saumya Joshi യുടെ ഗുജറാത്തി നാടകത്തെ ആസ്പദമാക്കി Umesh Shukla സംവിധാനം ചെയ്ത ഈ hindi comedy drama യിൽ അമിതാഭ് ബച്ചൻ, ഋഷി കപൂർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു..
102 വയസുള്ള Dattatarya 72 വയസുള്ള മകൻ ബാബുവിന്റെ കൂടെയാണ് താമസം.. ഒരു ചൈനീസ് വ്യക്തി കൈവശം വച്ചിട്ടുള്ള ലോകത്തു ഏറ്റവും കൂടുതൽ ദിവസം ജീവിച്ച റെക്കോർഡ് തകർക്കാൻ 16 വർഷം മാത്രമേ ബാക്കിയുള്ളു എന്ന് അറിയാവുന്ന അദ്ദേഹം അതിൽ ജയിക്കണം എന്ന് വാശിപിടിച്ചു നടപ്പാണ്... അതിനു ആദ്യം അദ്ദേഹത്തിന് അദേഹത്തിന്റെ മകനെ വൃദ്ധാശ്രമത്തിൽ കൊണ്ടാകാൻ പ്ലാൻ ചെയ്യുന്നു.. പക്ഷെ മകൻ അതിനു വഴങ്ങുന്നില്ല എന്നാ കണ്ട dattatarya അവനെ ഒഴിവാക്കാൻ കുറെ ഉപായങ്ങൾ തിരയുന്നതും അത് മറികടക്കാൻ ബാബു ശ്രമിക്കുന്നതും പക്ഷെ അതിലുടെ ആ അച്ഛൻ മകൻ ബന്ധത്തിന്റെ ആഴം പറഞ്ഞതരുന്നതും ആണ് കഥ ഹേതു..
Dattatarya ആയി അമിതാഭ് ജിയും ബാബു ആയി ഋഷി കപൂർ ജിയുടെയും അതിഗംഭീര പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... ഇവരെ കൂടാതെ Jimit Trivedi യുടെ ധീരു എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു.
Hiral Brahmbhatt, Saumya Joshi, Amitabh Bhattacharya and Kaifi Azmi എന്നിവരുടെ വരികൾക്ക് Salim–Sulaiman,Amitabh Bachchan,Rohan vinayak എന്നിവർ ഈണമിട്ട ആറോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ പാശ്ചാത്തല സംഗീതം ജോർജ് ജോസഫ് നിർവഹിക്കുന്നു...
Laxman Utekar ഛായാഗ്രഹണവും, Bodhaditya Banerjee യുടേതാണ് എഡിറ്റിംഗ്..
SPE Films India,Treetop Entertainment എന്നിവരുടെ ബന്നേറിൽ Treetop Entertainment,Benchmark Pictures
Sony Pictures Entertainment Films India എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Columbia Pictures ആണ് വിതരണം നടത്തിയത്... ക്രിട്ടിൿസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി..
ഒരു ചെറിയ മനസ് നിറയ്ക്കുന്ന ചിത്രം

No comments:
Post a Comment