Monday, July 23, 2018

Mother (korean)



വാക്കുകൾ കിട്ടുന്നില്ല ഈ ചിത്രത്തെ വർണിക്കാൻ.... അമ്മ എന്നാ പവിത്രമായ വാക്കിനു ഒരു പുതിയ നിറം നൽകിയ കൊറിയൻ ഡ്രാമ.... മറ്റൊരു തരത്തിൽ നോക്കിയാൽ ഒരു  പക്കാ സൈക്കോ ത്രില്ലെർ....

കൊറിയയിലെ ഒരു പ്രൊവിഷ്യയിൽ ആണ് ചിത്രം നടക്കുന്നത്.... അവിടെ ആണ് ആ അമ്മയും അവളുടെ മാനസികവൈകല്യമുള്ള മകന്റെയും താമസം.... ആയുർവേദ ചെടികലും മറ്റും വിട്ടു താമസിക്കുന്ന ആ അമ്മയും മകന്റെയും ജീവിതത്തെ മാറ്റിമറിച്ചുകൊണ്ട് ഒരു ദിനം ഒരു കൊലപാതകം ആ നാട്ടിൽ അരങ്ങേറുന്നു... അതിന്റെ വിചാരണാര്ഥം മകനെ പോലീസ്‌കാർ പ്രതിയായി പിടിച്ചുകൊണ്ടുപോകുന്നതും പക്ഷെ തന്റെ മകൻ തെറ്റുകാരൻ അല്ല എന്ന് നൂറു ശതമാനം ഉറപ്പുള്ള ആ അമ്മ മകന്റെ നിരപരാധിത്വം തെളിയിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് കഥ സാരം...

ചിത്രത്തിന്റെ ആദ്യം തുടങ്ങിയപ്പോൾ ഒരു സാധാരണ ചിത്രം ചിത്രമായി തോന്നിയെങ്കിലും ഒരു അരമണിക്കൂറിനകം ചിത്രം വേറെ ലെവലിൽ എത്തി... Kim Hye-ja യുടെ അമ്മ എന്നാ ആ കഥാപാത്രത്തിന് hats off....  വാക്കുകൾക് അതീതം ആ കഥാപാത്രം... അതുകൊണ്ട് തന്നെ ആണ് പല അവാർഡ് വേദികളും ആ അമ്മയ്ക്ക് മുൻപിൽ മുട്ടുമടക്കിയത്.... Asian film awards, KOFRA awards, Blue dragon awards, Buil awards എന്നിങ്ങനെ ഒട്ടുമിക്ക അവാർഡ്‌സിലും ഈ കഥാപാത്രം വാഴ്ത്തപ്പെട്ടു... അതുപോലെ Won Bin ഇന്റെ Yoon Do-joon എന്നാ മകൻ കഥാപാത്രവും, Jin Goo ഇന്റെ Jin-tae എന്നാ കഥാപാത്രവും മികച്ചതായിരുന്നു...

Bong Joon-ho,Park Eun-kyo എന്നിവരുടെ കഥയ്ക് Bong Joon-ho സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം ഒരു നീറ്റലായി മനസിൽ കിടക്കും... ചിത്രത്തിന്റെ തുടക്കവും ഒടുക്കവും ആ അമ്മയുടെ ആടുന്ന ആ ആട്ടത്തിൽ ഒരു സംഗീതം ഉണ്ട്.... ശരിക്കും കാണുവന്റെ മനസ്സിൽ ഒരു സൂചിമുനയായി തുളച്ചുകേറാൻ ആ ഒരു സംഗീതത്തിനു സാധിച്ചപ്പോൾ അത് ചെയ്ത Lee Byung-woo എന്നാ സംഗീതസംവിധായകനും പല ഇടങ്ങളിൽ പല വേദികളിൽ വാഴ്ത്തപ്പെട്ടു..

Hong Kyung-pyo ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ Moon Sae-kyung ആണ്... Barunson, CJ Entertainment എന്നി കമ്പനികളുടെ ബാനറിൽ Choi Jae-won
Seo Woo-sik എന്നിവർ നിർമിച്ച ഈ ചിത്രം CJ_Entertainment ആണ് വിതരണം നടത്തിയത്..

ഞാൻ ആദ്യം പറഞ്ഞ പോലെ പല അവാർഡ് വേദികളിൽ മികച്ച അഭിപ്രായത്തോടെ പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം പല ഇന്റർനാഷണൽ ഫെസ്ടിവലുകളിൽ മികച്ച foreign film ആയി തിരഞ്ഞെടുക്കപ്പെട്ടു...കൂടാതെ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനവും നടത്തി...  ഇനി മുതൽ എന്റെ പേർസണൽ favourite ചിത്രങ്ങളിൽ ആദ്യം സ്ഥാനങ്ങളിൽ ഈ ചിത്രവും ഒന്നാണ്... കാണാത്തവർ തീർച്ചയായും കാണു

No comments:

Post a Comment