Michel mannasiri യുടെ കഥയ്ക് അദ്ദേഹവും, J P episton ഉം കൂടി തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ അമേരിക്കൻ സൂപ്പർ ഹീറോ Sci-fi ചിത്രം പേര് സൂചിപികുനത് പോലെ ഒരു കൊതുക് മനുഷ്യന്റെ കഥ പറയുന്നു...
ജിം എന്നാ ഒരാളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.... ഒരു ദിനം ഒരു ചെറിയ പ്രശ്‌നത്തിന്റെ പേരിൽ ജോലി പോകുന്ന ജിം വീട്ടിൽ എത്തുമ്പോൾ സ്വന്തം ഭാര്യ തന്റെ ഏറ്റവും വലിയ ശത്രുവായി തന്നെ അവിഹിത്തിൽ ബന്ധപ്പെടുന്നത് കാണേണ്ടി വരുന്നു... മനസ് മടുത്ത അദ്ദേഹം ഒരു ബാറിൽ എത്തുന്നതും അവിടെ വച്ചു ഒരു ഭ്രാന്തൻ സയന്റിസ്റ് അദ്ദേഹത്തെ സ്വന്തം പരീക്ഷണത്തിന് ഉപയോഗപ്പെടുത്താൻ തീരുമാനികുനതും പക്ഷെ ആ പരീക്ഷണം പാളുന്നതോട് കൂടി ജിം ഒരു കൊതുകമനുഷ്യൻ ആയി മാറുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃതം....
ജിം ആയി Michael Manasseri യുടെ മികച്ച പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ.... ഇദ്ദേഹത്തിനെ കൂടാതെ Jordan Trovillion, Lloyd Kaufman, Ricky Wayne എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....
Bruce lee, Alexander janko എന്നിവർ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്... Ben deka, Julin deka എന്നിവർ ഛായാഗ്രഹണം നിർവഹിച്ചു... Stephen Eckelberry യാണ് എഡിറ്റർ..
ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് ഗ്രോസ്സർ ആയിരുന്നു..... ഒരു സൂപ്പർഹീറോ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് തല വെക്കാം

No comments:
Post a Comment