Tuesday, July 24, 2018

The Admiral:Roaring currents (korean)



വാക്കുകൾക് അതീതം ഈ choi-min-sik ചിത്രം....

കൊറിയൻ ചരിത്രത്തിലെ ഏറ്റവും മികച്ച യുദ്ധ വിജയം ആയ  Battle of Myeongnyang  ആസ്പദമാക്കി Kim han min ഒരുക്കിയ ഈ സൗത്ത് കൊറിയൻ Naval war ചിത്രത്തിൽ ആ യുദ്ധത്തിന്റെ മാസ്റ്റർ ബ്രെയിൻ ആയ Yi Sun-sin എന്നാ അഡ്മിറലിനെ Choi Min-sik     അവതരിപ്പിക്കുന്നു....

കൊല്ലവർഷം 1597 യിൽ 333  കപ്പലിൽ യുദ്ദത്തിന്  എത്തിയ ജാപ്പനീസ് പടയെ വെറും 12 കപ്പലുകൾ കൊണ്ട തോൽപിച്ച കഥ പറഞ്ഞ ഈ ചിത്രം ആ വിജയത്തിന് ചുക്കാൻ പിടിച്ച അഡ്മിറൽ Yi-sun-sin ഇന്റെ കഥയാണ്.... യുദ്ധം ജയിക്കുന്നത് ശക്തികൊണ്ട് അല്ല ബുദ്ധികൊണ്ട് ആണ് എന്ന് ഊന്നിയുറപ്പിക്കാൻ ഈ ചിത്രത്തിന് കൊണ്ട് സാധിച്ചു.. ഒരു പ്രയക്ഷകൻ എന്നാ നിലയിൽ ഓരോ സെക്കണ്ടും ത്രില്ല് അടിച്ചു കണ്ട ചുരുക്കം ചില ചിത്രങ്ങളിൽ ഇനി മുതൽ മുൻപന്തിയിൽ ഈ ചിത്രവും സ്ഥാനം പിടിക്കുന്നു..

Jeon Chul-hong Kim Han-min എന്നിവർ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ.... Kim Tae-seong ഇന്റെ ഛായാഗ്രഹണം  വാക്കുകൾക് അതീതം.... അതുപോലെ ക്യാമറ....ഹോ അപാരം... 300 എന്നാ ചിത്രത്തിന് ശേഷം ഇതുപോലത്തെ ഒരു സാധനം ആദ്യമായി ആണ് ഞാൻ കാണുന്നെ... ഞെട്ടിച്ചു കളഞ്ഞു ഓരോ സെക്കണ്ടും... .Kim Chang-ju വിന്റെ എഡിറ്റിംഗും, Kim Tae-seong ഇന്റെ സംഗീതവും ചിത്രത്തിന്റെ ലെവൽ തന്നെ മാറ്റി...

Big Stone Pictures ഇന്റെ ബന്നേറിൽ സംവിധായകൻ Kim Han-min തന്നെ നിർമിച്ച ഈ ചിത്രം CJ Entertainment ആണ് വിതരണം ചെയ്തത്....ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം കൊറിയൻ ബോക്സ്‌ ഓഫീസിലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്നായി....

23 Buil Film Awards, Asia Star Awards,34th Korean Association of Film Critics Awards, 51st Grand Bell Awards എന്നിങ്ങനെ കുറെ ഏറെ അവാർഡ്‌വേദികളിൽ നിറഞ്ഞസദസൊടെ പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം അവിടെയെല്ലാം അവാർഡുകൾ വാരിക്കൂട്ടി... മികച്ച ചിത്രം, നടൻ, കലാ സംവിധാനം എന്നിങ്ങനെ കുറെ ഏറെ... കൊറിയയിൽ കൂടാതെ  ഈ ചിത്രം പ്രദര്ശിപ്പിക്കപ്പെട്ട എല്ലാ എടുത്തും Choi Min-sik  എന്നാ നടന്റെ അഭിനയം വാഴ്ത്തപ്പെട്ടു.... അഡ്മിറൽ എന്നാ ആ കഥാപാത്രം ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല.....

ഒറ്റ വാക് : don't miss

No comments:

Post a Comment